---
title: "മഞ്ഞോടി ഷോപ്പിംഗ് കോംപ്ലക്‌സ് ശിലാസ്ഥാപനം നടത്തി"
english_title: "thalassery"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/245010/thalassery"
published_at: "2024-10-25T10:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/671b26f86a34b_7a863a8b-0a0a-4706-8a64-6585b9663038.jpeg"
keywords: []
---

# മഞ്ഞോടി ഷോപ്പിംഗ് കോംപ്ലക്‌സ് ശിലാസ്ഥാപനം നടത്തി

> **Lead Summary:** **തലശ്ശേരി**: തലശ്ശേരി നഗരസഭ മഞ്ഞോടിയിൽ നിർമ്മിക്കുന്ന വ്യാപാര സമുച്ചയത്തിന്റെ ശിലാസ്ഥാപനം നിയമസഭ സ്പീക്കർ അഡ്വ എ എൻ ഷംസീർ നിർവഹിച്ചു. നാലര കോടി രൂപ ചിലവിൽ നാല് നിലകളിലായാണ് കെട്ടിട സമുച്ചയം നിർമ്മിക്കുന്നത്. രണ്ട് നിലകളിൽ കടകൾക്കും മുകൾ നിലകളിൽ ഓഫിസുകൾക്കും അനുയോജ്യമായ നിലയിലാണ് നിർമ്മാണം. ഒന്നര വർഷം കൊണ്ട് നിർമ്മാണം പൂർത്തികരിക്കുകയാണ് ലക്ഷ്യം.

## Article Content

**തലശ്ശേരി**: തലശ്ശേരി നഗരസഭ മഞ്ഞോടിയിൽ നിർമ്മിക്കുന്ന വ്യാപാര സമുച്ചയത്തിന്റെ ശിലാസ്ഥാപനം നിയമസഭ സ്പീക്കർ അഡ്വ എ എൻ ഷംസീർ നിർവഹിച്ചു. നാലര കോടി രൂപ ചിലവിൽ നാല് നിലകളിലായാണ് കെട്ടിട സമുച്ചയം നിർമ്മിക്കുന്നത്. രണ്ട് നിലകളിൽ കടകൾക്കും മുകൾ നിലകളിൽ ഓഫിസുകൾക്കും അനുയോജ്യമായ നിലയിലാണ് നിർമ്മാണം. ഒന്നര വർഷം കൊണ്ട് നിർമ്മാണം പൂർത്തികരിക്കുകയാണ് ലക്ഷ്യം.

നഗരസഭ ചെയർപേഴ്‌സൺ കെ എം ജമുനാറാണി ടീച്ചർ അധ്യക്ഷയായി. വൈസ് ചെയർമാൻ എം. വി ജയരാജൻ, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി സോമൻ, എഞ്ചിനിയർ കെ രാഗേഷ് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/245010/thalassery)