---
title: "പെൻഷനേഴ്സ് അസോസിയേഷൻ അയ്യൻകുന്ന് മണ്ഡലം വാർഷിക സമ്മേളനം നടത്തി"
english_title: "Pensioners' Association held an annual conference in Ayyankunnu mandalam."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/244451/pensioners-association-held-an-annual-conference-in-ayyankunnu-mandalam"
published_at: "2024-10-22T18:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6717a73deaf27_SANHG.jpg"
keywords: []
---

# പെൻഷനേഴ്സ് അസോസിയേഷൻ അയ്യൻകുന്ന് മണ്ഡലം വാർഷിക സമ്മേളനം നടത്തി

> **Lead Summary:** ഇരിട്ടി : സംസ്ഥാന പെൻഷനേഴ്സ് അസോസിയേഷൻ അയ്യൻകുന്ന് മണ്ഡലം കമ്മറ്റിയുടെ 40ാം വാർഷികസമ്മേളനം അയ്യൻകുന്ന് പഞ്ചായത്ത് പ്രസിഡന്റ് കുര്യാച്ചൻ പൈമ്പള്ളിക്കുന്നേൽ ഉദ്ഘാടനം ചെയ്തു. കരിക്കോട്ടക്കരി പാരിഷ് ഹാളിൽ വെച്ചു നടന്ന ചടങ്ങിൽ മണ്ഡലം പ്രസിഡന്റ് ജോസ് ജോർജ് ഇല്ലിയ്ക്കൽ അധ്യക്ഷത വഹിച്ചു . ജില്ലാ ജനറൽ സെക്രട്ടറി കെ.സി.രാജൻ മുഖ്യപ്രഭാഷണം നടത്തി . സംഘടനിയിലേക്ക് പുതുതായി എത്തിയ 18 പുതിയ അംഗങ്ങളെ പേരാവൂർ നിയോജക മണ്ഡലം പ്രസിഡന്റ് സി.വി. കുഞ്ഞനന്തൻ വരവേറ്റു. കരിക്കോട്ടക്കരി സെന്റ് തോമസ് പള്ളി വികാരി ഫാ: കുര്യാക്കോസ് കളരിയ്ക്കൽ, അയ്യൻകുന്ന് മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ജെയിൻസ് മാത്യു, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജോളി ജോൺ, വനിതാ ഫോറം നേതാക്കളായ പി.വി. അന്നമ്മ , വത്സമ്മ മണ്ണാപറമ്പിൽ, സംസ്ഥാന കൗൺസിൽ മെമ്പർമാരായ അഗസ്റ്റിൻ ജോസ്, ജോസ് സൈമൺ, ഇബ്രാഹിം കുട്ടി, കെ.സി. ചാക്കോ, വൈസ് പ്രസിഡന്റ് ജോയിക്കുട്ടി ജോസഫ് എന്നിവർ പ്രസംഗിച്ചു.

## Article Content

ഇരിട്ടി : സംസ്ഥാന പെൻഷനേഴ്സ് അസോസിയേഷൻ അയ്യൻകുന്ന് മണ്ഡലം കമ്മറ്റിയുടെ 40ാം വാർഷികസമ്മേളനം അയ്യൻകുന്ന് പഞ്ചായത്ത് പ്രസിഡന്റ് കുര്യാച്ചൻ പൈമ്പള്ളിക്കുന്നേൽ ഉദ്ഘാടനം ചെയ്തു. കരിക്കോട്ടക്കരി പാരിഷ് ഹാളിൽ വെച്ചു നടന്ന ചടങ്ങിൽ മണ്ഡലം പ്രസിഡന്റ് ജോസ് ജോർജ് ഇല്ലിയ്ക്കൽ അധ്യക്ഷത വഹിച്ചു . ജില്ലാ ജനറൽ സെക്രട്ടറി കെ.സി.രാജൻ മുഖ്യപ്രഭാഷണം നടത്തി . സംഘടനിയിലേക്ക് പുതുതായി എത്തിയ 18 പുതിയ അംഗങ്ങളെ പേരാവൂർ നിയോജക മണ്ഡലം പ്രസിഡന്റ് സി.വി. കുഞ്ഞനന്തൻ വരവേറ്റു. കരിക്കോട്ടക്കരി സെന്റ് തോമസ് പള്ളി വികാരി ഫാ: കുര്യാക്കോസ് കളരിയ്ക്കൽ, അയ്യൻകുന്ന് മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ജെയിൻസ് മാത്യു, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജോളി ജോൺ, വനിതാ ഫോറം നേതാക്കളായ പി.വി. അന്നമ്മ , വത്സമ്മ മണ്ണാപറമ്പിൽ, സംസ്ഥാന കൗൺസിൽ മെമ്പർമാരായ അഗസ്റ്റിൻ ജോസ്, ജോസ് സൈമൺ, ഇബ്രാഹിം കുട്ടി, കെ.സി. ചാക്കോ, വൈസ് പ്രസിഡന്റ് ജോയിക്കുട്ടി ജോസഫ് എന്നിവർ പ്രസംഗിച്ചു.

സെക്രട്ടറി കെ.വി. ജോർജ് റിപ്പോർട്ടും, ഖജാൻജി സി.ടി. മാത്യു വരവുചിലവു കണക്കുകളും അവതരിപ്പിച്ചു. യോഗത്തിൽ പ്രശസ്ത ചിത്രകാരനും സംഘടനയുടെ അംഗവുമായ പി.കെ. നന്ദനനെ ആദരിച്ചു. പുതിയ ഭാരവാഹികളായി ജോയിക്കുട്ടി ജോസഫ് (പ്രസിഡന്റ് ) ജോർജ് കാവേരി, പി.കെ. നന്ദനൻ (വൈസ്: പ്രസിഡന്റുമാർ ), സിബിച്ചൻ മഠത്തിനകം (സെക്രട്ടറി), പി.വി. സണ്ണി ( ജോ: സെക്രട്ടറി), കെ.വി. ജോർജ് ഖ്രജാൻജി) അഗസ്റ്റിൻ ജോസ് ര്രക്ഷാധികാരി) എന്നിവരെ തിരഞ്ഞെടുത്തു. നാലു വർഷമായി ക്ഷാമബത്ത, പെൻഷൻ കുടിശ്ശിക എന്നിവ അനുവദിയ്ക്കാത്ത സംസ്ഥാന സർക്കാറിന്റെ നടപടിയിലും, മെഡി സെപ് എന്ന സർക്കാറിന്റെ തട്ടിപ്പു പരിപാടിയ്ക്കും എതിരെയോഗം പ്രതിക്ഷേധം രേഖപ്പെടുത്തി. പെൻഷനേഴ്സ് അസോസിയേഷൻ അയ്യൻകുന്ന് മണ്ഡലം വാർഷിക സമ്മേളനം നടത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/244451/pensioners-association-held-an-annual-conference-in-ayyankunnu-mandalam)