---
title: "അംഗൻവാടി ജീവനക്കാരുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ സർക്കാർ തയ്യാറാവുന്നില്ല:ഇന്ത്യൻ നാഷണൽ അംഗൻവാടി എംപ്ലോയീസ് ഫെഡറേഷൻ"
english_title: "Anganwadi workers"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/24440/Anganwadi-workers"
published_at: "2022-02-04T15:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61fcfb60a907d_Picsart_22-02-04_15-38-37-947.jpg"
keywords: []
---

# അംഗൻവാടി ജീവനക്കാരുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ സർക്കാർ തയ്യാറാവുന്നില്ല:ഇന്ത്യൻ നാഷണൽ അംഗൻവാടി എംപ്ലോയീസ് ഫെഡറേഷൻ

> **Lead Summary:** ജില്ലയിലെ 5000ത്തോളം വരുന്ന അംഗൻവാടി ജീവനക്കാരുടെ പ്രശ്‌നങ്ങൾ നിരന്തരമായി ഉന്നയിച്ചിട്ടും പരിഹരിക്കാൻ സർക്കാർ തയ്യാറാവുന്നില്ലെന്ന് ഇന്ത്യൻ നാഷണൽ അംഗൻവാടി എംപ്ലോയീസ് ഫെഡറേഷൻ ഐ എൻ എ ഇ എഫ് ജില്ലാ കമ്മിറ്റി ഭാരവാഹികൾ കണ്ണൂരിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.ക്ഷേമനിധി വിഹിതം മാസം തോറും കൃത്യമായി അടച്ചിട്ടും വിരമിച്ച അംഗൻവാടി ടീച്ചർമാർക്കും ഹെൽപ്പർമാർക്കുമുള്ള പെൻഷൻ കഴിഞ്ഞ 10 മാസമായി വിതരണം ചെയ്യുന്നില്ല.

## Article Content

ജില്ലയിലെ 5000ത്തോളം വരുന്ന അംഗൻവാടി ജീവനക്കാരുടെ പ്രശ്‌നങ്ങൾ നിരന്തരമായി ഉന്നയിച്ചിട്ടും പരിഹരിക്കാൻ സർക്കാർ തയ്യാറാവുന്നില്ലെന്ന് ഇന്ത്യൻ നാഷണൽ അംഗൻവാടി എംപ്ലോയീസ് ഫെഡറേഷൻ ഐ എൻ എ ഇ എഫ് ജില്ലാ കമ്മിറ്റി ഭാരവാഹികൾ കണ്ണൂരിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.ക്ഷേമനിധി വിഹിതം മാസം തോറും കൃത്യമായി അടച്ചിട്ടും വിരമിച്ച അംഗൻവാടി ടീച്ചർമാർക്കും ഹെൽപ്പർമാർക്കുമുള്ള പെൻഷൻ കഴിഞ്ഞ 10 മാസമായി വിതരണം ചെയ്യുന്നില്ല.

ക്ഷേമനിധി പാസ് ബുക്ക് ജീവനക്കാർക്ക് ഇതുവരെ നൽകിയിട്ടില്ല. പലവിധ കാരണങ്ങളാൽ സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്നവരുടെ ജീവിതം ഇതു കാരണം കൂടുതൽ ദുസ്സഹമായിരിക്കുയാണ്.കഴിഞ്ഞ സർക്കാർ പ്രഖ്യാപിച്ച ഇൻക്രിമെൻ്റും നൽകിത്തുടങ്ങിയില്ല. ഏറ്റവുമൊടുവിൽ കഴിഞ്ഞ ഡിസംബറിൽ ഇൻക്രിമെൻ്റ് നടപ്പിൽ വരുത്തുമെന്ന് വകുപ്പ് മന്ത്രി വീണ ജോർജ് ഉറപ്പു നൽകിയിരുന്നെങ്കിലും അതും നടപ്പിലായില്ല.

അംഗൻവാടി പരിധിയിലെ ഗർഭിണികൾ, നവജാത ശിശുക്കൾ തുടങ്ങിയവരുടെ വിവരശേഖരം നടത്തി അയക്കുന്നതിന് സർക്കാർ നൽകിയ ഫോൺ പ്രവർത്തനശേഷിയില്ലാത്തതാണ്.ഇതു കാരണം വിവരശേഖരണം മൊബൈൽ വഴി സർക്കാരിന് നൽകാനും കഴിയുന്നില്ല. അതുകൊണ്ട് മാസം 500 വച്ച് ലഭിക്കേണ്ട പെർഫോർമൻസ് അലവൻസും തങ്ങൾക്ക് കിട്ടുന്നില്ലെന്ന് അംഗൻവാടി ടീച്ചർമാർ പരിതപിക്കുന്നു.

കാലഘട്ടത്തിൻ്റെ ആവശ്യം അനുസരിച്ചുള്ള കാര്യക്ഷമമായ ഫോൺ നൽകണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു. പ്രസിഡൻ്റ് എ.എം വിജയൻ, മറ്റു ഭാരവാഹികളായ രേഖ ജേക്കബ്, സി പ്രസീത , കെ സി സ്മിത, കെ വി ശ്യാമള

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/24440/Anganwadi-workers)