---
title: "അന്വേഷണവുമായി സഹകരിക്കുന്നില്ല: സിദ്ദിഖിനെ കസ്റ്റഡിയിൽ വേണമെന്ന് സർക്കാർ"
english_title: "Not cooperating with probe: Govt seeks Siddique's custody"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/243937/not-cooperating-with-probe-govt-seeks-siddiques-custody"
published_at: "2024-10-20T13:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6714b3fd78ed3_R_(7).jpeg"
keywords: []
---

# അന്വേഷണവുമായി സഹകരിക്കുന്നില്ല: സിദ്ദിഖിനെ കസ്റ്റഡിയിൽ വേണമെന്ന് സർക്കാർ

> **Lead Summary:** കൊച്ചി: ബലാത്സംഗ കേസിൽ സിദ്ദിഖ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും അതിനാൽ കസ്റ്റഡിയിൽ വേണമെന്നും സർക്കാർ സുപ്രിം കോടതിയിൽ റിപ്പോർട്ട് നൽകി. ചോദ്യംചെയ്യലിൽ പലതും മറന്നു പോയെന്ന ഉത്തരമാണ് പ്രതി നൽകുന്നത്. ഡിജിറ്റൽ തെളിവുകൾ ഉൾപ്പെടെ പോലീസ് ആവശ്യപ്പെട്ട കാര്യങ്ങൾ കൈമാറാൻ തയ്യാറായില്ലെന്നും ചരിത്രം സിദ്ദിഖിനെ നായകനായി വാഴ്ത്തുന്നതിന് മുൻപ് കള്ളത്തരം പുറത്തു കൊണ്ടുവരണമെന്നും സർക്കാർ സുപീംകോടതിയെ അറിയിച്ചു.

## Article Content

കൊച്ചി: ബലാത്സംഗ കേസിൽ സിദ്ദിഖ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും അതിനാൽ കസ്റ്റഡിയിൽ വേണമെന്നും സർക്കാർ സുപ്രിം കോടതിയിൽ റിപ്പോർട്ട് നൽകി. ചോദ്യംചെയ്യലിൽ പലതും മറന്നു പോയെന്ന ഉത്തരമാണ് പ്രതി നൽകുന്നത്. ഡിജിറ്റൽ തെളിവുകൾ ഉൾപ്പെടെ പോലീസ് ആവശ്യപ്പെട്ട കാര്യങ്ങൾ കൈമാറാൻ തയ്യാറായില്ലെന്നും ചരിത്രം സിദ്ദിഖിനെ നായകനായി വാഴ്ത്തുന്നതിന് മുൻപ് കള്ളത്തരം പുറത്തു കൊണ്ടുവരണമെന്നും സർക്കാർ സുപീംകോടതിയെ അറിയിച്ചു.

സിദ്ദിഖിൻ്റെ മൂൻകൂർ ജാമ്യപേക്ഷയെ എതിർത്താണ് സുപ്രീം കോടതിയിൽ സംസ്ഥാന സർക്കാർ റിപ്പോർട്ട് സമർപ്പിച്ചത്. കോടതിയുടെ ഇടക്കാല സംരക്ഷണം നൽകിയെങ്കിലും സിദ്ദിഖ് അന്വേഷണവുമായി സഹകരിച്ചിട്ടില്ല. പുറത്ത് നിൽക്കുന്ന സിദ്ദിഖ് സാക്ഷികളെ സ്വാധീക്കാനും തെളിവ് നശിപ്പിക്കാനും സാധ്യതയുണ്ട്. ഫലപ്രദമായ അന്വേഷണത്തിന് സിദ്ദിഖിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നം. പണം കൊണ്ടും പദവി കൊണ്ടും സ്വാധീനമുള്ള വ്യക്തിയാണ് സിദ്ദിഖ്. ഹൈക്കോടതി ജാമ്യം നിഷേധിച്ചതിന് പിന്നാലെ കുറ്റവാളിയെ പോലെ ഓടി ഒളിച്ചു. സിദ്ദിഖ് ക്ഷണിച്ചിട്ടാണ് പരാതിക്കാരി തിരുവനന്തപുരത്ത് എത്തിയത്. ജാമ്യം അനുവദിക്കുന്നത് പരാതിക്കാരിക്ക് ലഭിക്കേണ്ട നീതിയെ ബാധിക്കുമെന്നും സർക്കാർ ചൂണ്ടിക്കാട്ടുന്നു.

ബലാത്സംഗത്തെ കുറിച്ച് പരാതി നൽകാൻ എട്ട് വർഷം വൈകിയത് എന്ത് കൊണ്ടാണ് എന്ന് നേരത്തെ കേസ് പരിഗണിച്ചിരുന്ന വേളയിൽ സുപ്രീം കോടതി ആരാഞ്ഞിരുന്നു. സംഭവം നടക്കുമ്പോൾ പരാതിക്കാരിക്ക് 21 വയസ്സ് മാത്രമായിരുന്നു പ്രായമെന്നും, സിദ്ദിഖ് അക്കാലത്ത് സിനിമ മേഖലയിലെ ശക്തനായിരുന്നുവെന്നുമാണ് റിപ്പോർട്ടിൽ സർക്കാർ വിശദീകരിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/243937/not-cooperating-with-probe-govt-seeks-siddiques-custody)