---
title: "കഴിഞ്ഞ മാസം ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഭണ്ഡാരവരവ് 6.84 കോടി; സ്വര്‍ണം 2.82 കിലോ"
english_title: " guruvayur temple received Rs 6.84 crore "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/244239/guruvayur-temple-received-rs-684-crore"
published_at: "2024-10-21T20:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6716717edc937_Guruvayoor-Temple_(1).jpg"
keywords: []
---

# കഴിഞ്ഞ മാസം ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഭണ്ഡാരവരവ് 6.84 കോടി; സ്വര്‍ണം 2.82 കിലോ

> **Lead Summary:** ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കഴിഞ്ഞ മാസത്തെ ഒക്ടോബര്‍ മാസത്തെ വരവായി 6,84,37,887 രൂപ ലഭിച്ചു. രണ്ടു കിലോ 826 ഗ്രാം 700 മില്ലിഗ്രാം സ്വര്‍ണവും 24.20 ഗ്രാം വെള്ളിയും ലഭിച്ചു.

## Article Content

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കഴിഞ്ഞ മാസത്തെ ഒക്ടോബര്‍ മാസത്തെ വരവായി 6,84,37,887 രൂപ ലഭിച്ചു. രണ്ടു കിലോ 826 ഗ്രാം 700 മില്ലിഗ്രാം സ്വര്‍ണവും 24.20 ഗ്രാം വെള്ളിയും ലഭിച്ചു.

പിന്‍വലിച്ച 2000 രൂപയുടെ 128, 1000 രൂപയുടെ 41, അഞ്ഞൂറിന്റെ 96 നോട്ടുകളും ലഭിച്ചു. യൂനിയന്‍ ബാങ്ക് ശാഖക്കായിരുന്നു എണ്ണല്‍ ചുമതല. കിഴക്കേ നടയിലെ ഇ-ഭണ്ഡാരം വഴി 2,75,150 രൂപയും പടിഞ്ഞാറെ നടയിലെ ഇ-ഭണ്ഡാരം വഴി 60,432 രൂപയും ലഭിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/244239/guruvayur-temple-received-rs-684-crore)