---
title: "പരിയാരം മെഡിക്കൽ കോളേജിൽ ഹൃദ്രോഗ വിഭാഗത്തിൽ നാല് പിജി സീറ്റുകൾ കൂടി അനുവദിക്കും"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/244927/kannur"
published_at: "2024-10-24T20:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/671a6405dfbe2_IMG-20241024-WA0019.jpg"
keywords: []
---

# പരിയാരം മെഡിക്കൽ കോളേജിൽ ഹൃദ്രോഗ വിഭാഗത്തിൽ നാല് പിജി സീറ്റുകൾ കൂടി അനുവദിക്കും

> **Lead Summary:** കണ്ണൂർ : പരിയാരം ഗവൺമെൻ്റ് മെഡിക്കൽ കോളേജിൽ ഹൃദ്രോഗ വിഭാഗത്തിൽ പുതുതായി നാല് പിജി സീറ്റുകൾ കൂടി അനുവദിക്കും.

## Article Content

കണ്ണൂർ : പരിയാരം ഗവൺമെൻ്റ് മെഡിക്കൽ കോളേജിൽ ഹൃദ്രോഗ വിഭാഗത്തിൽ പുതുതായി നാല് പിജി സീറ്റുകൾ കൂടി അനുവദിക്കും.

പ്രശസ്ത ഹൃദ്രോഗ വിദഗ്ധനായ പ്രൊഫസർ ജയറാം കാർഡിയോളജി വിഭാഗം തലവനായി ചുമതലയേറ്റു. നാളിതുവരെ കിട്ടാതിരുന്ന നാല് പി ജി സീറ്റുകൾ ഈ വിഭാഗത്തിന് നാഷണൽ മെഡിക്കൽ കമ്മിഷൻ അനുവദിക്കും.നിലവിൽ ഒരു പിജി സീറ്റു മാത്രമാണ് കാർഡിയോളജി വിഭാഗത്തിൽ ഉള്ളത്. നാല് പിജി സീറ്റുകൾ കൂടി കിട്ടുന്നതോടെ വടക്കൻ കേരളത്തിൽ ഹൃദ്രോഗ വിദഗ്ധന്മാരുടെ കുറവ് പരിഹരിക്കാൻ കഴിയും. പുതിയ തലവനെ കൂടാതെ സീനിയർ കാർഡിയോളജിസ്റ്റ് ഡോക്ടർ രാകേഷ്, സീനിയർ കാർഡിയോളജിസ്റ്റ് ഡോക്ടർ ശ്യാം ലക്ഷ്മൺ, റെസിഡന്റ് കാർഡിയോളജി ഡോക്ടർമാരായ തജ്‌ഫീർ, അങ്കിത്, ഷാനിൽ, ആൻജോസ്, സംഗ്രാം, മെഡിക്കൽ ഓഫീസർ ഡോക്ടർ സവിത എന്നീ ഡോക്ടർമാരുടെ സേവനവും ലഭ്യമാവും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/244927/kannur)