---
title: "പി പി ദിവ്യയെ കണ്ടെത്തുന്നത് വരെ യൂത്ത് കോൺഗ്രസ്‌ സമരം തുടരും: പ്രിൻസ് പി ജോർജ്"
english_title: "kannur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/244977/kannur"
published_at: "2024-10-25T06:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/671aed93558e0_download_(27).jpeg"
keywords: []
---

# പി പി ദിവ്യയെ കണ്ടെത്തുന്നത് വരെ യൂത്ത് കോൺഗ്രസ്‌ സമരം തുടരും: പ്രിൻസ് പി ജോർജ്

> **Lead Summary:** **കുടിയാന്മല**: കണ്ണൂർ ഏഡിഎം ആയിരുന്ന നവീൻ ബാബുവിന്റെ ആത്മഹത്യയ്ക്ക് കാരണക്കാരിയായ സിപിഎം ജില്ലാ കമ്മിറ്റി അംഗവും മുൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടുമായ പി പി ദിവ്യയെ നിയമത്തിനു മുന്നിൽ കൊണ്ട് വരുന്നത് വരെ യൂത്ത് കോൺഗ്രസ്‌ സമര രംഗത്തുണ്ടാകുമെന്ന് യൂത്ത് കോൺഗ്രസ്‌ ഇരിക്കൂർ നിയോജകമണ്ഡലം പ്രസിഡന്റ്‌ പ്രിൻസ് പി ജോർജ് പറഞ്ഞു. പി പി ദിവ്യയെ അറസ്റ്റ് ചെയ്യാത്ത പോലീസ് നടപടിയിൽ പ്രതിഷേധിച്ച് കണ്ണൂർ ജില്ലയിലുടനീളം നടത്തിവരുന്ന സമരപരമ്പരകളുടെ തുടർച്ചയായി യൂത്ത് കോൺഗ്രസ് ഏരുവേശ്ശി നടുവിൽ മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ കുടിയാന്മല പോലീസ് സ്റ്റേഷനിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചും ലുക്ക്‌ ഔട്ട്‌ നോട്ടീസ് പതിക്കൽ സമരവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രിൻസ്.

## Article Content

**കുടിയാന്മല**: കണ്ണൂർ ഏഡിഎം ആയിരുന്ന നവീൻ ബാബുവിന്റെ ആത്മഹത്യയ്ക്ക് കാരണക്കാരിയായ സിപിഎം ജില്ലാ കമ്മിറ്റി അംഗവും മുൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടുമായ പി പി ദിവ്യയെ നിയമത്തിനു മുന്നിൽ കൊണ്ട് വരുന്നത് വരെ യൂത്ത് കോൺഗ്രസ്‌ സമര രംഗത്തുണ്ടാകുമെന്ന് യൂത്ത് കോൺഗ്രസ്‌ ഇരിക്കൂർ നിയോജകമണ്ഡലം പ്രസിഡന്റ്‌ പ്രിൻസ് പി ജോർജ് പറഞ്ഞു. പി പി ദിവ്യയെ അറസ്റ്റ് ചെയ്യാത്ത പോലീസ് നടപടിയിൽ പ്രതിഷേധിച്ച് കണ്ണൂർ ജില്ലയിലുടനീളം നടത്തിവരുന്ന സമരപരമ്പരകളുടെ തുടർച്ചയായി യൂത്ത് കോൺഗ്രസ് ഏരുവേശ്ശി നടുവിൽ മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ കുടിയാന്മല പോലീസ് സ്റ്റേഷനിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചും ലുക്ക്‌ ഔട്ട്‌ നോട്ടീസ് പതിക്കൽ സമരവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രിൻസ്.

യൂത്ത് കോൺഗ്രസ്‌ ഏരുവേശ്ശി മണ്ഡലം പ്രസിഡന്റ്‌ വിനു കാഞ്ഞിരത്തിങ്കൽ അധ്യക്ഷത വഹിച്ച പ്രതിഷേധ പരിപാടിയിൽ യൂത്ത് കോൺഗ്രസ് നടുവിൽ മണ്ഡലം പ്രസിഡന്റ്‌ വി എം നന്ദകിഷോർ സ്വാഗതം പറഞ്ഞു. നിയോജകമണ്ഡലം സെക്രട്ടറി ബിനു അനന്തക്കാട്ട് മുൻ മണ്ഡലം പ്രസിഡണ്ടുമാരായ ശ്രീനാഥ് നെല്ലൂർ, ലിജോ കുന്നേൽ യൂത്ത് കോൺഗ്രസ്‌ നേതാക്കന്മാരായ സിജോ കണ്ണെഴത്, റോബിൻസ് കുരുകിലാംകാട്ട്, സാനു ചെമ്പേരി,ഹസീബ് പൂപ്പറമ്പ്,

അരുൺ മാത്യു,ശരത് കുമാർ,സുമീഷ്,ഫലാഹ്,അതുൽ എന്നിവർ നേതൃത്വം നൽകി.

കോൺഗ്രസ് നേതാക്കളായ ജോസ് പരത്താനാൽ,ജോസഫ് ഐസക്, സോജൻ കരാമയിൽ, ടെസ്സി ഇമ്മനുവേൽ, ഷൈല വെട്ടിക്കൽ, ജോർജ് നെല്ലുവേലിൽ, ജോസഫ് വെട്ടിക്കുഴിയിൽ, പോൾ കണ്ണമ്പുഴയിൽ,ലൂക്കോസ് തൊട്ടിയിൽ, ബേബി പോൾ, പോൾ മഞ്ചപ്പള്ളി എന്നിവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/244977/kannur)