---
title: "ആറളം ഫാമിൽ തമ്പടിച്ചിരുന്ന 11 കാട്ടാനകളെ ദൈത്യ സംഘം വനത്തിലേക്ക് തുരത്തി"
english_title: "aralam "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/245197/aralam"
published_at: "2024-10-26T06:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/671c3cb3c7e29_a49cc2fa-fdb4-42fb-97ac-9339b3b9d93f.jpeg"
keywords: []
---

# ആറളം ഫാമിൽ തമ്പടിച്ചിരുന്ന 11 കാട്ടാനകളെ ദൈത്യ സംഘം വനത്തിലേക്ക് തുരത്തി

> **Lead Summary:** **ഇരിട്ടി**: ആറളം വന്യജീവി സങ്കേതത്തില്‍ നിന്നെത്തി ആറളം ഫാമിലും, ആദിവാസി പുനരധിവാസ മേഖലയിലെ ജനവാസമേഖലയിലും കൃഷിയിടത്തിലുമായി തമ്പടിച്ചിരുന്ന 11 ആനകളെ ആദ്യദിവസം വനത്തിലേക്ക് തുരത്തി .രാവിലെ 10 മണിക്ക് ബ്ലോക്ക് ആറിലെ ഹെലിപ്പാഡിൽ നിന്നും ആരംഭിച്ച തുരത്തൽ 4 മണിയോടെ കോട്ടപ്പാറ ഭാഗത്തുകൂടി ആനകളെ കാട്ടിലേക്ക് എത്തിച്ച് അവസാനിപ്പിച്ചു . ആർ ആർ ടി , വനം വകുപ്പ് സംയുക്ത സംഘമാണ് ആറളം ഫാമിൻ്റെ ആറ്, പന്ത്രണ്ട് ബ്ലോക്കുകളിൽ കണ്ടെത്തിയ 11കാട്ടാനകളെയാണ് കോട്ടപ്പാറ വഴി വനത്തിലേക്ക് തുരത്തിയത്. തുരത്തിയ 11 ആനകളുടെ കൂട്ടത്തിൽ രണ്ടാഴ്ച മാത്രം പ്രായം വരുന്ന കുട്ടിയാനയെയും പിടിയാനയെയും കാട്ടിലേക്ക് കയറ്റിവിട്ട് ലൈൻ വേലി ചാർജ്ചാർജ് ചെയ്തു . കഴിഞ്ഞ ദിവസം പ്രസവിച്ച പിടിയാനയും കുട്ടിയും അടങ്ങുന്ന ആനകൂട്ടം നേരത്തെതന്നെ കാട്ടിലേക്ക് കയറിയാത്തയാണ് വനപാലകരുടെ നിഗമനം .

## Article Content

**ഇരിട്ടി**: ആറളം വന്യജീവി സങ്കേതത്തില്‍ നിന്നെത്തി ആറളം ഫാമിലും, ആദിവാസി പുനരധിവാസ മേഖലയിലെ ജനവാസമേഖലയിലും കൃഷിയിടത്തിലുമായി തമ്പടിച്ചിരുന്ന 11 ആനകളെ ആദ്യദിവസം വനത്തിലേക്ക് തുരത്തി .രാവിലെ 10 മണിക്ക് ബ്ലോക്ക് ആറിലെ ഹെലിപ്പാഡിൽ നിന്നും ആരംഭിച്ച തുരത്തൽ 4 മണിയോടെ കോട്ടപ്പാറ ഭാഗത്തുകൂടി ആനകളെ കാട്ടിലേക്ക് എത്തിച്ച് അവസാനിപ്പിച്ചു . ആർ ആർ ടി , വനം വകുപ്പ് സംയുക്ത സംഘമാണ് ആറളം ഫാമിൻ്റെ ആറ്, പന്ത്രണ്ട് ബ്ലോക്കുകളിൽ കണ്ടെത്തിയ 11കാട്ടാനകളെയാണ് കോട്ടപ്പാറ വഴി വനത്തിലേക്ക് തുരത്തിയത്. തുരത്തിയ 11 ആനകളുടെ കൂട്ടത്തിൽ രണ്ടാഴ്ച മാത്രം പ്രായം വരുന്ന കുട്ടിയാനയെയും പിടിയാനയെയും കാട്ടിലേക്ക് കയറ്റിവിട്ട് ലൈൻ വേലി ചാർജ്ചാർജ് ചെയ്തു . കഴിഞ്ഞ ദിവസം പ്രസവിച്ച പിടിയാനയും കുട്ടിയും അടങ്ങുന്ന ആനകൂട്ടം നേരത്തെതന്നെ കാട്ടിലേക്ക് കയറിയാത്തയാണ് വനപാലകരുടെ നിഗമനം .

തുരത്താൽ ദൗത്യത്തിന് ആർ ആർ ടി ഡപ്യൂട്ടി റേഞ്ചർ ഷൈനി കുമാർ , മണത്തണ സെക്ഷൻ ഫോറസ്റ്റ് ഓഫിസർ പി. പ്രമോദ് കുമാർ , കീഴ്പ്പള്ളി സെക്ഷൻ ഫോറസ്റ്റ് ഓഫിസർ പി. പ്രകാശൻ എന്നവർ നേതൃത്വം നൽകി . സംഘത്തിൽ ആർ ആർ ടി, ആറളം വൈൽഡ്‌ലൈഫ്, മണത്തണ , കീഴ്പ്പള്ളി റേഞ്ചുകളിലെ ജീവനക്കാരും വാച്ചർമാരും ഉൾപ്പെടെ 20 അംഗങ്ങൾ സ്പെഷ്യൽ ഡ്രൈവ് പങ്കെടുത്തു . കോട്ടപ്പാറ ഭാഗങ്ങളിൽ നിരീക്ഷണം നടത്തിയ ശേഷം ആനകളുടെ സാന്നിധ്യം വീണ്ടും കടുത്തുകയാണെങ്കിൽ തുരത്തൽ നടപടികൾ ഇന്നും തുടരുമെന്ന് ആർ ആർ ടി ഡപ്യൂട്ടി റേഞ്ചർ ഷൈനികുമാർ പറഞ്ഞു .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/245197/aralam)