---
title: "കണ്ണൂർ കലക്ട്രേറ്റിലേക്ക് ബിജെപി നടത്തിയ മാർച്ചിൽ വനിതാപ്രവർത്തകരെ മർദിച്ചതായി പരാതി"
english_title: "Colectratemarch"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/244165/colectratemarch"
published_at: "2024-10-21T15:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6716249f44ad0_1000033384.jpg"
keywords: []
---

# കണ്ണൂർ കലക്ട്രേറ്റിലേക്ക് ബിജെപി നടത്തിയ മാർച്ചിൽ വനിതാപ്രവർത്തകരെ മർദിച്ചതായി പരാതി

> **Lead Summary:** **കണ്ണൂർ: **എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ പ്രതിഷേധിച്ച് കണ്ണൂർ കളക്ടറേറ്റിലേക്ക് പ്രതിഷേധ മാർച്ച് നടത്തി ബിജെപി. കനത്ത പ്രതിഷേധം ഉയർത്തിയതോടെ വനിതാ പ്രവർത്തകരെ പുരുഷ പൊലീസ് മർദ്ദിച്ചെന്നാണ് പരാതി. പ്രതിഷേധക്കാർക്ക് നേരെ പൊലീസ് ജലപീരങ്കി ഉപയോഗിച്ചു. പ്രവർത്തകർ ബാരിക്കേട് മറികടക്കാൻ ശ്രമിക്കുന്നതിനിടയാണ് ജലപീരങ്കി പ്രയോഗിച്ചത്. രണ്ടടിയുള്ളൊരു ലാത്തീംകാട്ടി അടിച്ചൊതുക്കാൻ നോക്കേണ്ടെന്ന മുദ്രാവാക്യം ഉയർത്തികൊണ്ട് പൊലീസിനെ പ്രതിഷേധിക്കാർ പ്രതിരോധിച്ചു.

## Article Content

**കണ്ണൂർ: **എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ പ്രതിഷേധിച്ച് കണ്ണൂർ കളക്ടറേറ്റിലേക്ക് പ്രതിഷേധ മാർച്ച് നടത്തി ബിജെപി. കനത്ത പ്രതിഷേധം ഉയർത്തിയതോടെ വനിതാ പ്രവർത്തകരെ പുരുഷ പൊലീസ് മർദ്ദിച്ചെന്നാണ് പരാതി. പ്രതിഷേധക്കാർക്ക് നേരെ പൊലീസ് ജലപീരങ്കി ഉപയോഗിച്ചു. പ്രവർത്തകർ ബാരിക്കേട് മറികടക്കാൻ ശ്രമിക്കുന്നതിനിടയാണ് ജലപീരങ്കി പ്രയോഗിച്ചത്. രണ്ടടിയുള്ളൊരു ലാത്തീംകാട്ടി അടിച്ചൊതുക്കാൻ നോക്കേണ്ടെന്ന മുദ്രാവാക്യം ഉയർത്തികൊണ്ട് പൊലീസിനെ പ്രതിഷേധിക്കാർ പ്രതിരോധിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/244165/colectratemarch)