---
title: "എലിപ്പനി പ്രതിരോധ പ്രവർത്തങ്ങൾ ഉർജിതമാക്കി"
english_title: "Iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/244737/iritty"
published_at: "2024-10-24T06:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/671997bf05b15_IMG-20241024-WA0001.jpg"
keywords: []
---

# എലിപ്പനി പ്രതിരോധ പ്രവർത്തങ്ങൾ ഉർജിതമാക്കി

> **Lead Summary:** **ഇരിട്ടി** : മലയോരത്ത് വർധിച്ചുവരുന്ന എലിപ്പനി രോഗം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി വള്ളിത്തോട് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ക്വിറ്റ് വീൽസ് എലിപ്പനി നിയന്ത്രണ ക്യാമ്പയിൻ പായം പഞ്ചായത്ത് പ്രസിഡന്റ് പി. രജനി ആയിരക്കളം കോളനിയിൽ ഉദ്ഘാടനം ചെയ്തു.

## Article Content

**ഇരിട്ടി** : മലയോരത്ത് വർധിച്ചുവരുന്ന എലിപ്പനി രോഗം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി വള്ളിത്തോട് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ക്വിറ്റ് വീൽസ് എലിപ്പനി നിയന്ത്രണ ക്യാമ്പയിൻ പായം പഞ്ചായത്ത് പ്രസിഡന്റ് പി. രജനി ആയിരക്കളം കോളനിയിൽ ഉദ്ഘാടനം ചെയ്തു.

പഞ്ചായത്തിലെ എല്ലാ ആദിവാസി സങ്കേതങ്ങളിലും തൊഴിലുറപ്പ് സൈറ്റുകളിലും അന്യസംസ്ഥാന തൊഴിലാളി വാസസ്ഥലങ്ങളിലും ബോധവത്കരണ ക്യാമ്പ് നടത്തും. ക്ഷീരകർഷകർക്ക് പ്രത്യേക ബോധവൽക്കരണം വള്ളിത്തോട്, വിളമന, പെരുമ്പറമ്പ്, മാടത്തിയിൽ, വട്ടിയറ മിൽമ സൊസൈറ്റിയുമായി സഹകരിച്ച് നടത്തും. നെൽ കൃഷി, ക്ലീനിങ് , ചെളി വെള്ളവുമായി ഇഞ്ചിപ്പണിക്ക് ഉൾപ്പെടെയുള്ള കൃഷിപ്പണിക്ക് പോകുന്നവർ ആവശ്യമായ മുൻകരുതലുകൾ എടുക്കണം എന്നും ജോലി സമയത്ത് ബൂട്ട് ഉപയോഗിക്കുക

മുറിവുകൾ ഉണ്ടെങ്കിൽ ശരിയായി ഡ്രസ്സിംഗ് ചെയ്യുക, ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശപ്രകാരം ആഴ്ചയിലൊരിക്കൽ ഡോക്സിസൈക്ലിൻ ഗുളിക കഴിക്കുക ,പനിയോ മറ്റു രോഗലക്ഷണങ്ങളോ കണ്ടാൽ ശരിയായ വൈദ്യസഹായം തേടണമെന്ന് ആരോഗ്യ വിഭാഗം അറിയിച്ചു .

പഞ്ചായത്ത് അംഗം കുഞ്ഞൂഞ്ഞ് , മെഡിക്കൽ ഓഫീസർ ഡോ. നിട്ടു തോമസ് ,ഹെൽത്ത്‌ ഇൻസ്‌പെക്ടർ ബിനോജ് കുറ്റ്യാനി , ജെ എച് ഐമാരായ കെ. സിജു, ആതിര,ലീന എന്നിവർ പ്രസംഗിച്ചു .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/244737/iritty)