---
title: "ഡ്രോണ്‍ ഉപയോഗിച്ചുള്ള ഡിജിറ്റല്‍ റീസര്‍വേക്ക് കണ്ണൂരില്‍ തുടക്കം കുറിക്കുന്നു"
english_title: "Digital Reserve by Drone"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/24416/Digital-Reserve-by-Drone"
published_at: "2022-02-04T13:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61fce34f6a45d_Picsart_22-02-04_13-56-05-256.jpg"
keywords: []
---

# ഡ്രോണ്‍ ഉപയോഗിച്ചുള്ള ഡിജിറ്റല്‍ റീസര്‍വേക്ക് കണ്ണൂരില്‍ തുടക്കം കുറിക്കുന്നു

> **Lead Summary:** ജില്ലയിലെ ഡ്രോൺ സർവേക്ക് കണ്ണൂരിൽ തുടക്കമായി.ഡിജിറ്റൽ റീ സർവേ കേരളയുടെ ഭാഗമായി കണ്ണൂർ ജില്ലയിൽ കണ്ണൂർ-1 വില്ലേജിന്റെ ഡ്രോൺ സർവേയ്ക്ക് കണ്ണൂർ ആർ. ടി. ഒ ഓഫിസിന് മുന്നിൽ തുടക്കമായി. വ്യാഴാഴ്ച വയനാട് ജില്ലയിൽ പൂർത്തിയാക്കിയ സർവെ ഓഫ് ഇന്ത്യയുടെ സർവേയർമാർ ഇന്ന് രാവിലെ കണ്ണൂരിലെത്തി.

## Article Content

ജില്ലയിലെ ഡ്രോൺ സർവേക്ക് കണ്ണൂരിൽ തുടക്കമായി.ഡിജിറ്റൽ റീ സർവേ കേരളയുടെ ഭാഗമായി കണ്ണൂർ ജില്ലയിൽ കണ്ണൂർ-1 വില്ലേജിന്റെ ഡ്രോൺ സർവേയ്ക്ക് കണ്ണൂർ ആർ. ടി. ഒ ഓഫിസിന് മുന്നിൽ തുടക്കമായി. വ്യാഴാഴ്ച വയനാട് ജില്ലയിൽ പൂർത്തിയാക്കിയ സർവെ ഓഫ് ഇന്ത്യയുടെ സർവേയർമാർ ഇന്ന് രാവിലെ കണ്ണൂരിലെത്തി.

കണ്ണൂർ മേയർ അഡ്വ. ടി ഒ മോഹനൻ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സുരേഷ് ബാബു എളയാവൂർ, കൗൺസിലർമാർ, എ ഡി എം കെ കെ ദിവാകരൻ, സർവേ ഡെപ്യൂട്ടി ഡയരക്ടർ സുരേശൻ കണിച്ചേരിയൻ, അസി. ഡയരക്ടർ രാജീവൻ പട്ടത്താരി എന്നിവരുടെ നേതൃത്വത്തിലാണ് ആദ്യത്തെ ഡ്രോൺ പറക്കൽ നടത്തിയത്.

ജനുവരി 27നാണ് സർവെ നിശ്ചയിച്ചിരുന്നതെങ്കിലും സാങ്കേതിക കാരണങ്ങളാൽ മാറ്റി വെക്കുകയായിരുന്നു.. ഈ ഇടവേളയിൽ കണ്ണൂർ-2 വില്ലേജിന്റെ അതിർത്തി നിർണയം കൂടി നടത്താൻ സർവെ വകുപ്പിന് കഴിഞ്ഞ സാഹചര്യത്തിൽ മറ്റു സാങ്കേതിക തടസ്സങ്ങൾ ഇല്ലെങ്കിൽ രണ്ടു വില്ലേജുകളുടെ സർവേയും ഒന്നിച്ച് നടക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/24416/Digital-Reserve-by-Drone)