---
title: "സുൽത്താൻ മോൻ്റെ കുരുന്നു ജീവൻ രക്ഷിക്കാൻഅടക്കാത്തോട് ടൗണിലെ ഓട്ടോറിക്ഷകൾ ഇന്ന് കാരുണ്യ യാത്ര നടത്തുന്നു."
english_title: "kelakam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/245228/kelakam"
published_at: "2024-10-26T10:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/671c7414ec248_d04b6f37-071b-44a5-bc2b-20f096a1aca6.jpeg"
keywords: []
---

# സുൽത്താൻ മോൻ്റെ കുരുന്നു ജീവൻ രക്ഷിക്കാൻഅടക്കാത്തോട് ടൗണിലെ ഓട്ടോറിക്ഷകൾ ഇന്ന് കാരുണ്യ യാത്ര നടത്തുന്നു.

> **Lead Summary:** **അടക്കാത്തോട്:**സുൽത്താൻ മോൻ്റെ കുരുന്നു ജീവൻ രക്ഷിക്കാൻ നാടൊരുമിക്കുന്നു. അടക്കാത്തോട് ടൗണിലെ ഓട്ടോറിക്ഷകൾ ഇന്ന് കാരുണ്യ യാത്ര നടത്തുന്നു. ആറു വയസ്സ് മാത്രം പ്രായമുള്ള മുഹമ്മദ് സുൽത്താന്റെ ജീവൻ രക്ഷിക്കാൻ ഫണ്ട് സമാഹരണത്തിലാണ് ഒരു നാട്.

## Article Content

**അടക്കാത്തോട്:**സുൽത്താൻ മോൻ്റെ കുരുന്നു ജീവൻ രക്ഷിക്കാൻ നാടൊരുമിക്കുന്നു. അടക്കാത്തോട് ടൗണിലെ ഓട്ടോറിക്ഷകൾ ഇന്ന് കാരുണ്യ യാത്ര നടത്തുന്നു. ആറു വയസ്സ് മാത്രം പ്രായമുള്ള മുഹമ്മദ് സുൽത്താന്റെ ജീവൻ രക്ഷിക്കാൻ ഫണ്ട് സമാഹരണത്തിലാണ് ഒരു നാട്.

കണ്ണൂർ ജില്ലയിലെ കേളകം പഞ്ചായത്ത് അടയ്ക്കാത്തോടിൽ താമസിക്കുന്ന സുൽത്താൻ എന്ന കുഞ്ഞു മാലാഖയ്ക്ക് പെട്ടെന്നുണ്ടായ ഒരു പനിയുമായി ബന്ധപ്പെട്ട് ഹോസ്പിറ്റലിൽ കൊണ്ട് പോയപ്പോഴാണ് ആ കുഞ്ഞു ജീവൻ ഒരു വൈറസിന്റെ പിടിയിലാണ് എന്നറിയുന്നത് . ഉടനെ തന്നെ കോഴിക്കോടുള്ള മിംസ് ഹോസ്പിറ്റലിൽ അഡ്മിറ്റ് ആക്കുകയും ഇപ്പോൾതന്നെ ഒട്ടനവധി ടെസ്റ്റുകൾ നടത്തി ആ കുഞ്ഞ് ജീവൻ രക്ഷിക്കാനുള്ള ദൗത്യത്തിലാണ് അവിടെയുള്ള ഒരു കൂട്ടം ഡോക്ടർ സംഘം ഇപ്പോൾതന്നെ കുഞ്ഞിന്റെ ചികിത്സയുമായി ബന്ധപ്പെട്ടുകൊണ്ട് ലക്ഷക്കണക്കിന് രൂപയാണ് ഇപ്പോൾ ഹോസ്പിറ്റലിൽ ബില്ല് വന്നിട്ടുള്ളത് അടിയന്തരമായി കുറച്ചു ടെസ്റ്റും കൂടി കഴിഞ്ഞാൽ മാത്രമേ കുഞ്ഞിന് പിടിപെട്ട രോഗം നിർണയിക്കാൻ സാധിക്കുകയുള്ളൂ എന്ന ഡോക്ടർമാർ അറിയിച്ചിട്ടുണ്ട് ലക്ഷക്കണക്കിന് രൂപ ചിലവ് വരുന്ന ഈ ടെസ്റ്റുകൾ ചെയ്യാനോ കുഞ്ഞിന്റെ ചികിത്സ മുന്നോട്ടു കൊണ്ടുപോകാനോ ഈ കുടുംബത്തിനെ കൊണ്ട് ഒരിക്കലും സാധിക്കാത്ത അവസ്ഥയിൽ മാത്രമാണ് ഒരു നാട് മുഴുവനും ഒറ്റക്കെട്ടായി കമ്മറ്റി രൂപീകരിച്ച് രംഗത്തെത്തിയത്.ഇതിൻ്റെ ഭാഗമായാണ് ഓട്ടോറിക്ഷ ഡ്രൈവർമാരുടെ കാരുണ്യ യാത്ര.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/245228/kelakam)