---
title: "ഇടിമിന്നലേറ്റ്  വീടിൻ്റെ ചുമർ തകരുകയും ഇലക്ട്രിക് ഉപകരണങ്ങൾ നശിക്കുകയും ചെയ്തു"
english_title: "Thunderbolt"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/244879/thunderbolt"
published_at: "2024-10-24T16:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/671a222f13a1a_1000034046.jpg"
keywords: []
---

# ഇടിമിന്നലേറ്റ്  വീടിൻ്റെ ചുമർ തകരുകയും ഇലക്ട്രിക് ഉപകരണങ്ങൾ നശിക്കുകയും ചെയ്തു

> **Lead Summary:** **കണ്ണൂർ : **ഇടിമിന്നലേറ്റ് വീടിൻ്റെ ചുമർ തകരുകയും ഇലക്ട്രിക് ഉപകരണങ്ങൾ നശിക്കുകയും ചെയ്തു.കണ്ണൂർ ജില്ലയിലെ തട്ടുമ്മലിലെ ചാത്തൻകേരി സണ്ണിയുടെ വീടിനാണു മിന്നലേറ്റത്.

## Article Content

**കണ്ണൂർ : **ഇടിമിന്നലേറ്റ് വീടിൻ്റെ ചുമർ തകരുകയും ഇലക്ട്രിക് ഉപകരണങ്ങൾ നശിക്കുകയും ചെയ്തു.കണ്ണൂർ ജില്ലയിലെ തട്ടുമ്മലിലെ ചാത്തൻകേരി സണ്ണിയുടെ വീടിനാണു മിന്നലേറ്റത്.

സംഭവ സമയം സണ്ണിയും ഭാര്യയും മക്കളും വീട്ടിലുണ്ടായിരുന്നു. എന്നാൽ ഭാഗ്യം കൊണ്ടു ആർക്കും പരുക്കില്ല. വയക്കര വില്ലേജ് അസിസ്റ്റൻ്റ് ജിജോ സ്ഥലം സന്ദർശിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/244879/thunderbolt)