---
title: "പ്രവാസി കേരളീയ ക്ഷേമബോർഡിൽ പിആർഒ: അപേക്ഷ ക്ഷണിച്ചു"
english_title: "applynow "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/244997/applynow"
published_at: "2024-10-25T08:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/671b0c6728d41_download.png"
keywords: []
---

# പ്രവാസി കേരളീയ ക്ഷേമബോർഡിൽ പിആർഒ: അപേക്ഷ ക്ഷണിച്ചു

> **Lead Summary:** കേരള സർക്കാരിന്റെ നോർക്ക വകുപ്പിനു കീഴിലെ കേരള പ്രവാസി കേരളീയ ക്ഷേമ ബോർഡിൽ (തിരുവനന്തപുരം-നോർക്ക സെന്റർ) പബ്ലിക് റിലേഷൻസ് ഓഫീസറുടെ ഒരു ഒഴിവിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. കരാർ അടിസ്ഥാനത്തിൽ ഒരുവർഷത്തേയ്ക്കാണ് നിയമനം. പബ്ലിക് റിലേഷൻസ്/ മാസ് കമ്മ്യൂണിക്കേഷൻസ്/ ജേർണലിസം ഇവയിലൊന്നിൽ ബിരുദാനന്തര ബിരുദം/ബിരുദം/പിജി ഡിപ്ലോമ വിദ്യാഭ്യാസ യോഗ്യതയും മാധ്യമപ്രവർത്തനത്തിലും പബ്ലിക് റിലേഷൻസിലും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവും ഉളളവർക്ക് അപേക്ഷിക്കാം. പ്രായപരിധി 45 വയസ്സ്. പ്രതിമാസം 35,000 രൂപ ശമ്പളം ലഭിക്കും.

## Article Content

കേരള സർക്കാരിന്റെ നോർക്ക വകുപ്പിനു കീഴിലെ കേരള പ്രവാസി കേരളീയ ക്ഷേമ ബോർഡിൽ (തിരുവനന്തപുരം-നോർക്ക സെന്റർ) പബ്ലിക് റിലേഷൻസ് ഓഫീസറുടെ ഒരു ഒഴിവിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. കരാർ അടിസ്ഥാനത്തിൽ ഒരുവർഷത്തേയ്ക്കാണ് നിയമനം. പബ്ലിക് റിലേഷൻസ്/ മാസ് കമ്മ്യൂണിക്കേഷൻസ്/ ജേർണലിസം ഇവയിലൊന്നിൽ ബിരുദാനന്തര ബിരുദം/ബിരുദം/പിജി ഡിപ്ലോമ വിദ്യാഭ്യാസ യോഗ്യതയും മാധ്യമപ്രവർത്തനത്തിലും പബ്ലിക് റിലേഷൻസിലും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവും ഉളളവർക്ക് അപേക്ഷിക്കാം. പ്രായപരിധി 45 വയസ്സ്. പ്രതിമാസം 35,000 രൂപ ശമ്പളം ലഭിക്കും.

താൽപര്യമുളള ഉദ്യോഗാർഥികൾ വിശദമായ ബയോഡാറ്റ (മേൽവിലാസം, ഫോൺ നമ്പർ ഇ-മെയിൽ വിലാസം ഉൾപ്പെടുത്തണം) വിദ്യാഭ്യാസ, പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ എന്നിവ സഹിതം 2024 നവംബർ എട്ടിന് വൈകിട്ട് അഞ്ച് മണിക്കകം ceo@pravasikerala.org എന്ന ഇ-മെയിലിൽ അപേക്ഷ നൽകാം. വിശദമായ വിജ്ഞാപനം www.pravasikerala.org വെബ്‌സൈറ്റിൽ ലഭ്യമാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/244997/applynow)