---
title: "കൂത്തുപറമ്പിൽ ജ്യോതിസ് സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി  വിദ്യാർഥികൾക്ക് പരീക്ഷാപരിശീലനം നൽകി"
english_title: "Koothuparambajyothis"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/244413/koothuparambajyothis"
published_at: "2024-10-22T15:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67177381d2f91_1000033548.jpg"
keywords: []
---

# കൂത്തുപറമ്പിൽ ജ്യോതിസ് സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി  വിദ്യാർഥികൾക്ക് പരീക്ഷാപരിശീലനം നൽകി

> **Lead Summary:** **കൂത്തുപറമ്പ് : **കൂത്തുപറമ്പ് നിയോജക മണ്ഡലത്തിൽ കെ പി മോഹനൻ എംഎൽഎയുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന ജ്യോതിസ് സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി മണ്ഡലത്തിലെ എൻ. എം . എം . എസ് . സ്കോളർഷിപ്പ് പരീക്ഷയ്ക്ക് അപേക്ഷിച്ച എട്ടാം ക്ലാസിലെ മുഴുവൻ വിദ്യാർഥികൾക്കും പരീക്ഷാ പരിശീലനം നൽകി.

## Article Content

**കൂത്തുപറമ്പ് : **കൂത്തുപറമ്പ് നിയോജക മണ്ഡലത്തിൽ കെ പി മോഹനൻ എംഎൽഎയുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന ജ്യോതിസ് സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി മണ്ഡലത്തിലെ എൻ. എം . എം . എസ് . സ്കോളർഷിപ്പ് പരീക്ഷയ്ക്ക് അപേക്ഷിച്ച എട്ടാം ക്ലാസിലെ മുഴുവൻ വിദ്യാർഥികൾക്കും പരീക്ഷാ പരിശീലനം നൽകി.

പാനൂർ പി.ആർ. എം ഹയർ സെക്കൻഡറി സ്കൂളിൽ പാനൂർ നഗരസഭ ചെയർമാൻ വി. നാസർ മാസ്റ്ററുടെ അധ്യക്ഷതയിൽ കെ പി മോഹനൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. തലശ്ശേരി വിദ്യാഭ്യാസ ജില്ല ഓഫീസർ പി. ശകുന്തള മുഖ്യ അതിഥിയായി. സൈലം ജില്ലാ കോർഡിനേറ്റർ സി.കെ. സുധീഷ് പദ്ധതി വിശദീകരിച്ചു.

വാർഡ് കൗൺസിലർ പി. കെ. പ്രവീൺ ഇ സുരേഷ് ബാബു എന്നിവർ പ്രസംഗിച്ചു. ജ്യോതിസ് കോർഡിനേറ്റർ ദിനേശൻ മഠത്തിൽ സ്വാഗതവും എൻ. കെ. ജയപ്രസാദ് മാസ്റ്റർ നന്ദിയും പറഞ്ഞു. സൈലം ലേണിംഗ് അധ്യാപകരായ എം ,ആദർശ്, ജിതിൻ ചന്ദ്രൻ, നിധീഷ് കൃഷ്ണൻ എന്നിവർ ക്ലാസ് എടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/244413/koothuparambajyothis)