---
title: "ടി കെ അനില്‍കുമാറിന്റെ 'ജനത കര്‍ഫ്യൂ' നോവൽ പ്രകാശനം ചെയ്തു"
english_title: "Tkanilkumarsnoval"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/244414/tkanilkumarsnoval"
published_at: "2024-10-22T15:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6717756b4a61e_1000033555.jpg"
keywords: []
---

# ടി കെ അനില്‍കുമാറിന്റെ 'ജനത കര്‍ഫ്യൂ' നോവൽ പ്രകാശനം ചെയ്തു

> **Lead Summary:** **തലശ്ശേരി : **എഴുത്തുകാരന്‍ ടി കെ അനില്‍കുമാറിന്റെ ജനത കര്‍ഫ്യൂ എന്ന നോവലിന്റെ പ്രകാശനവും സംവാദവും സംഘടിപ്പിച്ചു. തലശ്ശേരി ഗവ ടൗണ്‍ എച്ച് എസ് എസിലാണ് പരിപാടി നടന്നത്.ഡോ ഒ കെ അഞ്ജു, എൻ ഗിരിജ, ടി കെ രജിഷ, വിനൂപ ബാബു, സി കെ ഷീബ, നബൂല എന്നിവർ ചേർന്ന് പ്രകാശനം നിർവഹിച്ചു. സാഹിത്യകാരൻ രാജു കാട്ടുപുനം, അധ്യക്ഷനായി.

## Article Content

**തലശ്ശേരി : **എഴുത്തുകാരന്‍ ടി കെ അനില്‍കുമാറിന്റെ ജനത കര്‍ഫ്യൂ എന്ന നോവലിന്റെ പ്രകാശനവും സംവാദവും സംഘടിപ്പിച്ചു. തലശ്ശേരി ഗവ ടൗണ്‍ എച്ച് എസ് എസിലാണ് പരിപാടി നടന്നത്.ഡോ ഒ കെ അഞ്ജു, എൻ ഗിരിജ, ടി കെ രജിഷ, വിനൂപ ബാബു, സി കെ ഷീബ, നബൂല എന്നിവർ ചേർന്ന് പ്രകാശനം നിർവഹിച്ചു. സാഹിത്യകാരൻ രാജു കാട്ടുപുനം, അധ്യക്ഷനായി.

കലാമണ്ഡലം മഹേന്ദ്രൻ, പവിത്രൻ മൊകേരി, സ്കൂൾ പ്രിൻസിപ്പൽ എൻ രാജീവൻ,രാജൻ പാനൂർ, അരുൺജിത്ത് പഴശ്ശി, ബിജു പുതുപ്പണം, കബീർ ഇബ്രാഹിം, ജയപ്രകാശ് പാനൂർ, ടി കെ ഷാജ്, കെ എൻ ഷിജി, കെ കെ റഷീദ്, ടി വി രാജീവൻ തുടങ്ങിയവർ സംവാദത്തിൽ പങ്കെടുത്തു. എഴുത്തുകാരൻ അനിൽ കുമാർ മറുപടി പ്രസംഗം നടത്തി. അജയൻ ഗാനാഞ്ജലി, ശാന്ത ടീച്ചർ എന്നിവരുടെ ഗാന വിരുന്നും അരങ്ങേറി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/244414/tkanilkumarsnoval)