---
title: "തലശ്ശേരിയിൽ ബൈക്ക് നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ച് പത്താം ക്ലാസുകാരന് ദാരുണാന്ത്യം"
english_title: "Thalassery "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/243943/thalassery"
published_at: "2024-10-20T13:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6714ba3410e9a_IMG-20241020-WA0011.jpg"
keywords: []
---

# തലശ്ശേരിയിൽ ബൈക്ക് നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ച് പത്താം ക്ലാസുകാരന് ദാരുണാന്ത്യം

> **Lead Summary:** തലശ്ശേരി: തലശേരിയിൽ ബൈക്ക് നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ച് പത്താം ക്ലാസുകാരന് ദാരുണാന്ത്യം. തലശേരിക്കടുത്ത് കൊളശേരി അണ്ടർ പാസിന് സമീപത്താണ് അപകടം.

## Article Content

തലശ്ശേരി: തലശേരിയിൽ ബൈക്ക് നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ച് പത്താം ക്ലാസുകാരന് ദാരുണാന്ത്യം. തലശേരിക്കടുത്ത് കൊളശേരി അണ്ടർ പാസിന് സമീപത്താണ് അപകടം.

തലശേരി മുബാറക്ക് ഹയർ സെക്കൻ്ററി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയായ മുഹമ്മദ് നബ്ഹാനാണ് (15 ) മരിച്ചത്. ബൈക്കിൽ ഒപ്പമുണ്ടായിരുന്ന സഹയാത്രികനായ എടക്കാട് ഹസൻ മുക്കിലെ റിസ് വാൻ പരിക്കേറ്റ് തലശേരി മിഷൻ ആശുപത്രിയിൽ ചികിത്സയിലാണ്.

വടക്കുമ്പാട് കൂളി ബസാറിലെ ഹംദിൽ ടി.പി നവാസിൻ്റെയും, എം. റജുലയുടെയും മകനാണ്. നദ, നദ്റാൻ എന്നിവർ സഹോദരങ്ങളാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/243943/thalassery)