---
title: "വയനാട്ടിൽ പോരാട്ടച്ചൂട്; പ്രിയങ്ക ഗാന്ധിക്കായി സോണിയ പ്രചാരണത്തിനെത്തും"
english_title: "Soniyagandhiinwayanad"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/243955/soniyagandhiinwayanad"
published_at: "2024-10-20T14:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6714c4ebeb365_1000033094.jpg"
keywords: []
---

# വയനാട്ടിൽ പോരാട്ടച്ചൂട്; പ്രിയങ്ക ഗാന്ധിക്കായി സോണിയ പ്രചാരണത്തിനെത്തും

> **Lead Summary:** **വയനാട് : ** വയനാട്ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്കയ്ക്കായി പ്രചാരണത്തിനിറങ്ങാൻ സോണിയ ഗാന്ധിയും.സോണിയയുടെ സന്ദർശന തീയതി തയ്യാറാക്കി വരുന്നതായി കോൺഗ്രസ് നേതൃത്വം അറിയിച്ചു. ഈ മാസം 23നാണ് നാമനിർദേശ പത്രിക സമർപ്പിക്കാനായി പ്രിയങ്ക വയനാട്ടിൽ എത്തുക. ഒപ്പം ലോക്സഭ പ്രതിപക്ഷ നേതാവും വയനാട് മുൻ എംപിയുമായ രാഹുൽ ഗാന്ധിയും ഉണ്ടാകും. ഇരുവരും റോഡ്ഷോയിൽ പങ്കെടുത്ത ശേഷമാവും വയനാട് ജില്ലാ കളക്ടർക്ക് പത്രിക സമർപ്പിക്കുക. തുടർന്ന് വിവിധ നിയോജകമണ്ഡലങ്ങളിൽ പ്രിയങ്ക പ്രചാരണം നടത്തും.

## Article Content

**വയനാട് : ** വയനാട്ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്കയ്ക്കായി പ്രചാരണത്തിനിറങ്ങാൻ സോണിയ ഗാന്ധിയും.സോണിയയുടെ സന്ദർശന തീയതി തയ്യാറാക്കി വരുന്നതായി കോൺഗ്രസ് നേതൃത്വം അറിയിച്ചു. ഈ മാസം 23നാണ് നാമനിർദേശ പത്രിക സമർപ്പിക്കാനായി പ്രിയങ്ക വയനാട്ടിൽ എത്തുക. ഒപ്പം ലോക്സഭ പ്രതിപക്ഷ നേതാവും വയനാട് മുൻ എംപിയുമായ രാഹുൽ ഗാന്ധിയും ഉണ്ടാകും. ഇരുവരും റോഡ്ഷോയിൽ പങ്കെടുത്ത ശേഷമാവും വയനാട് ജില്ലാ കളക്ടർക്ക് പത്രിക സമർപ്പിക്കുക. തുടർന്ന് വിവിധ നിയോജകമണ്ഡലങ്ങളിൽ പ്രിയങ്ക പ്രചാരണം നടത്തും.

പ്രതിപക്ഷ നേതാവ് വിഡി സതീശനും, കെപിസിസി പ്രസിഡന്റ് കെ സുധാകരനുമാണ് വയനാട്ടിൽ യുഡിഎഫ് മണ്ഡലം കൺവെൻഷനുകളുടെ ഭാഗമാകുന്നത്. ആർഎസ്എസിനെ എതിർക്കാനാണ് പ്രിയങ്കാ ഗാന്ധിയെ പാർലമെന്റിലേക്ക് അയക്കുന്നതെന്നും, 5 ലക്ഷത്തിൽ അധികം ഭൂരിപക്ഷം നേടുമെന്നും ടി സിദ്ദിഖ് എംഎൽഎ പറഞ്ഞിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/243955/soniyagandhiinwayanad)