---
title: "പയ്യന്നൂർ നഗരസഭ ഓരു ജല കൂട്കൃഷി വിളവെടുപ്പിന് തുടക്കമായി"
english_title: "Aquaculture"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/24445/Aquaculture"
published_at: "2022-02-04T15:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61fd00b3739ed_Picsart_22-02-04_16-01-23-456.jpg"
keywords: []
---

# പയ്യന്നൂർ നഗരസഭ ഓരു ജല കൂട്കൃഷി വിളവെടുപ്പിന് തുടക്കമായി

> **Lead Summary:** പയ്യന്നൂർ നഗരസഭ ഓരു ജല കൂട്കൃഷി വിളവെടുപ്പിന് തുടക്കമായി.കണ്ടങ്കാളി മുല്ലക്കോട് പുഴയിൽ നടന്ന വിളവെടുപ്പുദ്ഘാടനം ചെയർപേഴ്സൺ കെ.വി ലളിത നിർവ്വഹിച്ചു.

## Article Content

പയ്യന്നൂർ നഗരസഭ ഓരു ജല കൂട്കൃഷി വിളവെടുപ്പിന് തുടക്കമായി.കണ്ടങ്കാളി മുല്ലക്കോട് പുഴയിൽ നടന്ന വിളവെടുപ്പുദ്ഘാടനം ചെയർപേഴ്സൺ കെ.വി ലളിത നിർവ്വഹിച്ചു.

വൈസ് ചെയർമാൻ പി.വി.കുഞ്ഞപ്പൻ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി.ജയ , കൗൺസിലർ വസന്ത രവി , ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ രാജേഷ് ടി.ആർ, സന്ധ്യ.കെ, തമ്പായി എന്നിവർ സംസാരിച്ചു.കേരള സംസ്ഥാന ഫിഷറീസ് വകുപ്പ്- പയ്യന്നൂർ നഗരസഭ സുഭിക്ഷ കേരളം 2020-21 പദ്ധതിയുടെ ഭാഗമായി ടി.പി. രാജൻ്റെ ഓരു ജല കൂട് മത്സ്യകൃഷിയുടെ വിളവെടുപ്പാണ് നടന്നത്.

40,000 രൂപ ചിലവ് വരുന്ന പദ്ധതിക്ക് 40% സബ്സിഡിയാണ് നൽകി വരുന്നത്.നഗരസഭയിൽ ഇത്തരത്തിൽ നിരവധി കർഷകർ കൂട് കൃഷി ചെയ്തു വരുന്നുണ്ട്. കരിമീൻ , കാളാഞ്ചി എന്നീ ഇനങ്ങളാണ് കൂടുതലായും കൃഷി ചെയ്യുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/24445/Aquaculture)