---
title: "വാവ സുരേഷിന്റെ ആരോഗ്യ നില സാധാരണ നിലയിലേക്ക്"
english_title: "Vava suresh recovered"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/24422/vava-suresh-recovered"
published_at: "2022-02-04T14:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61fce9730a7ce_images - 2022-02-04T142259.125.jpeg"
keywords: []
---

# വാവ സുരേഷിന്റെ ആരോഗ്യ നില സാധാരണ നിലയിലേക്ക്

> **Lead Summary:** മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റു ചികിത്സയില്‍ കഴിയുന്ന വാവ സുരേഷിന്റെ ആരോഗ്യ നില സാധാരണ നിലയിലേക്ക്

## Article Content

മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റു ചികിത്സയില്‍ കഴിയുന്ന വാവ സുരേഷിന്റെ ആരോഗ്യ നില സാധാരണ നിലയിലേക്ക്

വാവസുരേഷിനെ ഐസിയുവില്‍ നിന്നും മാറ്റി.അദ്ദേഹത്തിന്റെ ഓര്‍മശക്തിയും സംസാരശേഷിയും പൂര്‍ണമായും വീണ്ടെടുത്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു.

മന്ത്രി വി എന്‍ വാസവന്‍ ആശുപത്രിയില്‍ എത്തി വാവസുരേഷിനെ ആരോഗ്യനില വിലയിരുത്തി. വളരെ വേഗത്തിലാണ് വാവസുരേഷിന്റെ ആരോഗ്യനിലയില്‍ പുരോഗതി കൈവരുന്നത്. ഇന്നലെ  വെന്റിലേറ്ററിൽ നിന്നും മാറ്റിയത് കൂടാതെ ഇന്ന് ഐസിയുവില്‍ നിന്നും മാറ്റി.

വാവ സുരേഷ് ജീവിതത്തിലേക്ക് മടങ്ങിയെത്തിയതില്‍ സഹോദരന്‍ സത്യദേവനും സന്തോഷം പങ്കുവെച്ചു. പരസഹായത്തോടെ എഴുന്നേറ്റിരുന്നു ആഹാരം കഴിക്കാന്‍ തുടങ്ങിയ സാഹചര്യത്തില്‍ സുരേഷിനു ഉടന്‍ തന്നെ ആശുപത്രി വിടാം എന്നാണ് കരുതുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/24422/vava-suresh-recovered)