വടകരയിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം: പ്രതി പിടിയിൽ

വടകരയിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം: പ്രതി പിടിയിൽ
Oct 25, 2024 07:04 PM | By sukanya

കോഴിക്കോട്: വടകര പുതിയ ബസ് സ്റ്റാൻഡിന് സമീപം കടവരാന്തയില്‍ വയോധികന്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു.  54കാരനായ കൊയിലാണ്ടി പൊയില്‍ക്കാവ് സ്വദേശി നാറാണത്ത് സജിത്തി (നായര്‍ സജിത്ത്)നെയാണ് വടകര പൊലീസ് അറസ്റ്റ് ചെയ്തത്.


കഴിഞ്ഞ സെപ്റ്റംബര്‍ 17ന് രാത്രിയാണ് തെരുവില്‍ കഴിഞ്ഞിരുന്ന അജ്ഞാതനായ വയോധികന്‍ കൊല്ലപ്പെട്ടത്. 18ന് രാവിലെ പുതിയ ബസ് സ്റ്റാന്റിന് സമീപത്തുള്ള കടവരാന്തയില്‍ ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കഴുത്തില്‍ എന്തോ ഉപയോഗിച്ച് മുറുക്കിയതിന്റെ പാടുണ്ടായിരുന്നു. നാട്ടുകാര്‍ സംശയം ഉയര്‍ത്തിയതിനെ തുടര്‍ന്ന് പോസ്റ്റ്മാര്‍ട്ടം നടത്തുകയും കൊലപാതകമാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു.


പിന്നീട് അന്വേഷണം ഊര്‍ജ്ജിതമാക്കിയ പോലീസ് ബസ് സ്റ്റാൻഡുകളില്‍ അന്തിയുറങ്ങുന്നവരെക്കുറിച്ച് വിശദമായി അന്വേഷിച്ചു. ഇതിന് പിന്നാലെയാണ് സജിത്ത് പിടിയിലായത്. കൊല്ലപ്പെടുന്നതിന് മുന്‍പുള്ള ദിവസം വയോധികന്‍ കൈവശമുണ്ടായിരുന്ന പണം എണ്ണിത്തിട്ടപ്പെടുത്തുന്നത് സജിത്ത് കണ്ടിരുന്നതായി പോലീസ് പറഞ്ഞു.


ഈ പണം കൈക്കലാക്കാനായി ഉറങ്ങുന്നതിനിടയില്‍ വയോധികന്റെ കഴുത്തില്‍ പുതപ്പ് മുറുക്കി കൊലപ്പെടുത്തുകയായിരുന്നുവെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു. സജിത്ത് പിന്നീട് പണവുമായി കടന്നുകളയുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

kozhikod

Next TV

Related Stories
പേര്യ ചുരം പാതയിൽ 'ബെയ്‌ലി പാലം' വേണമെന്ന് ആവശ്യപ്പെടും: സണ്ണി ജോസഫ് എം എൽ എ

Oct 25, 2024 06:25 PM

പേര്യ ചുരം പാതയിൽ 'ബെയ്‌ലി പാലം' വേണമെന്ന് ആവശ്യപ്പെടും: സണ്ണി ജോസഫ് എം എൽ എ

പേര്യ ചുരം പാതയിൽ 'ബെയ്‌ലി പാലം' വേണമെന്ന് ആവശ്യപ്പെടും: സണ്ണി ജോസഫ് എം എൽ...

Read More >>
അമ്പായത്തോട് യു. പി. സ്കൂളിൽ ജൈവ പച്ചക്കറി കൃഷിക്ക് തുടക്കം കുറിച്ചു

Oct 25, 2024 05:59 PM

അമ്പായത്തോട് യു. പി. സ്കൂളിൽ ജൈവ പച്ചക്കറി കൃഷിക്ക് തുടക്കം കുറിച്ചു

അമ്പായത്തോട് യു. പി. സ്കൂളിൽ ജൈവ പച്ചക്കറി കൃഷിക്ക് തുടക്കം...

Read More >>
രാമച്ചി അങ്കണവാടി ഹരിത അങ്കണവാടിയായി പ്രഖ്യാപിച്ചു

Oct 25, 2024 04:51 PM

രാമച്ചി അങ്കണവാടി ഹരിത അങ്കണവാടിയായി പ്രഖ്യാപിച്ചു

രാമച്ചി അങ്കണവാടി ഹരിത അങ്കണവാടിയായി...

Read More >>
പാലക്കാട് മത്സരത്തിൽ നിന്നും എ കെ ഷാനിബ് പിന്മാറി, സരിന് പിന്തുണ

Oct 25, 2024 04:05 PM

പാലക്കാട് മത്സരത്തിൽ നിന്നും എ കെ ഷാനിബ് പിന്മാറി, സരിന് പിന്തുണ

പാലക്കാട് മത്സരത്തിൽ നിന്നും എ കെ ഷാനിബ് പിന്മാറി, സരിന്...

Read More >>
ഐഎഫ്എഫ്ഐ : ഇന്ത്യൻ പനോരമ വിഭാ​ഗത്തിൽ നാല് മലയാള സിനിമകൾ

Oct 25, 2024 03:28 PM

ഐഎഫ്എഫ്ഐ : ഇന്ത്യൻ പനോരമ വിഭാ​ഗത്തിൽ നാല് മലയാള സിനിമകൾ

ഐഎഫ്എഫ്ഐ: ഇന്ത്യൻ പനോരമ വിഭാ​ഗത്തിൽ നാല് മലയാള...

Read More >>
 കുഞ്ഞിക്കണ്ണൻ സ്മാരക റൂറൽ ലൈബ്രറിഹാളിൽ സിസിടിവിയുടെ സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു

Oct 25, 2024 03:22 PM

കുഞ്ഞിക്കണ്ണൻ സ്മാരക റൂറൽ ലൈബ്രറിഹാളിൽ സിസിടിവിയുടെ സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു

കുഞ്ഞിക്കണ്ണൻ സ്മാരക റൂറൽ ലൈബ്രറിഹാളിൽ സിസിടിവിയുടെ സ്വിച്ച് ഓൺ കർമ്മം...

Read More >>
Top Stories