കേരളത്തിൽ ഇന്നും നാളെയും മഴയ്ക്ക് സാധ്യത; ഇന്ന് 10 ജില്ലകളിൽ യെല്ലോ അലർട്ട്

കേരളത്തിൽ ഇന്നും നാളെയും മഴയ്ക്ക് സാധ്യത; ഇന്ന് 10 ജില്ലകളിൽ യെല്ലോ അലർട്ട്
Oct 23, 2024 02:29 PM | By Remya Raveendran

തിരുവനന്തപുരം: കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്നും നാളെയും കേരളത്തിലെ വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പ് നൽകി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കണ്ണൂർ എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ടുള്ളത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് നാളെ യെല്ലോ അലർട്ടുള്ളത്.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.അതേസമയം കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. എന്നാൽ മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിലും മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനോട് ചേർന്ന പ്രദേശങ്ങളിലും വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും വടക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിനോട് ചേർന്ന പ്രദേശങ്ങളിലും ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. കാറ്റിന്റെ വേഗത മണിക്കൂറിൽ 65 മുതൽ 75 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 85 കിലോമീറ്റർ വരെയും എത്താനിടയുണ്ടെന്നാണ് അറിയിപ്പ്.



Rainalertinkerala

Next TV

Related Stories
സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത ; പത്ത് ജില്ലകൾക്ക് ജാഗ്രതാ നി‌ർദേശം

Oct 23, 2024 06:07 PM

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത ; പത്ത് ജില്ലകൾക്ക് ജാഗ്രതാ നി‌ർദേശം

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത ; പത്ത് ജില്ലകൾക്ക് ജാഗ്രതാ...

Read More >>
തെരുവുനായ ഭീതിയിൽ കൂത്തുപറമ്പ്  കോട്ടയം പൊയിലിലെ ജനങ്ങൾ

Oct 23, 2024 03:32 PM

തെരുവുനായ ഭീതിയിൽ കൂത്തുപറമ്പ് കോട്ടയം പൊയിലിലെ ജനങ്ങൾ

തെരുവുനായ ഭീതിയിൽ കൂത്തുപറമ്പ് കോട്ടയം പൊയിലിലെ...

Read More >>
മയ്യിൽ -  കണ്ണൂർ റൂട്ടിലെ ബസ് പണിമുടക്ക് പിൻവലിച്ചു

Oct 23, 2024 03:21 PM

മയ്യിൽ - കണ്ണൂർ റൂട്ടിലെ ബസ് പണിമുടക്ക് പിൻവലിച്ചു

മയ്യിൽ - കണ്ണൂർ റൂട്ടിലെ ബസ് പണിമുടക്ക്...

Read More >>
പി.പി ദിവ്യയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കണ്ണൂരിൽ മഹിള കോൺഗ്രസ്  പ്രതിഷേധമാർച്ച് നടത്തി

Oct 23, 2024 03:09 PM

പി.പി ദിവ്യയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കണ്ണൂരിൽ മഹിള കോൺഗ്രസ് പ്രതിഷേധമാർച്ച് നടത്തി

പി.പി ദിവ്യയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കണ്ണൂരിൽ മഹിള കോൺഗ്രസ് പ്രതിഷേധമാർച്ച്...

Read More >>
‘നവീന്റെ മരണം അതീവ ദുഃഖകരം, ഇതുപോലുള്ള ദുരന്തം ഉണ്ടാകാൻ പാടില്ല’; മുഖ്യമന്ത്രി

Oct 23, 2024 03:01 PM

‘നവീന്റെ മരണം അതീവ ദുഃഖകരം, ഇതുപോലുള്ള ദുരന്തം ഉണ്ടാകാൻ പാടില്ല’; മുഖ്യമന്ത്രി

‘നവീന്റെ മരണം അതീവ ദുഃഖകരം, ഇതുപോലുള്ള ദുരന്തം ഉണ്ടാകാൻ പാടില്ല’;...

Read More >>
എം എം ലോറൻസിൻ്റെ  മൃതദേഹം പഠനാവശ്യത്തിന് നല്‍കും; മകള്‍ ആശ ലോറൻസിൻ്റെ  ഹര്‍ജി ഹൈക്കോടതി തള്ളി

Oct 23, 2024 02:51 PM

എം എം ലോറൻസിൻ്റെ മൃതദേഹം പഠനാവശ്യത്തിന് നല്‍കും; മകള്‍ ആശ ലോറൻസിൻ്റെ ഹര്‍ജി ഹൈക്കോടതി തള്ളി

എം എം ലോറൻസിൻ്റെ മൃതദേഹം പഠനാവശ്യത്തിന് നല്‍കും; മകള്‍ ആശ ലോറൻസിൻ്റെ ഹര്‍ജി ഹൈക്കോടതി...

Read More >>
Top Stories










News Roundup