മാവോയിസ്റ്റുകള്‍ക്കായി തെരച്ചിൽ നടത്തുന്നതിനിടെ തണ്ടര്‍ബോള്‍ട്ട് സംഘാംഗത്തിന് പാമ്പു കടിയേറ്റു

മാവോയിസ്റ്റുകള്‍ക്കായി തെരച്ചിൽ നടത്തുന്നതിനിടെ തണ്ടര്‍ബോള്‍ട്ട് സംഘാംഗത്തിന് പാമ്പു കടിയേറ്റു
Oct 21, 2024 05:15 PM | By Remya Raveendran

കണ്ണൂര്‍: കണ്ണൂരിൽ വനമേഖലയിൽ മാവോയിസ്റ്റുകള്‍ക്കായി തെരച്ചിൽ നടത്തുന്നതിനിടെ തണ്ടര്‍ബോള്‍ട്ട് സംഘാംഗത്തിന് പാമ്പു കടിയേറ്റു. തൃശൂര്‍ സ്വദേശി ഷാൻജിതിനാണ് കടിയേറ്റത്. കണ്ണൂര്‍ കൊട്ടിയൂര്‍ പന്നിയാംമലയിൽ വെച്ചാണ് സംഭവം. സാധാരണയായി നടത്തുന്ന പരിശോധനക്കായാണ് സ്പെഷ്യല്‍ ഓപ്പറേഷൻ ഗ്രൂപ്പായ തണ്ടര്‍ബോള്‍ട്ട് സംഘം മാവോയിസ്റ്റ് സാന്നിധ്യമുള്ള വനമേഖലയിലെത്തിയത്.

ഉള്‍വനത്തിലൂടെ നടന്നുനീങ്ങുന്നതിനിടെ മരച്ചിലയിൽ തൂങ്ങികിടക്കുകയായിരുന്ന പാമ്പിന്‍റെ കടിയേല്‍ക്കുകയായിരുന്നു. നടക്കുന്നതിനിടെ ഷാൻജിതിന്‍റെ കൈയ്ക്കാണ് പാമ്പ് കടിച്ചത്. ഉടൻ തന്നെ ഷാൻജിതിനെ മറ്റുള്ളവര്‍ ചേര്‍ന്ന് പുറത്തെത്തിച്ച് പ്രാഥമിക ചികിത്സ നൽകി.തുടര്‍ന്ന് മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് ആംബുലന്‍സിൽ കൊണ്ടുപോവുകയായിരുന്നു.

നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡ് മാതൃകയിൽ കേരളത്തിൽ പൊലീസ് രൂപീകരിച്ച കമാന്‍ഡോ സംഘമാണ് കേരള തണ്ടര്‍ബോള്‍ട്ട്. തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍, നക്സൽ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍, ബന്ദികളെ വീണ്ടെടുക്കൽ, വിഐപി സുരക്ഷ തുടങ്ങിയ ചുമതലകളാണ് തണ്ടര്‍ബോള്‍ട്ടിനുള്ളത്.

Thunderboltsnaikbite

Next TV

Related Stories
കീഴൂർ വില്ലേജിൽ സ്ഥിരമായി വില്ലേജ് ഓഫീസറെ നിയമിക്കണമെന്ന് വെൽഫെയർപാർട്ടി

Oct 21, 2024 08:57 PM

കീഴൂർ വില്ലേജിൽ സ്ഥിരമായി വില്ലേജ് ഓഫീസറെ നിയമിക്കണമെന്ന് വെൽഫെയർപാർട്ടി

കീഴൂർ വില്ലേജിൽ സ്ഥിരമായി വില്ലേജ് ഓഫീസറെ നിയമിക്കണമെന്ന്...

Read More >>
കഴിഞ്ഞ മാസം ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഭണ്ഡാരവരവ് 6.84 കോടി; സ്വര്‍ണം 2.82 കിലോ

Oct 21, 2024 08:50 PM

കഴിഞ്ഞ മാസം ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഭണ്ഡാരവരവ് 6.84 കോടി; സ്വര്‍ണം 2.82 കിലോ

കഴിഞ്ഞ മാസം ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഭണ്ഡാരവരവ് 6.84 കോടി; സ്വര്‍ണം 2.82...

Read More >>
രക്തദാന ക്യാമ്പ് നടത്തി

Oct 21, 2024 07:48 PM

രക്തദാന ക്യാമ്പ് നടത്തി

രക്തദാന ക്യാമ്പ്...

Read More >>
  ബിനാമി - മാഫിയ ബിസിനസ് കൂട്ടുകെട്ടിൻ്റെ രക്തസാക്ഷിയാണ് നവീൻ ബാബു: അഡ്വ.സജീവ് ജോസഫ്

Oct 21, 2024 07:39 PM

ബിനാമി - മാഫിയ ബിസിനസ് കൂട്ടുകെട്ടിൻ്റെ രക്തസാക്ഷിയാണ് നവീൻ ബാബു: അഡ്വ.സജീവ് ജോസഫ്

ബിനാമി - മാഫിയ ബിസിനസ് കൂട്ടുകെട്ടിൻ്റെ രക്തസാക്ഷിയാണ് നവീൻ ബാബു: അഡ്വ.സജീവ് ജോസഫ് ...

Read More >>
വൈ എം സി എ സമാധാന സന്ദേശയാത്രക്ക് തൊണ്ടിയിൽ സ്വീകരണം നൽകി

Oct 21, 2024 06:32 PM

വൈ എം സി എ സമാധാന സന്ദേശയാത്രക്ക് തൊണ്ടിയിൽ സ്വീകരണം നൽകി

വൈ എം സി എ സമാധാന സന്ദേശയാത്രക്ക് തൊണ്ടിയിൽ സ്വീകരണം...

Read More >>
മിഷൻ മാസാചരണത്തിൻ്റെ ഭാഗമായി കോളിത്തട്ട് സ്കൂളിലേക്ക് പുസ്തകങ്ങൾ സമ്മാനിച്ചു

Oct 21, 2024 05:32 PM

മിഷൻ മാസാചരണത്തിൻ്റെ ഭാഗമായി കോളിത്തട്ട് സ്കൂളിലേക്ക് പുസ്തകങ്ങൾ സമ്മാനിച്ചു

മിഷൻ മാസാചരണത്തിൻ്റെ ഭാഗമായി കോളിത്തട്ട് സ്കൂളിലേക്ക് പുസ്തകങ്ങൾ...

Read More >>
Top Stories










News Roundup






Entertainment News