---
title: "കുന്നോത്ത് കേളൻ പിടിക ആദിവാസി സങ്കേതത്തിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി"
english_title: "Youth found dead in Kunnoth Kelan Pitika Adivasi Sanctuary"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/244449/youth-found-dead-in-kunnoth-kelan-pitika-adivasi-sanctuary"
published_at: "2024-10-22T18:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67179f2e97b41_died.jpg"
keywords: []
---

# കുന്നോത്ത് കേളൻ പിടിക ആദിവാസി സങ്കേതത്തിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** ഇരിട്ടി: കുന്നോത്ത് കേളൻപീടിക ആദിവാസി സങ്കേതത്തിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി.കേളൻപീടിക ആദിവാസി സങ്കേതത്തിലെ സുനിൽ നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.ചൊവ്വാഴ്ച്ച രാവിലെയാണ് ഇയാൾ താമസിക്കുന്ന വീടിൻ്റ തൊട്ടടുത്ത ആളൊഴിഞ്ഞ വീട്ടിലെ തിണ്ണയിൽമൃതദേഹം കണ്ടെത്തിയത് .ഇയാളുടെ മുഖത്തും തലയ്ക്കും പരുക്കേറ്റിട്ടുണ്ട്. മദ്യലഹരിയിൽ കസേരയിൽ നിന്ന് വീണതിനെ തുടർന്ന് ആണ് പരുക്കേറ്റ തെന്നാണ് പ്രാഥമിക നിഗമനം.

## Article Content

ഇരിട്ടി: കുന്നോത്ത് കേളൻപീടിക ആദിവാസി സങ്കേതത്തിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി.കേളൻപീടിക ആദിവാസി സങ്കേതത്തിലെ സുനിൽ നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.ചൊവ്വാഴ്ച്ച രാവിലെയാണ് ഇയാൾ താമസിക്കുന്ന വീടിൻ്റ തൊട്ടടുത്ത ആളൊഴിഞ്ഞ വീട്ടിലെ തിണ്ണയിൽമൃതദേഹം കണ്ടെത്തിയത് .ഇയാളുടെ മുഖത്തും തലയ്ക്കും പരുക്കേറ്റിട്ടുണ്ട്. മദ്യലഹരിയിൽ കസേരയിൽ നിന്ന് വീണതിനെ തുടർന്ന് ആണ് പരുക്കേറ്റ തെന്നാണ് പ്രാഥമിക നിഗമനം.

ചൊവ്വാഴ്ച രാവിലെ വീട്ടുകാർ വന്ന് വിളിച്ചപ്പോഴാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്.ഇരിട്ടി പൊലിസ് സ്ഥലത്തെത്തി ഇൻക്വിസ്റ്റ് നടത്തിയ മൃതദേഹം കണ്ണൂർ പരിയാരം ഗവ. മെഡി.കോളജിൽ പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കി ചാവശ്ശേരി പറമ്പ് നഗരസഭ പൊതു ശ്മശാനത്തിൽ സംസ്കരിച്ചു. കോളയാട് സ്വദേശിയായ യുവാവ് വിവാഹശേഷം ഭാര്യവീടായ കുന്നോത്ത് കേളൻ പീടികയിലാണ് താമസിക്കുന്നത്. കോളയാടിലെ കയമയുടെയും നുറിഞ്ഞിയുടെയും മകനാണ്. ഭാര്യ: ശോഭ. മക്കൾ: നിഷാന്ത്, ശബരി (ഇരുവരും വിദ്യാർത്ഥികൾ)

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/244449/youth-found-dead-in-kunnoth-kelan-pitika-adivasi-sanctuary)