മിത്ര ചാരിറ്റബിൾ ട്രസ്റ്റിന്റെ മിത്ര പുരസ്‌കാരങ്ങൾ സമ്മാനിച്ചു

മിത്ര ചാരിറ്റബിൾ ട്രസ്റ്റിന്റെ മിത്ര പുരസ്‌കാരങ്ങൾ സമ്മാനിച്ചു
Oct 22, 2024 02:16 PM | By Remya Raveendran

കൊളച്ചേരി :   നാടൻകലകളുടെയും ക്ഷേത്രകലകളുടെയും കലാകാരൻമാരുടെയും സംരക്ഷണത്തിനും ക്ഷേമത്തിനും വേണ്ടി കൊളച്ചേരി ആസ്ഥാനമായി പ്രവർത്തിക്കുന്ന മലബാർ ഇനീഷ്യേറ്റീവ് ഫോർ തെയ്യം ഹെറിറ്റേജ് & റീജിയൺ ആർട്ട്സ് (മിത്ര) ചാരിറ്റബിൾ ട്രസ്റ്റിന്റെ പ്രവർത്തനോദ്ഘാടനത്തോടനുബന്ധിച്ച് നൽകുന്ന പ്രഥമ മിത്ര പുരസ്‌കാരങ്ങൾ സമ്മാനിച്ചു. പട്ടികജാതി, പട്ടികവർഗ്ഗ, മറ്റു പിന്നോക്ക ക്ഷേമകാര്യ മന്ത്രി ഒ.ആർ കേളു പുരസ്കാര വിതരണം നിർവ്വഹിച്ചു.

കൊളച്ചേരിമുക്കിലെ മുല്ലക്കൊടി ബാങ്ക് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന മിത്ര ചാരിറ്റബിൾ ട്രസ്റ്റിന്റെ പ്രവർത്തനോദ്ഘാടന ചടങ്ങിൽ തെയ്യം അനുഷ്‌ഠാന കല വിഭാഗത്തിൽ പ്രശസ്ത തെയ്യം കലാകാരനായ എ.വി കുഞ്ഞിരാമൻ പെരുമലയൻ പുഴാതി, ക്ഷേത്ര കലയിൽ സോപാന സംഗീതഞ്ജൻ പയ്യന്നൂർ കൃഷ്ണമണി മാരാർ, നാടക സാഹിത്യത്തിൽ പ്രശസ്‌ത നാടകരചയിതാവ് ശ്രീധരൻ സംഘമിത്ര എന്നിവർക്ക് പുരസ്‌കാരങ്ങൾ നൽകി.

ശിൽപവും, പ്രശസ്‌തിപത്രവും സമ്മാനത്തുകയും അടങ്ങിയതാണ് പുരസ്ക‌ാരം. സ്വാഗതസംഘം ചെയർമാൻ രാധാകൃഷ്ണൻ മാണിക്കോത്ത് അധ്യക്ഷത വഹിച്ചു.തെയ്യം കലാകാരന്മാരായ പത്മശ്രീ ഇ.പി നാരായണൻ പെരുവണ്ണാൻ, ടി.ചന്തു കൊളച്ചേരി, ശാർങ്ഗധരൻ കൂത്തുപറമ്പ്, തെയ്യം കലാരംഗത്തെ 75 വയസ്സ് കഴിഞ്ഞ സ്ത്രീ സാന്നിധ്യം എന്നിവരെ ആദരിച്ചു. കേരള ഫോക്ലോർ അക്കാദമി ചെയർമാൻ ഒ.എസ് ഉണ്ണികൃഷ്‌ണൻ ആദര സമർപ്പണം നിർവ്വഹിച്ചു.

കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.പി അബ്ദുൾ മജീദ്, ക്ഷേത്രകലാ അക്കാദമി സെക്രട്ടറി കൃഷ്ണൻ നടുവിലത്ത്, എം.ദാമോദരൻ, കെ.എം ശിവദാസൻ, കൈരളി ബുക്‌സ് ചെയർമാൻ, ഡോ.മുരളിമോഹൻ, കേരള ആധ്യാത്മിക പ്രഭാഷകസമിതി അംഗം ഗിരീഷ്.കെ പണിക്കർ, കെ.രാമകൃഷ്ണൻ മാസ്റ്റർ, എം.വി.കുഞ്ഞിരാമൻ പണിക്കർ കമ്പിൽ, രാജേഷ് പണിക്കർ, എ.കൃഷ്ണൻ തുടങ്ങിയവർ ആശംസകളർപ്പിച്ച് സംസാരിച്ചു.മിത്ര ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ എം.വി ബാലകൃഷ്ണൻ പെരുമലയൻ സ്വാഗതവും ട്രസ്റ്റ് സെക്രട്ടറി രാമകൃഷ്ണൻ എം.പി നന്ദിയും പറഞ്ഞു.

Mithraawards

Next TV

Related Stories
ഇരിട്ടി സബ് ജില്ല ശാസ്ത്രോത്സവത്തിൽ ഗവ. യു. പി സ്കൂൾ ചെട്ടിയാംപറമ്പ് ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി

Oct 22, 2024 04:28 PM

ഇരിട്ടി സബ് ജില്ല ശാസ്ത്രോത്സവത്തിൽ ഗവ. യു. പി സ്കൂൾ ചെട്ടിയാംപറമ്പ് ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി

ഇരിട്ടി സബ് ജില്ല ശാസ്ത്രോത്സവത്തിൽ ഗവ. യു. പി സ്കൂൾ ചെട്ടിയാംപറമ്പ് ഓവറോൾ ചാമ്പ്യൻഷിപ്പ്...

Read More >>
വയനാട്ടിലേക്ക് 'മദർ തെരേസ സേവന അവാർഡ് '

Oct 22, 2024 03:54 PM

വയനാട്ടിലേക്ക് 'മദർ തെരേസ സേവന അവാർഡ് '

വയനാട്ടിലേക്ക് "മദർ തെരേസ സേവന അവാർഡ്...

Read More >>
രാജ്യത്തെ സിആര്‍പിഎഫ്   സ്കൂളുകൾക്ക് ബോംബ് ഭീഷണി

Oct 22, 2024 03:47 PM

രാജ്യത്തെ സിആര്‍പിഎഫ് സ്കൂളുകൾക്ക് ബോംബ് ഭീഷണി

രാജ്യത്തെ സിആര്‍പിഎഫ് സ്കൂളുകൾക്ക് ബോംബ്...

Read More >>
ടി കെ അനില്‍കുമാറിന്റെ 'ജനത കര്‍ഫ്യൂ' നോവൽ പ്രകാശനം ചെയ്തു

Oct 22, 2024 03:20 PM

ടി കെ അനില്‍കുമാറിന്റെ 'ജനത കര്‍ഫ്യൂ' നോവൽ പ്രകാശനം ചെയ്തു

ടി കെ അനില്‍കുമാറിന്റെ 'ജനത കര്‍ഫ്യൂ' നോവൽ പ്രകാശനം...

Read More >>
കൂത്തുപറമ്പിൽ ജ്യോതിസ് സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി  വിദ്യാർഥികൾക്ക് പരീക്ഷാപരിശീലനം നൽകി

Oct 22, 2024 03:12 PM

കൂത്തുപറമ്പിൽ ജ്യോതിസ് സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി വിദ്യാർഥികൾക്ക് പരീക്ഷാപരിശീലനം നൽകി

കൂത്തുപറമ്പിൽ ജ്യോതിസ് സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി വിദ്യാർഥികൾക്ക് പരീക്ഷാപരിശീലനം...

Read More >>
തീരാത്ത അദാലത്തുകളിൽ  വലഞ്ഞ് വയനാട് ദുരന്തബാധിതർ

Oct 22, 2024 02:58 PM

തീരാത്ത അദാലത്തുകളിൽ വലഞ്ഞ് വയനാട് ദുരന്തബാധിതർ

തീരാത്ത അദാലത്തുകളിൽ വലഞ്ഞ് വയനാട്...

Read More >>
Top Stories










News Roundup






Entertainment News