കോണ്‍ഗ്രസിനും ലീഗിനും വര്‍ഗീയതയ്ക്ക് എതിരെ നിലപാടില്ല: മുഖ്യമന്ത്രി

കോണ്‍ഗ്രസിനും ലീഗിനും വര്‍ഗീയതയ്ക്ക് എതിരെ നിലപാടില്ല: മുഖ്യമന്ത്രി
Oct 25, 2024 01:16 PM | By sukanya

തൃശ്ശൂർ : ഭൂരിപക്ഷ - ന്യൂനപക്ഷ വർഗീയതയോട് വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് എൽഡിഎഫ് സ്വീകരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതാണ് എൽഡിഎഫും മറ്റുള്ളവരും തമ്മിലുള്ള വ്യത്യാസമെന്നും അദ്ദേഹം പറഞ്ഞു. ചേലക്കര എൽഡിഎഫ് കൺവെൻഷനിൽ‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വർഗീയതയോട് വിട്ടുവീഴ്ചയില്ലാത്ത സമീപനം സ്വീകരിച്ചാൽ മാത്രമേ നാട്ടിൽ സമാധാനം ഉണ്ടാക്കാൻ കഴിയൂ. വർഗീയതയെ പ്രോത്സാഹിപ്പിക്കുന്നത് സ്വന്തമായി അപകടങ്ങൾ വരുത്തി വെക്കും. കേരളത്തിൽ വർഗീയതയോട് വിട്ടുവീഴ്ച ഇല്ലാത്തസമീപനം സർക്കാരും എൽഡിഎഫും സ്വീകരിക്കുമ്പോൾ അതിനൊപ്പം പോകാൻ കോൺഗ്രസിന് കഴിയുന്നില്ല. ഒരു നേതാവ് ഗോൾവർക്കറുടെ ചിത്രത്തിനു മുന്നിൽ തിരി കത്തിക്കുന്നു. മറ്റൊരാൾ ആർഎസ്എസ് ശാഖയ്ക്ക് സംരക്ഷണം നൽകുന്നതിന് നേതൃത്വം കൊടുത്തെന്ന് അവകാശപ്പെടുന്നു.

മതനിരപേക്ഷത അവകാശപ്പെടുന്ന കോൺഗ്രസ് വർഗീയതയുടെ ആടയാഭരണം അണിയുന്നു. തത്കാലം വോട്ട് പോരട്ടെയെന്നാണ് യുഡിഎഫ് നിലപാട്. ഇതിനായി കോൺ​ഗ്രസും മുസ്ലീംലീ​ഗും ജമാ അത്തെ ഇസ്ലാമിയെയും എസ്ഡിപിഐയെയും ചേർത്ത് പിടിച്ചെന്നും അദ്ദേഹം പറഞ്ഞു.

pinarayvijayan

Next TV

Related Stories
ഐഎഫ്എഫ്ഐ : ഇന്ത്യൻ പനോരമ വിഭാ​ഗത്തിൽ നാല് മലയാള സിനിമകൾ

Oct 25, 2024 03:28 PM

ഐഎഫ്എഫ്ഐ : ഇന്ത്യൻ പനോരമ വിഭാ​ഗത്തിൽ നാല് മലയാള സിനിമകൾ

ഐഎഫ്എഫ്ഐ: ഇന്ത്യൻ പനോരമ വിഭാ​ഗത്തിൽ നാല് മലയാള...

Read More >>
 കുഞ്ഞിക്കണ്ണൻ സ്മാരക റൂറൽ ലൈബ്രറിഹാളിൽ സിസിടിവിയുടെ സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു

Oct 25, 2024 03:22 PM

കുഞ്ഞിക്കണ്ണൻ സ്മാരക റൂറൽ ലൈബ്രറിഹാളിൽ സിസിടിവിയുടെ സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു

കുഞ്ഞിക്കണ്ണൻ സ്മാരക റൂറൽ ലൈബ്രറിഹാളിൽ സിസിടിവിയുടെ സ്വിച്ച് ഓൺ കർമ്മം...

Read More >>
കോട്ടയം ഗ്രാമപഞ്ചായത്തിൽ ഡിജി കേരളം സമ്പൂർണ ഡിജിറ്റൽ സാക്ഷരത പ്രഖ്യാപനം നടന്നു

Oct 25, 2024 03:15 PM

കോട്ടയം ഗ്രാമപഞ്ചായത്തിൽ ഡിജി കേരളം സമ്പൂർണ ഡിജിറ്റൽ സാക്ഷരത പ്രഖ്യാപനം നടന്നു

കോട്ടയം ഗ്രാമപഞ്ചായത്തിൽ ഡിജി കേരളം സമ്പൂർണ ഡിജിറ്റൽ സാക്ഷരത പ്രഖ്യാപനം നടന്നു...

Read More >>
‘പ്രിയങ്ക ഗാന്ധി നാമനിർദേശപത്രികയിൽ സ്വത്തു വിവരങ്ങൾ മറച്ചുവച്ചു’; നിയമപരമായി മുന്നോട്ടുപോകുമെന്ന് ബിജെപി

Oct 25, 2024 02:58 PM

‘പ്രിയങ്ക ഗാന്ധി നാമനിർദേശപത്രികയിൽ സ്വത്തു വിവരങ്ങൾ മറച്ചുവച്ചു’; നിയമപരമായി മുന്നോട്ടുപോകുമെന്ന് ബിജെപി

‘പ്രിയങ്ക ഗാന്ധി നാമനിർദേശപത്രികയിൽ സ്വത്തു വിവരങ്ങൾ മറച്ചുവച്ചു’; നിയമപരമായി മുന്നോട്ടുപോകുമെന്ന്...

Read More >>
സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; 8 ജില്ലകളിൽ ഓറഞ്ച് അലേർട്ട്

Oct 25, 2024 02:47 PM

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; 8 ജില്ലകളിൽ ഓറഞ്ച് അലേർട്ട്

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; 8 ജില്ലകളിൽ ഓറഞ്ച്...

Read More >>
ഡാന ചുഴലിക്കാറ്റ് ; ബംഗാളിൽ ഒരു മരണം

Oct 25, 2024 02:39 PM

ഡാന ചുഴലിക്കാറ്റ് ; ബംഗാളിൽ ഒരു മരണം

ഡാന ചുഴലിക്കാറ്റ്; ബംഗാളിൽ ഒരു...

Read More >>
Top Stories