---
title: "ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ്  അസോസിയേഷൻ തലശ്ശേരി മേഖല വാർഷികസമ്മേളനം നടന്നു"
english_title: "Photographersassociation"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/244859/photographersassociation"
published_at: "2024-10-24T15:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/671a1403283cd_1000033980.jpg"
keywords: []
---

# ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ്  അസോസിയേഷൻ തലശ്ശേരി മേഖല വാർഷികസമ്മേളനം നടന്നു

> **Lead Summary:** **തലശ്ശേരി :** ഓൾ കേരള ഫോട്ടോ ഗ്രാഫേഴ്സ് അസോസിയേഷൻ തലശ്ശേരി മേഖല വാർഷിക സമ്മേളനം നടന്നു. തലശ്ശേരി പ്രതീഷ് ചൂണ്ട നഗറിൽ നടന്ന സമ്മേളനം എം എൽ എ കെ പി മോഹനൻ ഉദ്ഘാടനം ചെയ്തു.മേഖലാ പ്രസിഡണ്ട് രാധാകൃഷ്ണൻ കൊളശ്ശേരി അധ്യക്ഷത വഹിച്ചു. സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ജില്ലാതല ഫോട്ടോഗ്രാഫി മത്സരത്തിൽ വിജയികളാ യവർക്കുള്ള സമ്മാനദാനവും ഡിജിറ്റൽ ഫോട്ടോഗ്രാഫി പ്രദർശനത്തിന്റെ സ്വിച്ച് ഓൺ കർമ്മവും എംഎൽഎ നിർവഹിച്ചു.

## Article Content

**തലശ്ശേരി :** ഓൾ കേരള ഫോട്ടോ ഗ്രാഫേഴ്സ് അസോസിയേഷൻ തലശ്ശേരി മേഖല വാർഷിക സമ്മേളനം നടന്നു. തലശ്ശേരി പ്രതീഷ് ചൂണ്ട നഗറിൽ നടന്ന സമ്മേളനം എം എൽ എ കെ പി മോഹനൻ ഉദ്ഘാടനം ചെയ്തു.മേഖലാ പ്രസിഡണ്ട് രാധാകൃഷ്ണൻ കൊളശ്ശേരി അധ്യക്ഷത വഹിച്ചു. സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ജില്ലാതല ഫോട്ടോഗ്രാഫി മത്സരത്തിൽ വിജയികളാ യവർക്കുള്ള സമ്മാനദാനവും ഡിജിറ്റൽ ഫോട്ടോഗ്രാഫി പ്രദർശനത്തിന്റെ സ്വിച്ച് ഓൺ കർമ്മവും എംഎൽഎ നിർവഹിച്ചു.

മേഖല സെക്രട്ടറി വിനോദ് മുക്കാളി മേഖല റിപ്പോർട്ടും, ജില്ല സെക്രട്ടറി സുനിൽ വടക്കുമ്പാട് സംഘടന റിപ്പോർട്ടും, ട്രഷറർ ശ്രീജൻ കൂരാറ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. ജില്ല പ്രസിഡണ്ട് ഷിബുരാജ് എസ്, രജീഷ് പി ടി കെ, ഷജിത്ത് മട്ടന്നൂർ, രൂപേഷ് ശ്രീലകം, റിജേഷ് കെ, ബാബു നടാൽ തുടങ്ങിയവർ സംബന്ധിച്ചു. പുതിയ ഭാരവാഹികളായി പ്രസിഡണ്ട് രാധാകൃഷ്ണൻ കൊളശ്ശേരി, സെക്രട്ടറി വിനോദ് മുക്കാളി,ട്രഷറർ റിജേഷ് കെ എന്നിവരെ തിരഞ്ഞെടുത്തു. തുടർന്ന് മേഖലാ ആർട്സ് ക്ലംബിൻ്റെ നേതൃത്വത്തിൽ കലാപരിപാടികളും നടന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/244859/photographersassociation)