---
title: "മദ്യപിച്ച് വാഹനം ഓടിച്ച ഡ്രൈവറെ അറസ്റ്റ് ചെയ്തു"
english_title: "Arrested"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/244770/arrested"
published_at: "2024-10-24T10:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6719d2ede0473_IMG-20241024-WA0008.jpg"
keywords: []
---

# മദ്യപിച്ച് വാഹനം ഓടിച്ച ഡ്രൈവറെ അറസ്റ്റ് ചെയ്തു

> **Lead Summary:** **ഇരിട്ടി** ; മദ്യപിച്ച് വാഹനം ഓടിച്ച ബസ് ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു . തളിപ്പറമ്പ് ഇരിട്ടി റൂട്ടിൽ ഓടുന്ന സെന്റ് മേരീസ് ബസിൽ ബുധനാഴ്ചയാണ് സംഭവം . യാത്രക്കാരുമായി ഇരിട്ടിയിലേക്ക് വന്ന ബസിലെ യാത്രക്കാരനാണ് ഇരിട്ടി പോലീസിനെ വിവരം അറിയിച്ചത് .

## Article Content

**ഇരിട്ടി** ; മദ്യപിച്ച് വാഹനം ഓടിച്ച ബസ് ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു . തളിപ്പറമ്പ് ഇരിട്ടി റൂട്ടിൽ ഓടുന്ന സെന്റ് മേരീസ് ബസിൽ ബുധനാഴ്ചയാണ് സംഭവം . യാത്രക്കാരുമായി ഇരിട്ടിയിലേക്ക് വന്ന ബസിലെ യാത്രക്കാരനാണ് ഇരിട്ടി പോലീസിനെ വിവരം അറിയിച്ചത് .

തുടർന്ന് നടത്തിയ പരിശോധനയിലാണ് ബസിന്റെ ഡ്രൈവർ അബ്‍ദുൾ അസീസ് (46 ) പോലീസ് ഇരിട്ടി പുതിയ ബസ് സ്റ്റാൻഡിൽ വെച്ച് അറസ്റ്റ് ചെയ്തത് . തുടർന്ന് ബസ് ഉൾപ്പെടെ പോലീസ് കസ്റ്റഡിയിൽ എടുത്ത് പ്രതിയെ വൈദ്യപരിശോധനക്ക് വിധേയമാക്കി. സാമ്പിളുകൾ പരിശോധനക്ക് അയച്ചു .എസ് ഐ സന്തോഷ് കുമാറിന്റെ നേതൃത്വത്തിൽ സീനിയർ പോലീസ് ഓഫിസർമാരായ തോമസ് ജോസഫ് , ലിജേഷ് എന്നിവരും ഒപ്പമുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/244770/arrested)