---
title: "കലാഭവന്‍മണി നാടന്‍പാട്ട് മത്സരം"
english_title: "Kalabhavanmani Folk Song Competition "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/24450/kalabhavanmani-folk-song-competition"
published_at: "2022-02-04T16:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61fd0672dbfdc_2-501390.jpg"
keywords: []
---

# കലാഭവന്‍മണി നാടന്‍പാട്ട് മത്സരം

> **Lead Summary:** കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് കലാഭവന്‍മണിയുടെ സ്മരണാര്‍ഥം ജില്ലാതലത്തില്‍ നാടന്‍പാട്ട് മത്സരം സംഘടിപ്പിക്കുന്നു. ജില്ലയിലെ യൂത്ത് ക്ലബുകള്‍ക്ക് പങ്കെടുക്കാം.

## Article Content

കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് കലാഭവന്‍മണിയുടെ സ്മരണാര്‍ഥം ജില്ലാതലത്തില്‍ നാടന്‍പാട്ട് മത്സരം സംഘടിപ്പിക്കുന്നു. ജില്ലയിലെ യൂത്ത് ക്ലബുകള്‍ക്ക് പങ്കെടുക്കാം.

18നും 40 ഇടയില്‍ പ്രായമായവര്‍ 10 മിനുട്ട് ദൈര്‍ഘ്യമുളള നാടന്‍പാട്ടുകളുടെ വീഡിയോ എംപി 4 സൈസ്, ഒരു ജിബിയ്ക്കുളളില്‍ റെക്കോര്‍ഡ് ചെയ്ത് കണ്ണൂര്‍ ജില്ലാ യുവജനകേന്ദ്രത്തില്‍ നേരിട്ട് ഫെബ്രുവരി 15നകം ലഭിക്കണം.

വീഡിയോയുടെ പശ്ചാത്തലത്തില്‍ കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് മണിനാദം 2022 എന്ന് രേഖപ്പെടുത്തിയ ബാനര്‍ ഉണ്ടായിരിക്കണം. ജില്ലാതലത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടുന്നവര്‍ക്ക് 25000, 10000, 5000 എന്നിങ്ങനെയും സംസ്ഥാനത്തില്‍ ഒരു ലക്ഷം, 75000, 50000 എന്നിങ്ങനെയും ക്യാഷ് പ്രൈസ് നല്‍കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്ജില്ലാ യുവജനകേന്ദ്രം, താലൂക്ക് ഓഫീസ് കോമ്പൗണ്ട്, സബ്ബ്ജയിലിന് സമീപം, കണ്ണൂര്‍-2, ഫോണ്‍: 0497 2705460, 9961777237

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/24450/kalabhavanmani-folk-song-competition)