---
title: "പേര്യ ചുരം റോഡ് ഗതാഗത യോഗ്യമാക്കണം: നാളെ ബോയ്സ്‌ടൗണിൽ വഴി തടയും"
english_title: "  Road Will Be Blocked In Boys Town Tomorrow"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/244007/road-will-be-blocked-in-boys-town-tomorrow"
published_at: "2024-10-20T19:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67150b8f37c0f_perya.jpg"
keywords: []
---

# പേര്യ ചുരം റോഡ് ഗതാഗത യോഗ്യമാക്കണം: നാളെ ബോയ്സ്‌ടൗണിൽ വഴി തടയും

> **Lead Summary:** മാനന്തവാടി: പേര്യ ചുരം റോഡ് ഗതാഗത യോഗ്യമാക്കണം എന്നാവശ്യപ്പെട്ട് കർമ്മ സമിതി സമരത്തിലേക്ക്. സമരത്തിന്റെ ഭാഗമായി ബോയ്സ് ടൗണിൽ തിങ്കളാഴ്ച രാവിലെ 09 :30 മുതൽ വഴി തടയൽ സമരം ഉണ്ടാകും. റോഡ് പുനർനിർമ്മാണ പ്രവർത്തികൾ ഉടൻ പുനരാരംഭിക്കണമെന്നും ഇല്ലെങ്കിൽ കണ്ണൂരിലെ പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എൻജിനീയറുടെ ഓഫിസ് ഉപരോധിക്കുമെന്നും സമര സമിതി മുന്നറിയിപ്പ് നൽകി. ജൂലൈ 30 നായിരുന്നു പേര്യ -മാനന്തവാടി ചുരം റോഡിൽ അപകടകരമായ വിള്ളൽ കണ്ടെത്തിയത്.

## Article Content

മാനന്തവാടി: പേര്യ ചുരം റോഡ് ഗതാഗത യോഗ്യമാക്കണം എന്നാവശ്യപ്പെട്ട് കർമ്മ സമിതി സമരത്തിലേക്ക്. സമരത്തിന്റെ ഭാഗമായി ബോയ്സ് ടൗണിൽ തിങ്കളാഴ്ച രാവിലെ 09 :30 മുതൽ വഴി തടയൽ സമരം ഉണ്ടാകും. റോഡ് പുനർനിർമ്മാണ പ്രവർത്തികൾ ഉടൻ പുനരാരംഭിക്കണമെന്നും ഇല്ലെങ്കിൽ കണ്ണൂരിലെ പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എൻജിനീയറുടെ ഓഫിസ് ഉപരോധിക്കുമെന്നും സമര സമിതി മുന്നറിയിപ്പ് നൽകി. ജൂലൈ 30 നായിരുന്നു പേര്യ -മാനന്തവാടി ചുരം റോഡിൽ അപകടകരമായ വിള്ളൽ കണ്ടെത്തിയത്.

തുടർന്ന് കണ്ണൂർ കളക്ടർ ഇത് വഴിയുള്ള ഗതാഗതം നിരോധിക്കുകയായിരുന്നു. തുടർന്ന് റോഡിൽ നിർമ്മാണ പ്രവർത്തനം ആരംഭിച്ചെങ്കിലും ബദൽ ഗതാഗത സംവിധാനം ഒരുക്കിയിരുന്നില്ല. മാത്രമല്ല നിർമ്മാണ പ്രവർത്തനം ശാസ്ത്രീയമായ രീതിയിലല്ല നടക്കുന്നതെന്നും കർമ്മ സമിതി കുറ്റപ്പെടുത്തുന്നു. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ അശാസ്ത്രീയമായി റോഡ് കുഴിച്ചുള്ള നിർമ്മണ പ്രവർത്തികൾ അനന്തമായി നീളുന്ന പശ്ചാത്തലത്തിലാണ് കർമ്മസമിതി സമരത്തിനിറങ്ങുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/244007/road-will-be-blocked-in-boys-town-tomorrow)