---
title: "ദിവ്യയുടെ ബിനാമി കമ്പനി’; കാർട്ടൺ പരസ്യ ബോർഡുകളിലും അഴിമതി, ഈടാക്കിയത് വൻ തുക"
english_title: "kannur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/245272/kannur"
published_at: "2024-10-26T12:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/671c9220bc93e_download_(30).jpeg"
keywords: []
---

# ദിവ്യയുടെ ബിനാമി കമ്പനി’; കാർട്ടൺ പരസ്യ ബോർഡുകളിലും അഴിമതി, ഈടാക്കിയത് വൻ തുക

> **Lead Summary:** **കണ്ണൂര്‍:**കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി.പി ദിവ്യയുടെ ബിനാമി കമ്പനിയെന്ന് ആരോപണം നേരിടുന്ന കാര്‍ട്ടണ്‍ പരസ്യ ബോര്‍ഡുകളിലും അഴിമതി കാണിച്ചതായി ആക്ഷേപം. തദ്ദേശസ്ഥാപനങ്ങളിലെ പരസ്യബോര്‍ഡ് വച്ചതില്‍ വന്‍തുകയാണ് കാര്‍ട്ടണ്‍ കമ്പനി ഈടാക്കിയത്. 57,000 രൂപ മാത്രം ചെലവ് വരുന്ന ഒരു പരസ്യബോര്‍ഡ് 3 ലക്ഷം രൂപയ്ക്കാണ് കാര്‍ട്ടണ്‍ ചെയ്ത് നല്‍കിയത്. കണ്ണൂരിലുള്ള പല പഞ്ചായത്തുകളിലും പല കരാറുകളും എടുത്തിരിക്കുന്നത് കാര്‍ട്ടണാണ്.

## Article Content

**കണ്ണൂര്‍:**കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി.പി ദിവ്യയുടെ ബിനാമി കമ്പനിയെന്ന് ആരോപണം നേരിടുന്ന കാര്‍ട്ടണ്‍ പരസ്യ ബോര്‍ഡുകളിലും അഴിമതി കാണിച്ചതായി ആക്ഷേപം. തദ്ദേശസ്ഥാപനങ്ങളിലെ പരസ്യബോര്‍ഡ് വച്ചതില്‍ വന്‍തുകയാണ് കാര്‍ട്ടണ്‍ കമ്പനി ഈടാക്കിയത്. 57,000 രൂപ മാത്രം ചെലവ് വരുന്ന ഒരു പരസ്യബോര്‍ഡ് 3 ലക്ഷം രൂപയ്ക്കാണ് കാര്‍ട്ടണ്‍ ചെയ്ത് നല്‍കിയത്. കണ്ണൂരിലുള്ള പല പഞ്ചായത്തുകളിലും പല കരാറുകളും എടുത്തിരിക്കുന്നത് കാര്‍ട്ടണാണ്.

പി.പി ദിവ്യ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആയതിനു ശേഷം നല്‍കിയ നിര്‍മ്മാണ കരാറുകളില്‍ ദുരൂഹതയുണ്ടെന്ന വിവരം കഴിഞ്ഞ ദിവസം പുറത്തുകൊണ്ടുവന്നിരുന്നു. 2021 മുതല്‍ പ്രീ ഫാബ്രിക്കേറ്റ് നിര്‍മ്മാണങ്ങള്‍ ഒരൊറ്റ കമ്പനിക്കാണ് കിട്ടിയത്. മൂന്നുവര്‍ഷത്തിനിടെ കിട്ടിയത് 12 കോടിയിലേറെ രൂപയുടെ കരാറാണ്. പി പി ദിവ്യ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍ഡ് ആയതിന് ശേഷമാണ് കമ്പനി രൂപീകരിച്ചത്. കമ്പനി എം.ഡി പി.പി ദിവ്യയുടെ ലോക്കല്‍ കമ്മിറ്റിക്ക് കീഴിലെ ബ്രാഞ്ച് അംഗമാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/245272/kannur)