---
title: " കുഞ്ഞിക്കണ്ണൻ സ്മാരക റൂറൽ ലൈബ്രറിഹാളിൽ സിസിടിവിയുടെ സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു"
english_title: "Koothuparambalibraryhall"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/245084/koothuparambalibraryhall"
published_at: "2024-10-25T15:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/671b6a79553aa_1000034279.jpg"
keywords: []
---

#  കുഞ്ഞിക്കണ്ണൻ സ്മാരക റൂറൽ ലൈബ്രറിഹാളിൽ സിസിടിവിയുടെ സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു

> **Lead Summary:** **കൂത്തുപറമ്പ് : **പത്തലായി കുഞ്ഞിക്കണ്ണൻ സ്മാരക റൂറൽ ലൈബ്രറി ഹാളിൽ സ്ഥാപിച്ച സിസിടിവിയുടെ സ്വിച്ച് ഓൺ കർമ്മം നഗരസഭ ചെയർപേഴ്സൺ വി. സുജാത നിർവഹിച്ചു. ശക്തി ടയേഴ്സ് ഉടമ പി.ദാമോദരനാണ് ലൈബ്രറിയിലേക്കുള്ള 5 സി.സി.ടി.വികൾ സംഭാവന നൽകിയത്.

## Article Content

**കൂത്തുപറമ്പ് : **പത്തലായി കുഞ്ഞിക്കണ്ണൻ സ്മാരക റൂറൽ ലൈബ്രറി ഹാളിൽ സ്ഥാപിച്ച സിസിടിവിയുടെ സ്വിച്ച് ഓൺ കർമ്മം നഗരസഭ ചെയർപേഴ്സൺ വി. സുജാത നിർവഹിച്ചു. ശക്തി ടയേഴ്സ് ഉടമ പി.ദാമോദരനാണ് ലൈബ്രറിയിലേക്കുള്ള 5 സി.സി.ടി.വികൾ സംഭാവന നൽകിയത്.

ഉദ്ഘാടന ചടങ്ങിൽ പി വി ബാലകൃഷ്ണൻ അധ്യക്ഷനായി. അഡ്വ.അനിൽ പ്രകാശ്, പവിത്രൻ മൊകേരി, അഡ്വ. വി.മുകുന്ദൻ, എം.സചീന്ദ്രൻ തുടങ്ങിയവർ സംബന്ധിച്ചു. ചടങ്ങിൽ ശക്തി ടയേഴ്സ് ഉടമ പി.ദാമോദരനെ ആദരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/245084/koothuparambalibraryhall)