---
title: "കീഴൂർ വില്ലേജിൽ സ്ഥിരമായി വില്ലേജ് ഓഫീസറെ നിയമിക്കണമെന്ന് വെൽഫെയർപാർട്ടി"
english_title: " Permanent Appointment Of Village Officer In Keezhoor Village"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/244242/permanent-appointment-of-village-officer-in-keezhoor-village"
published_at: "2024-10-21T20:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6716733b4ab66_wefare.jpg"
keywords: []
---

# കീഴൂർ വില്ലേജിൽ സ്ഥിരമായി വില്ലേജ് ഓഫീസറെ നിയമിക്കണമെന്ന് വെൽഫെയർപാർട്ടി

> **Lead Summary:** ഇരിട്ടി: കീഴൂർ വില്ലേജിൽ സ്ഥിരമായി വില്ലേജ് ഓഫീസറെ നിയമിച്ച് ജനങ്ങളുടെ ദുരിതമകറ്റണമെന്ന് ഉളിയിൽ വെളിച്ചം ലൈബററി ഹാളിൽ നടന്ന വെൽഫെയർപാർട്ടി ഇരിട്ടി മുൻസിപ്പൽ കൗൺസിൽ യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു. വെൽഫെയർ പാർട്ടി ജില്ലാ കമ്മിറ്റി അംഗം ഷാജഹാൻ ഐച്ചേരി യോഗം ഉദ്ഘാടനം ചെയ്തു. പേരാവൂർ മണ്ഡലം പ്രസിഡന്റ് കെ.പി.അബ്ദുൽഖാദർ അധ്യക്ഷത വഹിച്ചു.

## Article Content

ഇരിട്ടി: കീഴൂർ വില്ലേജിൽ സ്ഥിരമായി വില്ലേജ് ഓഫീസറെ നിയമിച്ച് ജനങ്ങളുടെ ദുരിതമകറ്റണമെന്ന് ഉളിയിൽ വെളിച്ചം ലൈബററി ഹാളിൽ നടന്ന വെൽഫെയർപാർട്ടി ഇരിട്ടി മുൻസിപ്പൽ കൗൺസിൽ യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു. വെൽഫെയർ പാർട്ടി ജില്ലാ കമ്മിറ്റി അംഗം ഷാജഹാൻ ഐച്ചേരി യോഗം ഉദ്ഘാടനം ചെയ്തു. പേരാവൂർ മണ്ഡലം പ്രസിഡന്റ് കെ.പി.അബ്ദുൽഖാദർ അധ്യക്ഷത വഹിച്ചു.

മണ്ഡലം സിക്രട്ടറി പി.വി.സാബിറ ടീച്ചർ, സുബൈർ, ടി.പി.സിദ്ദീഖ് എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി വി.എം.സാജിത (പ്രസിഡണ്ട്), ഷഖീബ് ഉളിയിൽ (സിക്രട്ടറി), കെ.വി.സിയാവുൽഹഖ് (ട്രഷറർ), ടി.പി.സിദ്ദീഖ് (വൈ.പ്രസിഡന്റ്), ഫായിസ് ഇരിട്ടി (ജോ.സിക്രട്ടറി)എന്നിവരെ തെരഞ്ഞടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/244242/permanent-appointment-of-village-officer-in-keezhoor-village)