---
title: "ചെറുവാഞ്ചേരി ചീരാറ്റയിൽ റോഡിൽ ഓയിൽ ലീക്കായതിനെ തുടർന്ന് വാഹനങ്ങൾ അപകടത്തിൽപ്പെട്ടു"
english_title: "Vehicles were involved in the accident"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/24428/Vehicles-were-involved-in-the-accident"
published_at: "2022-02-04T14:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61fcec889fb1e_Picsart_22-02-04_14-35-35-127.jpg"
keywords: []
---

# ചെറുവാഞ്ചേരി ചീരാറ്റയിൽ റോഡിൽ ഓയിൽ ലീക്കായതിനെ തുടർന്ന് വാഹനങ്ങൾ അപകടത്തിൽപ്പെട്ടു

> **Lead Summary:** ചെറുവാഞ്ചേരി ചീരാറ്റയിൽ റോഡിൽ ഓയിൽ ലീക്കായതിനെ തുടർന്ന് വാഹനങ്ങൾ അപകടത്തിൽപ്പെട്ടു. നിരവധി ബൈക്കുകളാണ് റോഡിൽ തെന്നിവീണത്. കൂത്തുപറമ്പ് വലിയ വെളിച്ചം - ചെറുവാഞ്ചേരി റൂട്ടിൽ ചീരാറ്റ വളവിലാണ് റോഡിൽ ഓയിൽ ലീക്കായതിനെ തുടർന്ന് വാഹനങ്ങൾ അപകടത്തിൽപ്പെട്ടത്.

## Article Content

ചെറുവാഞ്ചേരി ചീരാറ്റയിൽ റോഡിൽ ഓയിൽ ലീക്കായതിനെ തുടർന്ന് വാഹനങ്ങൾ അപകടത്തിൽപ്പെട്ടു. നിരവധി ബൈക്കുകളാണ് റോഡിൽ തെന്നിവീണത്. കൂത്തുപറമ്പ് വലിയ വെളിച്ചം - ചെറുവാഞ്ചേരി റൂട്ടിൽ ചീരാറ്റ വളവിലാണ് റോഡിൽ ഓയിൽ ലീക്കായതിനെ തുടർന്ന് വാഹനങ്ങൾ അപകടത്തിൽപ്പെട്ടത്.

നിരവധിബൈക്കുകളാണ് ഓയിലിൽ വഴുതി തെന്നിവീണത്. കൂത്തുപറമ്പ് ഫയർഫോഴ്സ് സ്ഥലത്തെത്തി റോഡ് കഴുകി വൃത്തിയാക്കിയ ശേഷം റോഡിൽ മണൽ വിതറിയാണ് അപകടം ഒഴിവാക്കിയത്. അസി. സ്റ്റേഷൻ ഓഫീസർ പുത്തലത്ത് പ്രദീപൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് സ്ഥലത്തെത്തിയത്.

ഫയർ ആൻറ് റെസ്ക്യൂ ഓഫീസർമാരായ കെ.സി സിനീഷ്,ചസിൻചന്ദ്രൻ, സുജിത്ത്, ഹോം ഗാർഡ് രഞ്ചിത്ത് എന്നിവർ ചേർന്ന് ഏറെനേരം പ്രയത്നിച്ച ശേഷമാണ് അപകട സാഹചര്യം ഒഴിവാക്കിയത്. കണ്ണവം പോലീസും സ്ഥലത്തെത്തിയിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/24428/Vehicles-were-involved-in-the-accident)