‘നവീന്റെ മരണം അതീവ ദുഃഖകരം, ഇതുപോലുള്ള ദുരന്തം ഉണ്ടാകാൻ പാടില്ല’; മുഖ്യമന്ത്രി

‘നവീന്റെ മരണം അതീവ ദുഃഖകരം, ഇതുപോലുള്ള ദുരന്തം ഉണ്ടാകാൻ പാടില്ല’; മുഖ്യമന്ത്രി
Oct 23, 2024 03:01 PM | By Remya Raveendran

തിരുവനന്തപുരം :   എഡിഎം കെ നവീൻ ബാബുവിന്‍റെ മരണത്തിൽ ആദ്യ പരസ്യപ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. മരണം വേദനിപ്പിക്കുന്നത്, ഇതുപോലുള്ള ദുരന്തം ഉണ്ടാകാൻ പാടില്ല. ഇത്തരം കാര്യങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള ശക്തമായ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്ഥലമാറ്റം പൂർണമായും ഓൺലൈൻ ആക്കും. അർഹത അനുസരിച്ച് സ്ഥലമാറ്റമുണ്ടാകുമെന്നും മുഖ്യമന്ത്രി ഉറപ്പ് നല്‍കി.

സത്യസന്ധമായി ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരുടെ ആത്മാഭിമാനം ചോദ്യം ചെയ്യാൻ അനുവദിക്കില്ല. പി പി ദിവ്യയുടെ പേര് പരാമർശിക്കാതെയാണ് മുഖ്യമന്ത്രിയുടെ വിമർശനം. മുഖ്യമന്ത്രിയുടെ പരസ്യ പ്രതികരണം നവീന്റെ മരണത്തിന് 9 ദിവസങ്ങൾക്ക് ശേഷം. സെക്രട്ടറിയേറ്റ് എംപ്ലോയിസ് അസോസിയേഷൻ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.കേന്ദ്ര സഹായത്തിനായി കാത്തുനിൽക്കാതെ തന്നെ വയനാട് ഉരുൾപൊട്ടൽ മേഖലയിൽ പുനരധിവാസം മുന്നോട്ട് കൊണ്ടുപോവുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. മറ്റ് സംസ്ഥാനങ്ങൾക്ക് സഹായം നൽകുമ്പോൾ നമുക്ക് ഇത് വരെ കിട്ടിയില്ലല്ലോ എന്ന ആശങ്ക കേരളത്തിലെ ജനങ്ങൾക്കുണ്ടെന്നും ഈ സാഹചര്യത്തിലാണ് കേരളത്തിന്റെ വികാരം കേന്ദ്രത്തെ അറിയിക്കാൻ നിയമസഭ പ്രമേയം പാസാക്കിയതെന്നും അദ്ദേഹം പറഞ്ഞു.




Pinarayvijayanaboutadmnaveen

Next TV

Related Stories
സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത ; പത്ത് ജില്ലകൾക്ക് ജാഗ്രതാ നി‌ർദേശം

Oct 23, 2024 06:07 PM

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത ; പത്ത് ജില്ലകൾക്ക് ജാഗ്രതാ നി‌ർദേശം

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത ; പത്ത് ജില്ലകൾക്ക് ജാഗ്രതാ...

Read More >>
തെരുവുനായ ഭീതിയിൽ കൂത്തുപറമ്പ്  കോട്ടയം പൊയിലിലെ ജനങ്ങൾ

Oct 23, 2024 03:32 PM

തെരുവുനായ ഭീതിയിൽ കൂത്തുപറമ്പ് കോട്ടയം പൊയിലിലെ ജനങ്ങൾ

തെരുവുനായ ഭീതിയിൽ കൂത്തുപറമ്പ് കോട്ടയം പൊയിലിലെ...

Read More >>
മയ്യിൽ -  കണ്ണൂർ റൂട്ടിലെ ബസ് പണിമുടക്ക് പിൻവലിച്ചു

Oct 23, 2024 03:21 PM

മയ്യിൽ - കണ്ണൂർ റൂട്ടിലെ ബസ് പണിമുടക്ക് പിൻവലിച്ചു

മയ്യിൽ - കണ്ണൂർ റൂട്ടിലെ ബസ് പണിമുടക്ക്...

Read More >>
പി.പി ദിവ്യയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കണ്ണൂരിൽ മഹിള കോൺഗ്രസ്  പ്രതിഷേധമാർച്ച് നടത്തി

Oct 23, 2024 03:09 PM

പി.പി ദിവ്യയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കണ്ണൂരിൽ മഹിള കോൺഗ്രസ് പ്രതിഷേധമാർച്ച് നടത്തി

പി.പി ദിവ്യയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കണ്ണൂരിൽ മഹിള കോൺഗ്രസ് പ്രതിഷേധമാർച്ച്...

Read More >>
എം എം ലോറൻസിൻ്റെ  മൃതദേഹം പഠനാവശ്യത്തിന് നല്‍കും; മകള്‍ ആശ ലോറൻസിൻ്റെ  ഹര്‍ജി ഹൈക്കോടതി തള്ളി

Oct 23, 2024 02:51 PM

എം എം ലോറൻസിൻ്റെ മൃതദേഹം പഠനാവശ്യത്തിന് നല്‍കും; മകള്‍ ആശ ലോറൻസിൻ്റെ ഹര്‍ജി ഹൈക്കോടതി തള്ളി

എം എം ലോറൻസിൻ്റെ മൃതദേഹം പഠനാവശ്യത്തിന് നല്‍കും; മകള്‍ ആശ ലോറൻസിൻ്റെ ഹര്‍ജി ഹൈക്കോടതി...

Read More >>
വയനാട്ടിൽ പത്രിക സമർപ്പിച്ച് പ്രിയങ്ക ഗാന്ധി; സാക്ഷിയായി രാഹുല്‍ ഗാന്ധിയും സോണിയയും

Oct 23, 2024 02:42 PM

വയനാട്ടിൽ പത്രിക സമർപ്പിച്ച് പ്രിയങ്ക ഗാന്ധി; സാക്ഷിയായി രാഹുല്‍ ഗാന്ധിയും സോണിയയും

വയനാട്ടിൽ പത്രിക സമർപ്പിച്ച് പ്രിയങ്ക ഗാന്ധി; സാക്ഷിയായി രാഹുല്‍ ഗാന്ധിയും...

Read More >>
Top Stories