---
title: "  ബിനാമി - മാഫിയ ബിസിനസ് കൂട്ടുകെട്ടിൻ്റെ രക്തസാക്ഷിയാണ് നവീൻ ബാബു: അഡ്വ.സജീവ് ജോസഫ്  "
english_title: "Naveen Babu is a martyr of the benami-mafia business nexus"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/244218/kannur"
published_at: "2024-10-21T19:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6716654e8c21d_b1f59b50-0d5e-4893-ae57-59b8b96f9a6f.jpeg"
keywords: []
---

#   ബിനാമി - മാഫിയ ബിസിനസ് കൂട്ടുകെട്ടിൻ്റെ രക്തസാക്ഷിയാണ് നവീൻ ബാബു: അഡ്വ.സജീവ് ജോസഫ്  

> **Lead Summary:** **ശ്രീകണ്ഠപുരം**: കണ്ണൂരിലെ സി പി എം നേതാക്കളുടെ ബിനാമി - മാഫിയ ബിസിനസ് കൂട്ടുകെട്ടിൻ്റെയും അവിഹിത ഇടപാടുകളുടെയും രക്തസാക്ഷിയാണ് എ ഡി എം നവീൻ ബാബുവെന്ന് അഡ്വ.സജീവ് ജോസഫ് എം എൽ എ. വിവാദ എൻ ഒ സി ക്ക് വേണ്ടി കൈക്കൂലി കൊടുത്തു എന്ന് സ്വയം സമ്മതിച്ച ടി വി പ്രശാന്തനെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണം. ഇതിന് പിന്നിലെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും അന്വേഷിക്കണം.

## Article Content

**ശ്രീകണ്ഠപുരം**: കണ്ണൂരിലെ സി പി എം നേതാക്കളുടെ ബിനാമി - മാഫിയ ബിസിനസ് കൂട്ടുകെട്ടിൻ്റെയും അവിഹിത ഇടപാടുകളുടെയും രക്തസാക്ഷിയാണ് എ ഡി എം നവീൻ ബാബുവെന്ന് അഡ്വ.സജീവ് ജോസഫ് എം എൽ എ. വിവാദ എൻ ഒ സി ക്ക് വേണ്ടി കൈക്കൂലി കൊടുത്തു എന്ന് സ്വയം സമ്മതിച്ച ടി വി പ്രശാന്തനെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണം. ഇതിന് പിന്നിലെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും അന്വേഷിക്കണം.

എ ഡി എം നവീൻ ബാബുവിനെ ആത്മഹത്യയിലേക്ക് നയിച്ച സംഭവത്തിലെ മുഴുൻ ദുരൂഹതകളും പുറത്തു കൊണ്ടുവരുന്നതുവരെ യു ഡി എഫ് സമരരംഗത്തുണ്ടാകുമെന്നും ചെങ്ങളായി പഞ്ചായത്തിലെ വിവാദ സ്ഥലം സന്ദർശിച്ച ശേഷം അദ്ദേഹം പറഞ്ഞു.യു ഡി എഫ് നേതാക്കളായ ടി എൻ എ ഖാദർ , കെ പി ഗംഗാധരൻ , കൊയ്യം ജനാർദ്ദനൻ , ടി രാജ് കുമാർ ,പി ബാലകൃഷ്ണൻ, അബ്ദുൾ സത്താർ, രാജീവൻ എന്നിവരും കൂടെയുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/244218/kannur)