---
title: "കണ്ണൂർ ടൗൺ സ്റ്റേഷന് മുന്നിൽ യൂത്ത് ലീഗ് റോഡ് ഉപരോധിച്ചു"
english_title: "Youthleageroad"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/244134/youthleageroad"
published_at: "2024-10-21T13:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67160e148cc5c_1000033341.jpg"
keywords: []
---

# കണ്ണൂർ ടൗൺ സ്റ്റേഷന് മുന്നിൽ യൂത്ത് ലീഗ് റോഡ് ഉപരോധിച്ചു

> **Lead Summary:** **കണ്ണൂർ : **എഡിഎമ്മിന്റെ മരണത്തിൽ പി പി ദിവ്യയെ അറസ്റ്റ് ചെയ്യാതെ രക്ഷപ്പെടുത്താനുള്ള പോലീസ് നടപടിയിൽ പ്രതിഷേധിച്ച് കണ്ണൂർ ടൗൺ സ്റ്റേഷനു മുന്നിൽ യൂത്ത് ലീഗ് റോഡ് ഉപരോധിച്ചു. ഇന്ന് രാവിലെ 11 ഓടെ ലീഗ് ഓഫിസിൽ നിന്ന് പ്രകടനമായി എത്തിയ പ്രവർത്തകർ റോഡ് ഉപരോധിക്കുകയായിരുന്നു. റോഡ് ഉപരോധിച്ചയൂത്ത് ലീഗ് പ്രവർത്തകരെ പോലീസ് അറസ്റ് ചെയ്ത് നീക്കി. അറസ്റ്റ് ചെയ്ത് നീക്കിയ പ്രവർത്തകർ പോലീസ് സ്റ്റേഷനുള്ളിൽ നിന്നും മുദ്രാവാക്യം വിളിച്ച് പോലീസുകാരുമായിവാക്കുതർക്കത്തിലേർപ്പെട്ടു.സംസ്ഥാന സെക്രട്ടറി സി കെ മുഹമ്മദലി, ജില്ലാ പ്രസിഡണ്ട്‌ നസീർ നെല്ലൂർ, ജില്ലാ ജനറൽ സെക്രട്ടറി പി സി നസീർ, നേതാക്കളായ അലി മങ്കര, ഫൈസൽ ചെറുകുന്ന്, ഷംസീർ മയ്യിൽ, സൈനുൽ ആബിദ്, സയിദ് പന്നിയൂർ,ജംഷീർ ആലക്കാട് തുടങ്ങി 20 ഓളം പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.

## Article Content

**കണ്ണൂർ : **എഡിഎമ്മിന്റെ മരണത്തിൽ പി പി ദിവ്യയെ അറസ്റ്റ് ചെയ്യാതെ രക്ഷപ്പെടുത്താനുള്ള പോലീസ് നടപടിയിൽ പ്രതിഷേധിച്ച് കണ്ണൂർ ടൗൺ സ്റ്റേഷനു മുന്നിൽ യൂത്ത് ലീഗ് റോഡ് ഉപരോധിച്ചു. ഇന്ന് രാവിലെ 11 ഓടെ ലീഗ് ഓഫിസിൽ നിന്ന് പ്രകടനമായി എത്തിയ പ്രവർത്തകർ റോഡ് ഉപരോധിക്കുകയായിരുന്നു. റോഡ് ഉപരോധിച്ചയൂത്ത് ലീഗ് പ്രവർത്തകരെ പോലീസ് അറസ്റ് ചെയ്ത് നീക്കി. അറസ്റ്റ് ചെയ്ത് നീക്കിയ പ്രവർത്തകർ പോലീസ് സ്റ്റേഷനുള്ളിൽ നിന്നും മുദ്രാവാക്യം വിളിച്ച് പോലീസുകാരുമായിവാക്കുതർക്കത്തിലേർപ്പെട്ടു.സംസ്ഥാന സെക്രട്ടറി സി കെ മുഹമ്മദലി, ജില്ലാ പ്രസിഡണ്ട്‌ നസീർ നെല്ലൂർ, ജില്ലാ ജനറൽ സെക്രട്ടറി പി സി നസീർ, നേതാക്കളായ അലി മങ്കര, ഫൈസൽ ചെറുകുന്ന്, ഷംസീർ മയ്യിൽ, സൈനുൽ ആബിദ്, സയിദ് പന്നിയൂർ,ജംഷീർ ആലക്കാട് തുടങ്ങി 20 ഓളം പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/244134/youthleageroad)