---
title: "അമ്പായത്തോട് യു. പി. സ്കൂളിൽ ജൈവ പച്ചക്കറി കൃഷിക്ക് തുടക്കം കുറിച്ചു"
english_title: "U. P. Organic vegetable farming was started in the school."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/245119/u-p-organic-vegetable-farming-was-started-in-the-school"
published_at: "2024-10-25T17:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/671b8f2792c50_NALLA_PADAM.jpg"
keywords: []
---

# അമ്പായത്തോട് യു. പി. സ്കൂളിൽ ജൈവ പച്ചക്കറി കൃഷിക്ക് തുടക്കം കുറിച്ചു

> **Lead Summary:** കൊട്ടിയൂർ : അമ്പായത്തോട് യു. പി. സ്കൂളിൽ ജൈവപച്ചക്കറി കൃഷിക്ക് തുടക്കം കുറിച്ചു. കുട്ടികൾക്ക് അന്യമായി കൊണ്ടിരിക്കുന്ന കാർഷിക സംസ്കാരം വളർത്തിയെടുക്കുക, സ്കൂൾ ഉച്ച ഭക്ഷണ പരിപാടിയിൽ വിഷരഹിത ജൈവ പച്ചക്കറികൾ ഉൾപ്പെടുത്തുക, ജൈവ കൃഷിരീതികൾ പഠിക്കുവാൻ അവസരമൊരുക്കുക തുടങ്ങിയ ലക്ഷ്യത്തോടെയാണ് അമ്പായത്തോട് യു.പി. സ്കൂളിൽ നല്ല പാഠം ക്ലബ്ബിൻ്റെയും ഇക്കോ ക്ലബ്ബിൻ്റെയും നേതൃത്വത്തിൽ ജൈവ പച്ചക്കറി കൃഷിയ്ക്ക് തുടക്കമായത്.

## Article Content

കൊട്ടിയൂർ : അമ്പായത്തോട് യു. പി. സ്കൂളിൽ ജൈവപച്ചക്കറി കൃഷിക്ക് തുടക്കം കുറിച്ചു. കുട്ടികൾക്ക് അന്യമായി കൊണ്ടിരിക്കുന്ന കാർഷിക സംസ്കാരം വളർത്തിയെടുക്കുക, സ്കൂൾ ഉച്ച ഭക്ഷണ പരിപാടിയിൽ വിഷരഹിത ജൈവ പച്ചക്കറികൾ ഉൾപ്പെടുത്തുക, ജൈവ കൃഷിരീതികൾ പഠിക്കുവാൻ അവസരമൊരുക്കുക തുടങ്ങിയ ലക്ഷ്യത്തോടെയാണ് അമ്പായത്തോട് യു.പി. സ്കൂളിൽ നല്ല പാഠം ക്ലബ്ബിൻ്റെയും ഇക്കോ ക്ലബ്ബിൻ്റെയും നേതൃത്വത്തിൽ ജൈവ പച്ചക്കറി കൃഷിയ്ക്ക് തുടക്കമായത്.

കൊട്ടിയൂർ പഞ്ചായത്ത് കൃഷി ഓഫീസർ അൻസ അഗസ്റ്റിൻ തൈ നട്ട് പച്ചക്കറി കൃഷി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഹെഡ്മിസ്ട്രെസ് സിനി ജോസഫ്, പി ടി എ പ്രസിഡൻ്റ് ജോമി ഇടശ്ശേരി, മദർപിടിഎ പ്രസിഡൻ്റ് ലിസി നെടുംകോട്ടയിൽ, പി ടി എ എക്സിക്യൂട്ടീവ് അംഗങ്ങൾ, അദ്ധ്യാപകർ വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/245119/u-p-organic-vegetable-farming-was-started-in-the-school)