---
title: "പേരിയ -നിടുംപൊയിൽ ചുരം റോഡ് പണിയിലെ അനാസ്ഥ: അഡ്വ: സണ്ണി ജോസഫ് MLA, വ്യാപാരി വ്യവസായി ഏകോപന സമിതി പേരിയ യൂണിറ്റുമായി ചർച്ച നടത്തി"
english_title: "periya "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/243889/periya"
published_at: "2024-10-20T07:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6714651042818_5945955c-df67-47eb-8832-6e6b4e140bcb.jpeg"
keywords: []
---

# പേരിയ -നിടുംപൊയിൽ ചുരം റോഡ് പണിയിലെ അനാസ്ഥ: അഡ്വ: സണ്ണി ജോസഫ് MLA, വ്യാപാരി വ്യവസായി ഏകോപന സമിതി പേരിയ യൂണിറ്റുമായി ചർച്ച നടത്തി

> **Lead Summary:** **പേരിയ** :ചുരം റോഡ് നിർമാണം എത്രയും പെട്ടന്ന് പൂർത്തീകരിക്കുക, അധികാരികൾ ഈ റോഡിനോട് കാണിക്കുന്ന അവഗണന അവസാനിപ്പിക്കുക.. തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പേരിയ യൂണിറ്റ്,തിരഞ്ഞെടുപ്പ് ബഹിഷ്കരണവുമായി മുന്നോട്ടു പോകുന്ന സാഹചര്യത്തിൽ പേരാവൂർ M L A അഡ്വ: സണ്ണി ജോസഫ് വ്യാപാരി വ്യവസായി യൂണിറ്റ് നേതാക്കളുമായി ഓഫീസിൽ വെച്ച് ചർച്ച നടത്തി.

## Article Content

**പേരിയ** :ചുരം റോഡ് നിർമാണം എത്രയും പെട്ടന്ന് പൂർത്തീകരിക്കുക, അധികാരികൾ ഈ റോഡിനോട് കാണിക്കുന്ന അവഗണന അവസാനിപ്പിക്കുക.. തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പേരിയ യൂണിറ്റ്,തിരഞ്ഞെടുപ്പ് ബഹിഷ്കരണവുമായി മുന്നോട്ടു പോകുന്ന സാഹചര്യത്തിൽ പേരാവൂർ M L A അഡ്വ: സണ്ണി ജോസഫ് വ്യാപാരി വ്യവസായി യൂണിറ്റ് നേതാക്കളുമായി ഓഫീസിൽ വെച്ച് ചർച്ച നടത്തി.

നിർമാണ പ്രവർത്തിയുടെ പുരോഗതിയെ കുറിച്ചും, എത്രയും പെട്ടെന്ന് തന്നെ യാത്രാ സൗകര്യത്തിന് ഒരു ബദൽ സംവിദാനം ഒരുക്കാൻ വേണ്ട നടപടികൾ ഉണ്ടാവണമെന്നും ഉദ്യോഗസ്ഥരുമായി ഫോണിൽ സംസാരിച്ചു. നിർമാണ പ്രവർത്തികൾ വേഗത്തിലാക്കുന്നതിന് വേണ്ട ഇടപെടൽ നടത്തുമെന്ന് എം എൽ എ   ഉറപ്പ് നൽകിയതായി വ്യാപാരികൾ അറിയിച്ചു. നിർമാണ പ്രവർത്തിയുടെ പുരോഗതി അനുസരിച്ചു ഭാവി കാര്യങ്ങൾ തീരുമാനിക്കുമെന്നും യുണിറ്റ് പ്രസിഡന്റ്‌ ജോയി തെങ്ങും തോട്ടത്തിൽ, സെക്രട്ടറി നിസാമുദിൻ, ട്രഷർ ഇബ്രാഹിം വി. കെ എന്നിവർ അറിയിച്ചു, ജനപ്രതിനിധികൾ, മുൻ മന്ത്രി പി കെ  ജയലക്ഷ്മി തുടങ്ങിയ മറ്റ് നേതാക്കളും യോഗത്തിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/243889/periya)