മനുഷ്യബോംബ് ഭീഷണി: നെടുമ്പാശേരി വിമാനത്താവളത്തില്‍ പരിശോധന

മനുഷ്യബോംബ് ഭീഷണി: നെടുമ്പാശേരി വിമാനത്താവളത്തില്‍ പരിശോധന
Oct 21, 2024 09:30 PM | By sukanya

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ മനുഷ്യബോംബ് ഭീഷണി മുഴക്കി യാത്രക്കാരന്‍. വിമാനത്താവളത്തില്‍ മനുഷ്യബോംബ് സാന്നിധ്യമുണ്ടെന്ന് യാത്രക്കാരന്‍ ഭീഷണി മുഴക്കുകയായിരുന്നു.

തിങ്കളാഴ്ച വൈകീട്ട് 3.50 ന് മുബൈയിലേക്ക് പുറപ്പെടേണ്ട വിസ്താര വിമാനത്തിലെ യാത്രക്കാരനാണ് ഭീഷണി മുഴക്കിയത്. തുടര്‍ന്ന് നെടുമ്പാശേരിയില്‍ നിന്ന് പുറപ്പെടേണ്ട വിമാനം അരമണിക്കൂറിലേറെ വൈകി. സിഐഎസ്എഫ് പരിശോധിച്ചെങ്കിലും ബോംബ് കണ്ടെത്താനായില്ല. തുടര്‍ന്ന് ബോംബ് ഭീഷണി മുഴക്കിയ മഹാരാഷ്ട്ര സ്വദേശി വിജയ് മന്ദായനെയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

കഴിഞ്ഞ ദിവസവും നെടുമ്പാശേരി വിമാനത്താവളത്തില്‍ രണ്ട് വിമാനങ്ങള്‍ക്ക് ബോംബ് ഭീഷണിയുണ്ടായിരുന്നു. എയര്‍ ഇന്ത്യയുടെ കൊച്ചി- ദമാം, ആകാശ എയറിന്റെ കൊച്ചി- മുംബൈ വിമാനങ്ങള്‍ക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്. എക്‌സിലൂടെയായിരുന്നു ഭീഷണി എത്തിയത്. ഇന്നലെ മാത്രം രാജ്യത്ത് ഇന്‍ഡിഗോ, എയര്‍ ഇന്ത്യ, വിസ്താര, ആകാശ എയര്‍ തുടങ്ങിയ കമ്പനികളുടെ 32 വിമാനങ്ങള്‍ക്കാണ് ബോംബ് ഭീഷണിയുണ്ടായത്. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ വിമാനങ്ങള്‍ക്ക് ലഭിച്ചത് 100ലധികം ബോംബ് ഭീഷണികളാണ്.

Human Bomb Threat: Inspection At Nedumbassery Airport

Next TV

Related Stories
സംസ്ഥാനത്ത് ഇന്ന് ഇടത്തരം മഴയ്ക്ക് സാധ്യത

Oct 22, 2024 10:43 AM

സംസ്ഥാനത്ത് ഇന്ന് ഇടത്തരം മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്ന് ഇടത്തരം മഴയ്ക്ക്...

Read More >>
തിരഞ്ഞെടുപ്പിലെ കന്നിയങ്കത്തിന് പ്രിയങ്ക ഗാന്ധി ഇന്ന് വയനാട്ടിലെത്തും

Oct 22, 2024 10:39 AM

തിരഞ്ഞെടുപ്പിലെ കന്നിയങ്കത്തിന് പ്രിയങ്ക ഗാന്ധി ഇന്ന് വയനാട്ടിലെത്തും

തിരഞ്ഞെടുപ്പിലെ കന്നിയങ്കത്തിന് പ്രിയങ്ക ഗാന്ധി ഇന്ന്...

Read More >>
പീഡന കേസ്: നടൻ സിദ്ദിഖിന്‍റെ ജാമ്യാപേക്ഷ സുപ്രിം കോടതി ഇന്ന് പരിഗണിക്കും

Oct 22, 2024 09:30 AM

പീഡന കേസ്: നടൻ സിദ്ദിഖിന്‍റെ ജാമ്യാപേക്ഷ സുപ്രിം കോടതി ഇന്ന് പരിഗണിക്കും

പീഡന കേസ്: നടൻ സിദ്ദിഖിന്‍റെ ജാമ്യാപേക്ഷ സുപ്രിം കോടതി ഇന്ന്...

Read More >>
കോഫീ കിയോസ്‌ക്ക് പദ്ധതി: അപേക്ഷ ക്ഷണിച്ചു

Oct 22, 2024 08:37 AM

കോഫീ കിയോസ്‌ക്ക് പദ്ധതി: അപേക്ഷ ക്ഷണിച്ചു

കോഫീ കിയോസ്‌ക്ക് പദ്ധതി: അപേക്ഷ...

Read More >>
ഡോക്ടര്‍ നിയമനം

Oct 22, 2024 08:34 AM

ഡോക്ടര്‍ നിയമനം

ഡോക്ടര്‍...

Read More >>
എഡിഎം നവീൻ ബാബുവിന്റെ മരണം:  അരുൺ കെ. വിജയന്റെ മൊഴി രേഖപ്പെടുത്തി

Oct 22, 2024 08:32 AM

എഡിഎം നവീൻ ബാബുവിന്റെ മരണം: അരുൺ കെ. വിജയന്റെ മൊഴി രേഖപ്പെടുത്തി

എഡിഎം നവീൻ ബാബുവിന്റെ മരണം: അരുൺ കെ. വിജയന്റെ മൊഴി...

Read More >>
Top Stories










News Roundup