---
title: "കൊയിലാണ്ടി പൊയിൽക്കാവിൽ ഓടിക്കൊണ്ടിരുന്ന കാറിനു തീ പിടിച്ചു"
english_title: "kozhikod"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/244988/kozhikod"
published_at: "2024-10-25T07:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/671b01a067dc5_download_(27).jpeg"
keywords: []
---

# കൊയിലാണ്ടി പൊയിൽക്കാവിൽ ഓടിക്കൊണ്ടിരുന്ന കാറിനു തീ പിടിച്ചു

> **Lead Summary:** **കോഴിക്കോട് : **കണ്ണൂർ റോഡിൽ കൊയിലാണ്ടി പൊയിൽക്കാവിനു സമീപം ഓടിക്കൊണ്ടിരുന്ന കാറിനു തീ പിടിച്ചു കത്തി നശിച്ചു. കാറിലുണ്ടായിരുന്ന 3 പേർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. ഇന്നലെ രാത്രി പത്തോടെയാണ് സംഭവം. കൊയിലാണ്ടിയിൽ നിന്ന് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ എം.മജീദിന്റെ നേതൃത്വത്തിൽ ഒരു യൂണിറ്റ് സേനാംഗങ്ങളെത്തിയാണ് തീ അണച്ചത്. ചട്ടിപ്പറമ്പ് തെങ്ങിലക്കണ്ടി നെജിൻ, പമ്മല്ലൂർ ആലുങ്ങൽ നൂറുൽ അമീൻ, കറുത്തോടൻ മുഹമ്മദ് സിറാജ് എന്നിവരാണ് കാറിലുണ്ടായിരുന്നത്.

## Article Content

**കോഴിക്കോട് : **കണ്ണൂർ റോഡിൽ കൊയിലാണ്ടി പൊയിൽക്കാവിനു സമീപം ഓടിക്കൊണ്ടിരുന്ന കാറിനു തീ പിടിച്ചു കത്തി നശിച്ചു. കാറിലുണ്ടായിരുന്ന 3 പേർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. ഇന്നലെ രാത്രി പത്തോടെയാണ് സംഭവം. കൊയിലാണ്ടിയിൽ നിന്ന് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ എം.മജീദിന്റെ നേതൃത്വത്തിൽ ഒരു യൂണിറ്റ് സേനാംഗങ്ങളെത്തിയാണ് തീ അണച്ചത്. ചട്ടിപ്പറമ്പ് തെങ്ങിലക്കണ്ടി നെജിൻ, പമ്മല്ലൂർ ആലുങ്ങൽ നൂറുൽ അമീൻ, കറുത്തോടൻ മുഹമ്മദ് സിറാജ് എന്നിവരാണ് കാറിലുണ്ടായിരുന്നത്.

മുൻപിൽ നിന്നും തീ ഉയരാൻ തുടങ്ങിയതോടെ ഇവർ കാറിൽ നിന്ന് പുറത്തേക്ക് ഇറങ്ങുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/244988/kozhikod)