പി.പി ദിവ്യയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കണ്ണൂരിൽ മഹിള കോൺഗ്രസ് പ്രതിഷേധമാർച്ച് നടത്തി

പി.പി ദിവ്യയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കണ്ണൂരിൽ മഹിള കോൺഗ്രസ്  പ്രതിഷേധമാർച്ച് നടത്തി
Oct 23, 2024 03:09 PM | By Remya Raveendran

കണ്ണൂർ: മഹിളാ കോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി.കണ്ണൂർ എഡിഎം നവീൻ ബാബുവിനെ കൊലയ്ക്ക് കൊടുത്ത പി പി ദിവ്യയെ അറസ്റ്റ് ചെയ്തു നടപടി എടുക്കണമെന്നാവശ്യപെട്ട് നടത്തിയ മാർച്ച് ജില്ലാ പ്രസിഡണ്ട് ശ്രി മഠത്തിലിൻ്റെ അദ്ധ്യക്ഷതയിൽ കെ പി സി സി മെമ്പർ ലിസി ജോസഫ് ഉദ്ഘാടനം ചെയ്തു. എഡിഎം നവീൻ ബാബുവിന്റെ മരണത്തിന് കാരണക്കാരായ പി.പി. ദിവ്യ ഉൾപ്പടെയുള്ള മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്തു നീതി നടപ്പാക്കണമെന്നും , അനധികൃതമായി പെട്രോൾ പമ്പിന് അനുമതി നേടിയ ബിനാമി ഇടപാടുകളും അന്വേഷണവിധേയമാക്കണമെന്നും അവർ ആവശ്യപ്പെട്ടു.

പ്രതികൾക്ക് രക്ഷപ്പെടാനാവശ്യമായ സമയം നൽകി തെളിവുനശിപ്പിക്കാൻ കൂട്ടുനിൽക്കുകയാണ് ആഭ്യന്തര വകുപ്പും പോലീസും . ഭരണസംവിധാനമുപയോഗിച്ച് എല്ലാ കുറ്റകൃത്യങ്ങൾക്കും സംരക്ഷണമൊരുക്കുകയാണ് മുഖ്യമന്ത്രി ഉൾപ്പടെ നടത്തുന്നത്. പി പി ദിവ്യയെ അറസ്റ്റ് ചെയ്തു ജയിലലടച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം മഹിളാ കോൺഗ്രസ്സിന്റെ നേതൃത്ത്വത്തിൽ നടത്തുമെന്നും അവർ പറഞ്ഞു ഡിസിസി പ്രസിഡന്റ് അഡ്വ മാർട്ടിൻ ജോർജ്ജ് , സംസ്ഥാന വൈസ് പ്രസിഡന്റ് രജനി രമാനന്ദ്, സംസ്ഥാന സെക്രട്ടറിമാരായ ടി സി പ്രിയ, അത്തായി പത്മിനി, ഇ പി ശ്യാമള , നസീമ കെ. പി , എം ഉഷ, ജില്ലാ ജനറൽ സെക്രട്ടറി ഉഷ അരവിന്ദ്, വൈസ് പ്രസിഡൻ്റുമാരായ ധനലക്ഷ്മി പി.വി , ചന്ദ്രിക പി വി , ശർമ്മിള എ, ചഞ്ചലാക്ഷി എം പി, ഉഷാകുമാരി കെ എന്നിവർ സംസാരിച്ചു

Mahilacongressmarch

Next TV

Related Stories
സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത ; പത്ത് ജില്ലകൾക്ക് ജാഗ്രതാ നി‌ർദേശം

Oct 23, 2024 06:07 PM

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത ; പത്ത് ജില്ലകൾക്ക് ജാഗ്രതാ നി‌ർദേശം

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത ; പത്ത് ജില്ലകൾക്ക് ജാഗ്രതാ...

Read More >>
തെരുവുനായ ഭീതിയിൽ കൂത്തുപറമ്പ്  കോട്ടയം പൊയിലിലെ ജനങ്ങൾ

Oct 23, 2024 03:32 PM

തെരുവുനായ ഭീതിയിൽ കൂത്തുപറമ്പ് കോട്ടയം പൊയിലിലെ ജനങ്ങൾ

തെരുവുനായ ഭീതിയിൽ കൂത്തുപറമ്പ് കോട്ടയം പൊയിലിലെ...

Read More >>
മയ്യിൽ -  കണ്ണൂർ റൂട്ടിലെ ബസ് പണിമുടക്ക് പിൻവലിച്ചു

Oct 23, 2024 03:21 PM

മയ്യിൽ - കണ്ണൂർ റൂട്ടിലെ ബസ് പണിമുടക്ക് പിൻവലിച്ചു

മയ്യിൽ - കണ്ണൂർ റൂട്ടിലെ ബസ് പണിമുടക്ക്...

Read More >>
‘നവീന്റെ മരണം അതീവ ദുഃഖകരം, ഇതുപോലുള്ള ദുരന്തം ഉണ്ടാകാൻ പാടില്ല’; മുഖ്യമന്ത്രി

Oct 23, 2024 03:01 PM

‘നവീന്റെ മരണം അതീവ ദുഃഖകരം, ഇതുപോലുള്ള ദുരന്തം ഉണ്ടാകാൻ പാടില്ല’; മുഖ്യമന്ത്രി

‘നവീന്റെ മരണം അതീവ ദുഃഖകരം, ഇതുപോലുള്ള ദുരന്തം ഉണ്ടാകാൻ പാടില്ല’;...

Read More >>
എം എം ലോറൻസിൻ്റെ  മൃതദേഹം പഠനാവശ്യത്തിന് നല്‍കും; മകള്‍ ആശ ലോറൻസിൻ്റെ  ഹര്‍ജി ഹൈക്കോടതി തള്ളി

Oct 23, 2024 02:51 PM

എം എം ലോറൻസിൻ്റെ മൃതദേഹം പഠനാവശ്യത്തിന് നല്‍കും; മകള്‍ ആശ ലോറൻസിൻ്റെ ഹര്‍ജി ഹൈക്കോടതി തള്ളി

എം എം ലോറൻസിൻ്റെ മൃതദേഹം പഠനാവശ്യത്തിന് നല്‍കും; മകള്‍ ആശ ലോറൻസിൻ്റെ ഹര്‍ജി ഹൈക്കോടതി...

Read More >>
വയനാട്ടിൽ പത്രിക സമർപ്പിച്ച് പ്രിയങ്ക ഗാന്ധി; സാക്ഷിയായി രാഹുല്‍ ഗാന്ധിയും സോണിയയും

Oct 23, 2024 02:42 PM

വയനാട്ടിൽ പത്രിക സമർപ്പിച്ച് പ്രിയങ്ക ഗാന്ധി; സാക്ഷിയായി രാഹുല്‍ ഗാന്ധിയും സോണിയയും

വയനാട്ടിൽ പത്രിക സമർപ്പിച്ച് പ്രിയങ്ക ഗാന്ധി; സാക്ഷിയായി രാഹുല്‍ ഗാന്ധിയും...

Read More >>
Top Stories










News Roundup