---
title: "ഉളിക്കൽ ഗ്രാമപഞ്ചായത്ത് വിഷരഹിത പച്ചക്കറി ഗ്രാമം പദ്ധതി ഉദ്ഘാടനം ചെയ്തു"
english_title: "Ulikkalgramapanchayath"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/244886/ulikkalgramapanchayath"
published_at: "2024-10-24T16:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/671a2aa8e98f9_1000034070.jpg"
keywords: []
---

# ഉളിക്കൽ ഗ്രാമപഞ്ചായത്ത് വിഷരഹിത പച്ചക്കറി ഗ്രാമം പദ്ധതി ഉദ്ഘാടനം ചെയ്തു

> **Lead Summary:** ഉളിക്കൽ :-ഉളിക്കൽ ഗ്രാമപഞ്ചായത്ത്2024-25 വാർഷിക പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിൽ നടപ്പിലാക്കുന്ന വിഷ രഹിത പച്ചക്കറി ഗ്രാമം പദ്ധതിക്ക് തുടക്കമായി. പഞ്ചായത്തിലെ പന്ത്രണ്ടായിരത്തോളം കുടുംബങ്ങൾക്ക് പച്ചക്കറി തോട്ടത്തിന് ആവശ്യമായ 80000 വിവിധ ഇനങ്ങളിൽ പെട്ട പച്ചക്കറി തൈകൾ ആണ് വിതരണം ചെയ്യുന്നത്. ഉളിക്കലിൽ സ്ഥാപിച്ചിട്ടുള്ള പഞ്ചായത്ത് വക കാർഷിക നഴ്സറിയിലാണ് ഈ തൈകൾ തയ്യാറാക്കിയിട്ടുള്ളത്. പഞ്ചായത്തിലെഎല്ലാ ഭവനങ്ങളിലും വിഷരഹിത പച്ചക്കറികൾ ഉത്പാദിപ്പിക്കുക എന്ന ലക്ഷ്യത്തോടുകൂടിയുള്ള ഈ പദ്ധതിയുടെ ഉദ്ഘാടനം ഉളിക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.പി.സി. ഷാജി നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി സമീറ പള്ളിപ്പാത്ത് അദ്ധ്യക്ഷം വഹിച്ചു.

## Article Content

ഉളിക്കൽ :-ഉളിക്കൽ ഗ്രാമപഞ്ചായത്ത്2024-25 വാർഷിക പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിൽ നടപ്പിലാക്കുന്ന വിഷ രഹിത പച്ചക്കറി ഗ്രാമം പദ്ധതിക്ക് തുടക്കമായി. പഞ്ചായത്തിലെ പന്ത്രണ്ടായിരത്തോളം കുടുംബങ്ങൾക്ക് പച്ചക്കറി തോട്ടത്തിന് ആവശ്യമായ 80000 വിവിധ ഇനങ്ങളിൽ പെട്ട പച്ചക്കറി തൈകൾ ആണ് വിതരണം ചെയ്യുന്നത്. ഉളിക്കലിൽ സ്ഥാപിച്ചിട്ടുള്ള പഞ്ചായത്ത് വക കാർഷിക നഴ്സറിയിലാണ് ഈ തൈകൾ തയ്യാറാക്കിയിട്ടുള്ളത്. പഞ്ചായത്തിലെഎല്ലാ ഭവനങ്ങളിലും വിഷരഹിത പച്ചക്കറികൾ ഉത്പാദിപ്പിക്കുക എന്ന ലക്ഷ്യത്തോടുകൂടിയുള്ള ഈ പദ്ധതിയുടെ ഉദ്ഘാടനം ഉളിക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.പി.സി. ഷാജി നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി സമീറ പള്ളിപ്പാത്ത് അദ്ധ്യക്ഷം വഹിച്ചു.

സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ഇന്ദിര പുരുഷോത്തമൻ, വാർഡ് മെമ്പർ മാരായ ആയിഷ ഇബ്രാഹിം ,മിനി ഈറ്റിശ്ശേരി , കർഷക കർമ്മസേന ഭാരവാഹികളായ ജോസ് പൂമല ,വി.കെ . ആൻഡ്രൂസ് എന്നിവർ സംസാരിച്ചു.കൃഷി ഓഫീസർ കെ.ജെ. രേഖ സ്വാഗതവും അസിസ്റ്റൻ്റ് കൃഷി ഓഫീസർ ഹരീന്ദ്രനാഥൻ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/244886/ulikkalgramapanchayath)