---
title: "തളിപ്പറമ്പിൽ കിണറിൽ വീണ പശുവിനെ അഗ്നിശമനസേന രക്ഷപ്പെടുത്തി"
english_title: "Savedcawatwell"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/244615/savedcawatwell"
published_at: "2024-10-23T14:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6718b5450975e_1000033729.jpg"
keywords: []
---

# തളിപ്പറമ്പിൽ കിണറിൽ വീണ പശുവിനെ അഗ്നിശമനസേന രക്ഷപ്പെടുത്തി

> **Lead Summary:** **തളിപ്പറമ്പ് : ** ഇരുപത് കോലിലധികം താഴ്ചയുള്ള കിണറിൽ വീണ പശുവിനെ അഗ്നിശമന സേന രക്ഷിച്ചു. തളിപ്പറമ്പ് മന്നയിലെ അബ്ദുൽ ഖാദറിന്റെ പശുവാണ് ആൾമറ ഇല്ലാത്ത കിണറ്റിൽ വീണത്.തളിപ്പറമ്പ് മന്നയിലെ ഖദീജാസില്‍ അബ്ദുൽ ഖാദറിന്റെ പശുവാണ് രാവിലെ കിണറിൽ വീണത്. അബ്ദുൽ ഖാദറിന്റെ തന്നെ പറമ്പിൽ മേയാൻ വിട്ട പശുവാണ് 20 കോലിൽ അധികം താഴ്ചയുള്ള ആൾമറ ഇല്ലാത്ത കിണറിലേക്ക് വീണത്.

## Article Content

**തളിപ്പറമ്പ് : ** ഇരുപത് കോലിലധികം താഴ്ചയുള്ള കിണറിൽ വീണ പശുവിനെ അഗ്നിശമന സേന രക്ഷിച്ചു. തളിപ്പറമ്പ് മന്നയിലെ അബ്ദുൽ ഖാദറിന്റെ പശുവാണ് ആൾമറ ഇല്ലാത്ത കിണറ്റിൽ വീണത്.തളിപ്പറമ്പ് മന്നയിലെ ഖദീജാസില്‍ അബ്ദുൽ ഖാദറിന്റെ പശുവാണ് രാവിലെ കിണറിൽ വീണത്. അബ്ദുൽ ഖാദറിന്റെ തന്നെ പറമ്പിൽ മേയാൻ വിട്ട പശുവാണ് 20 കോലിൽ അധികം താഴ്ചയുള്ള ആൾമറ ഇല്ലാത്ത കിണറിലേക്ക് വീണത്.

കിണറിൽ 7കോൽ ആഴത്തിൽ വെള്ളമുണ്ടായിരുന്നു. തളിപ്പറമ്പിൽ നിന്ന് എത്തിയ അഗ്നി രക്ഷാസേന മണിക്കൂറുകൾ പരിശ്രമിച്ചാണ് പശുവിനെ പുറത്തെടുത്തത്. ഫയർ ആൻഡ് റസ്ക്യൂ ഓഫിസർമാരായ പി വി ഗിരീഷ്, സി ശ്രീനാഥ്‌ എന്നിവരാണ് പശുവിനെ പുറത്തെടുക്കുന്നതിനായി കിണറ്റിലിറങ്ങിയത്. പശുവിന് കാര്യമായ ആരോഗ്യ പ്രശ്നങ്ങൾ ഒന്നുമില്ല.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/244615/savedcawatwell)