---
title: "ആറളം ഫാമിലെ ഇഞ്ചി ഉദ്യാനത്തിൻ്റെ നടിയിൽ ഉദ്ഘാടനം നടത്തി"
english_title: "The ginger garden at Aralam Farm was inaugurated  "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/244448/the-ginger-garden-at-aralam-farm-was-inaugurated"
published_at: "2024-10-22T17:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67179afb63c0e_inchi.jpg"
keywords: []
---

# ആറളം ഫാമിലെ ഇഞ്ചി ഉദ്യാനത്തിൻ്റെ നടിയിൽ ഉദ്ഘാടനം നടത്തി

> **Lead Summary:** ഇരിട്ടി: ആറളം ഫാമിലെ ഇഞ്ചി ഉദ്യാനത്തിൻ്റെ നടിയിൽ ഉദ്ഘാടനം നടത്തി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബിനോയ് കുര്യൻ ഉദ്ഘാടന കർമ്മം നടത്തി. പരിപാടിയിൽ ആറളം ഫാം മാനേജിങ് ഡയറക്ടർ കാർത്തിക് പാണിഗ്രാഹി ഐഎഎസ് അധ്യക്ഷത വഹിച്ചു, ചടങ്ങിൽ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഡോ കെ പി നിതീഷ് കുമാർ, അക്കൗണ്ട് ഓഫീസർ ടിപി പ്രേമരാജ്, ഫാം സൂപ്രണ്ട് എൻ ദിനേശൻ, എന്നിവർ സംസാരിച്ചു. ആറളം ഫാം തൊഴിലാളി യൂണിയൻ പ്രതിനിധികളും ജീവനക്കാരും തൊഴിലാളികളും പരിപാടിയിൽ പങ്കുചേർന്നു.

## Article Content

ഇരിട്ടി: ആറളം ഫാമിലെ ഇഞ്ചി ഉദ്യാനത്തിൻ്റെ നടിയിൽ ഉദ്ഘാടനം നടത്തി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബിനോയ് കുര്യൻ ഉദ്ഘാടന കർമ്മം നടത്തി. പരിപാടിയിൽ ആറളം ഫാം മാനേജിങ് ഡയറക്ടർ കാർത്തിക് പാണിഗ്രാഹി ഐഎഎസ് അധ്യക്ഷത വഹിച്ചു, ചടങ്ങിൽ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഡോ കെ പി നിതീഷ് കുമാർ, അക്കൗണ്ട് ഓഫീസർ ടിപി പ്രേമരാജ്, ഫാം സൂപ്രണ്ട് എൻ ദിനേശൻ, എന്നിവർ സംസാരിച്ചു. ആറളം ഫാം തൊഴിലാളി യൂണിയൻ പ്രതിനിധികളും ജീവനക്കാരും തൊഴിലാളികളും പരിപാടിയിൽ പങ്കുചേർന്നു.

കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെയും മലബാർ ബോട്ടാണിക്കൽ ഗാർഡൻ റെയും സഹായത്തോടുകൂടിയാണ് പദ്ധതി നടപ്പിലാക്കുന്നത്. മലേഷ്യ, തായ്‌ലാൻഡ്, സൗത്ത് അമേരിക്ക, ബ്രസീൽ തുടങ്ങിയ വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഇഞ്ചിനങ്ങളും അതോടൊപ്പം മേഘാലയ, ഹിമാചൽ പ്രദേശ്, നാഗാലാൻഡ് തുടങ്ങിയ ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുമായി ശേഖരിച്ച 105 ഇനത്തിൽപ്പെട്ട ഇഞ്ചി തൈകളാണ് ആദ്യഘട്ടത്തിൽ ആറളം ഫാമിന്റെ ബ്ലോക്ക് അഞ്ചിൽ ഒരുക്കുന്നത്. അലങ്കാര ഇഞ്ചി തൈ ഉൽപാദന വിപണനവും അതോടൊപ്പം ടൂറിസം സാധ്യതയും ഇതിലൂടെ ഫാം ലക്ഷ്യമാക്കുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/244448/the-ginger-garden-at-aralam-farm-was-inaugurated)