തൃശൂർ: നടൻ മുകേഷ് എംഎൽഎയെ തൃശൂർ വടക്കാഞ്ചേരിയിൽ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു

തൃശൂർ: നടൻ മുകേഷ് എംഎൽഎയെ തൃശൂർ വടക്കാഞ്ചേരിയിൽ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു
Oct 22, 2024 08:25 AM | By sukanya

തൃശൂർ: നടൻ മുകേഷ് എംഎൽഎയെ തൃശൂർ വടക്കാഞ്ചേരിയിൽ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. അതീവ രഹസ്യമായാണ് അറസ്റ്റ് നടപടി അതിവേഗത്തിൽ പൂർത്തിയാക്കിയത്.നടിയെ പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്. കഴിഞ്ഞ ദിവസം രാത്രി ഏഴു മണിയോടെ വടക്കാഞ്ചേരി സ്റ്റേഷനിൽ മുകേഷ് ഹാജരാവുകയായിരുന്നു.

പ്രത്യേക അന്വേഷണ സംഘത്തിലെ എസ്.പി ഐശ്വര്യ ഡോംഗ്രേ ആണ് അറസ്റ്റ് നടപടികൾ പൂർത്തിയാക്കിയത്. വടക്കാഞ്ചേരി താലൂക്ക് ആശുപത്രിയിൽ വൈദ്യപരിശോധനയും നടത്തി.

മുകേഷ് എംഎൽഎയെ നേരത്തേ ചോദ്യം ചെയ്തിരുന്നു‌. ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാതലത്തിൽ ഉയർന്നു വന്ന ലൈംഗികാരോപണങ്ങൾക്ക് പിന്നാലെ നിയമിച്ച പ്രത്യേക അന്വേഷണ സംഘമാണ് ചോദ്യം ചെയ്തത്.


ആലുവ സ്വദേശിയായ നടിയാണ് മുകേഷിനെതിരെ പരാതി നൽകിയത്. മരടിലെ ഫ്‌ളാറ്റിലേക്ക് വിളിച്ചു വരുത്തി പീഡിപ്പിച്ചുവെന്നാണ് നടിയുടെ പരാതി. കേസിൽ എറണാകുളം സെഷൻസ് കോടതി മുകേഷിന് നേരത്തെ മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു.


എംഎൽഎ ആയതിനാൽ ഐഡന്റിഫിക്കേഷന്റെ ആവശ്യമില്ല, 2010ൽ നടന്ന സംഭവമായതിനാൽ അടിയന്തര തെളിവു ശേഖരണത്തിന്റെ ആവശ്യമില്ല എന്നിവ ചൂണ്ടിക്കാട്ടിയാണ് കോടതി ജാമ്യം അനുവദിച്ചത്.

thrissur

Next TV

Related Stories
സംസ്ഥാനത്ത് ഇന്ന് ഇടത്തരം മഴയ്ക്ക് സാധ്യത

Oct 22, 2024 10:43 AM

സംസ്ഥാനത്ത് ഇന്ന് ഇടത്തരം മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്ന് ഇടത്തരം മഴയ്ക്ക്...

Read More >>
തിരഞ്ഞെടുപ്പിലെ കന്നിയങ്കത്തിന് പ്രിയങ്ക ഗാന്ധി ഇന്ന് വയനാട്ടിലെത്തും

Oct 22, 2024 10:39 AM

തിരഞ്ഞെടുപ്പിലെ കന്നിയങ്കത്തിന് പ്രിയങ്ക ഗാന്ധി ഇന്ന് വയനാട്ടിലെത്തും

തിരഞ്ഞെടുപ്പിലെ കന്നിയങ്കത്തിന് പ്രിയങ്ക ഗാന്ധി ഇന്ന്...

Read More >>
പീഡന കേസ്: നടൻ സിദ്ദിഖിന്‍റെ ജാമ്യാപേക്ഷ സുപ്രിം കോടതി ഇന്ന് പരിഗണിക്കും

Oct 22, 2024 09:30 AM

പീഡന കേസ്: നടൻ സിദ്ദിഖിന്‍റെ ജാമ്യാപേക്ഷ സുപ്രിം കോടതി ഇന്ന് പരിഗണിക്കും

പീഡന കേസ്: നടൻ സിദ്ദിഖിന്‍റെ ജാമ്യാപേക്ഷ സുപ്രിം കോടതി ഇന്ന്...

Read More >>
കോഫീ കിയോസ്‌ക്ക് പദ്ധതി: അപേക്ഷ ക്ഷണിച്ചു

Oct 22, 2024 08:37 AM

കോഫീ കിയോസ്‌ക്ക് പദ്ധതി: അപേക്ഷ ക്ഷണിച്ചു

കോഫീ കിയോസ്‌ക്ക് പദ്ധതി: അപേക്ഷ...

Read More >>
ഡോക്ടര്‍ നിയമനം

Oct 22, 2024 08:34 AM

ഡോക്ടര്‍ നിയമനം

ഡോക്ടര്‍...

Read More >>
എഡിഎം നവീൻ ബാബുവിന്റെ മരണം:  അരുൺ കെ. വിജയന്റെ മൊഴി രേഖപ്പെടുത്തി

Oct 22, 2024 08:32 AM

എഡിഎം നവീൻ ബാബുവിന്റെ മരണം: അരുൺ കെ. വിജയന്റെ മൊഴി രേഖപ്പെടുത്തി

എഡിഎം നവീൻ ബാബുവിന്റെ മരണം: അരുൺ കെ. വിജയന്റെ മൊഴി...

Read More >>
Top Stories










News Roundup