പേര്യ ചുരം പാതയിൽ 'ബെയ്‌ലി പാലം' വേണമെന്ന് ആവശ്യപ്പെടും: സണ്ണി ജോസഫ് എം എൽ എ

പേര്യ ചുരം പാതയിൽ 'ബെയ്‌ലി പാലം' വേണമെന്ന് ആവശ്യപ്പെടും: സണ്ണി ജോസഫ് എം എൽ എ
Oct 25, 2024 06:25 PM | By sukanya

പേരാവൂർ : തകർന്ന് കിടക്കുന്ന പേര്യ ചുരം റോഡ് അഡ്വ. സണ്ണി ജോസഫ് എം എൽ എ സന്ദർശിച്ചു. തലശ്ശേരി, കണ്ണൂർ മേഖലയിൽ നിന്നും മാനന്തവാടിയിലേക്കുള്ള പ്രധാന പാതയാണ് പേര്യ ചുരം റോഡ്. പാതയിൽ അപകടകരമായ രീതിയിൽ വിള്ളൽ കണ്ടെത്തിയതോടെ ഇതുവഴിയുള്ള ഗതാഗതം ജില്ലാ കളക്ടർ നിരോധിച്ചിരുന്നു. തുടർന്ന് അറ്റകുറ്റ പണികളും റോഡ് പുനർനിർമ്മാണവും ആരംഭിച്ചെങ്കിലും ഏകദേശം 90 ദിവസങ്ങളോളം കഴിഞ്ഞിട്ടും റോഡ് പണി എവിടെയും എത്തിയിട്ടില്ലെന്നതാണ് യാഥാർഥ്യം. റോഡ് പണി പൂർത്തിയാകുന്നത് വരെ ഇവിടെ താത്കാലിക 'ബെയ്‌ലി പാലം' നിർമ്മിക്കാൻ സർക്കാരിനോട് ആവശ്യപ്പെടുമെന്ന് സ്ഥലം സന്ദർശിച്ച സണ്ണി ജോസഫ് എം എൽ എ അറിയിച്ചു. ഇത്തരം സാഹചര്യങ്ങളിൽ ബെയ്‌ലി പാലം ഉപയോഗിക്കാറുണ്ടെന്നും അതിന്റെ സാധ്യതകളെ സർക്കാരുമായി ആലോചിക്കുമെന്നും എം എൽ എ പറഞ്ഞു.

മുൻ മന്ത്രി പി.കെ.ജയലക്ഷ്മി, ലിസ്സി ജോസഫ് , ബൈജു വർഗ്ഗീസ്, എൽസി ജോയി, ജോസ് പാറയ്ക്കൽ, മീനാക്ഷി രാമൻ അസ്സീസ് വാളാട്, ജോസ് കൈയിനിക്കുന്നേൽ, സ്വപ്ന പ്രിൻസ്, സൽമമൊയിൽ, എം.ജി.ബാബു, ജോൺസൺ കെ.വി , എം.ജി ബാബു, ടോമി ഓടയ്ക്കൽ,ഷിനോ സെബാസ്റ്റ്യൻ, മോയിൻ കാസ്മീം തുടങ്ങിയവരും എം എൽ എയോടൊപ്പം സ്ഥലത്ത് എത്തിയിരുന്നു.

Will Demand For 'Bailey Bridge' On Periya Pass Route: Sunny Joseph MLA

Next TV

Related Stories
കേളകം ഗ്രാമപഞ്ചായത്ത് കൃഷിഭവനിൽ കർഷക സഭയും ഞാറ്റുവേലചന്തയും ജൂലൈ 1 ചൊവ്വാഴ്ച നടക്കും

Jun 28, 2025 07:14 PM

കേളകം ഗ്രാമപഞ്ചായത്ത് കൃഷിഭവനിൽ കർഷക സഭയും ഞാറ്റുവേലചന്തയും ജൂലൈ 1 ചൊവ്വാഴ്ച നടക്കും

കേളകം ഗ്രാമപഞ്ചായത്ത് കൃഷിഭവനിൽ കർഷക സഭയും ഞാറ്റുവേലചന്തയും ജൂലൈ 1 ചൊവ്വാഴ്ച നടക്കും...

Read More >>
'ലിവിങ് ലാബ്' പദ്ധതിയുടെ ഭാഗമായി കണിച്ചാർ പഞ്ചായത്തിൽ കുട്ടികൾക്കായി പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു

Jun 28, 2025 05:19 PM

'ലിവിങ് ലാബ്' പദ്ധതിയുടെ ഭാഗമായി കണിച്ചാർ പഞ്ചായത്തിൽ കുട്ടികൾക്കായി പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു

'ലിവിങ് ലാബ്' പദ്ധതിയുടെ ഭാഗമായി കണിച്ചാർ പഞ്ചായത്തിൽ കുട്ടികൾക്കായി പരിശീലന ക്യാമ്പ്...

Read More >>
കൊട്ടിയൂർ ഉത്സവ പതിപ്പ് 'വൈശാഖം' പ്രസിദ്ധീകരിച്ചു

Jun 28, 2025 05:16 PM

കൊട്ടിയൂർ ഉത്സവ പതിപ്പ് 'വൈശാഖം' പ്രസിദ്ധീകരിച്ചു

കൊട്ടിയൂർ ഉത്സവ പതിപ്പ് 'വൈശാഖം'...

Read More >>
കൊല്ലത്ത് മകനെ വെട്ടിക്കൊന്ന ശേഷം പിതാവ് ആത്മഹത്യ ചെയ്തു

Jun 28, 2025 04:13 PM

കൊല്ലത്ത് മകനെ വെട്ടിക്കൊന്ന ശേഷം പിതാവ് ആത്മഹത്യ ചെയ്തു

കൊല്ലത്ത് മകനെ വെട്ടിക്കൊന്ന ശേഷം പിതാവ് ആത്മഹത്യ...

Read More >>
സൂംബ അടിച്ചേല്പിക്കരുത്, പച്ചവെള്ളത്തിന് തീപിടിപ്പിക്കുന്ന വർഗീയതയുടെ സ്ഥലമായി കേരളം മാറി: വി ഡി സതീശൻ

Jun 28, 2025 03:59 PM

സൂംബ അടിച്ചേല്പിക്കരുത്, പച്ചവെള്ളത്തിന് തീപിടിപ്പിക്കുന്ന വർഗീയതയുടെ സ്ഥലമായി കേരളം മാറി: വി ഡി സതീശൻ

സൂംബ അടിച്ചേല്പിക്കരുത്, പച്ചവെള്ളത്തിന് തീപിടിപ്പിക്കുന്ന വർഗീയതയുടെ സ്ഥലമായി കേരളം മാറി: വി ഡി...

Read More >>
ഇന്നും നാളെയും കൂടി അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

Jun 28, 2025 02:49 PM

ഇന്നും നാളെയും കൂടി അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

ഇന്നും നാളെയും കൂടി അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ...

Read More >>
Top Stories










News Roundup






https://malayorashabdam.truevisionnews.com/ -