---
title: "വൈ എം സി എ സമാധാന സന്ദേശയാത്രക്ക് തൊണ്ടിയിൽ സ്വീകരണം നൽകി"
english_title: "YMCA peace march received in Thondiyil"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/244208/ymca-peace-march-received-in-thondiyil"
published_at: "2024-10-21T18:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6716514c5c371_ymca.jpg"
keywords: []
---

# വൈ എം സി എ സമാധാന സന്ദേശയാത്രക്ക് തൊണ്ടിയിൽ സ്വീകരണം നൽകി

> **Lead Summary:** പേരാവൂർ: 'സംഘർഷങ്ങളെ വിട, സമാധാനം പുലരട്ടെ' എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചു കൊണ്ട് വൈ എം സി എ കേരള റീജിയൻ ചെയർമാൻ ജോസ് നെറ്റിക്കാടൻ്റെ നേതൃത്വത്തിൽനടത്തുന്ന സമാധാന സന്ദേശയാത്രക്ക് തൊണ്ടിയിൽ വച്ച് ഇരിട്ടി സബ് റീജിയൻ ചെയർമാൻ ജോണി തോമസ് വടക്കേക്കരയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. തൊണ്ടിയിൽ സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ വച്ച് നടന്ന സ്വീകരണ യോഗം അഡ്വ. സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.

## Article Content

പേരാവൂർ: 'സംഘർഷങ്ങളെ വിട, സമാധാനം പുലരട്ടെ' എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചു കൊണ്ട് വൈ എം സി എ കേരള റീജിയൻ ചെയർമാൻ ജോസ് നെറ്റിക്കാടൻ്റെ നേതൃത്വത്തിൽനടത്തുന്ന സമാധാന സന്ദേശയാത്രക്ക് തൊണ്ടിയിൽ വച്ച് ഇരിട്ടി സബ് റീജിയൻ ചെയർമാൻ ജോണി തോമസ് വടക്കേക്കരയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. തൊണ്ടിയിൽ സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ വച്ച് നടന്ന സ്വീകരണ യോഗം അഡ്വ. സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.

പേരാവൂർ മേജർ ആർക്കിഎപ്പിസ്കോപ്പൽ വികാരി മാത്യു തെക്കെ മുറി അനുഗ്രഹ പ്രഭാഷണം നടത്തി. നാഷണൽ എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പർ മത്തായി വീട്ടിയാങ്കൽ, കേരള റീജിയൻ വൈസ് ചെയർമാൻ വർഗ്ഗീസ് പള്ളിക്കര, വാർഡ് മെമ്പർമാരായ ബാബു കെ വി , രാജു ജോസഫ്, തൊണ്ടിയിൽ സർവീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് സണ്ണി പൊട്ടങ്കൽ എന്നിവർ സംസാരിച്ചു.

വൈ. എം സി.എ ആദ്യകാല മുഴുവൻ സമയ പ്രവർത്തകനായ ജോൺ മഞ്ചുവള്ളിയെ റീജണൽ ചെയർമാൻ ആദരിച്ചു. വൈ. എം സി എ അഫിലിയേഷൻ ലഭിച്ച ഉളിക്കൽ യൂണിറ്റിനുള്ള സർട്ടിഫിക്കറ്റ് യൂണിറ്റ് പ്രസിഡൻ്റ് ജോയി മുകളേക്കാലായിൽ ഏറ്റുവാങ്ങി. റീജിയണൽ ചെയർമാന് നൽകിയ സ്വീകരണ പരിപാടികൾക്ക് പേരാവൂർ യൂണിറ്റ് പ്രസിഡൻറ് ഒ മാത്യു നേതത്വം നൽകി. ഇരിട്ടി സബ് റീജിയൻ ജനറൽ കൺവീനർ കെ.സി അബ്രാഹം സ്വാഗതവും ജാഥ കോ-ഓഡിനേറ്റർ കുര്യൻ തൂമ്പുങ്കൽ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/244208/ymca-peace-march-received-in-thondiyil)