---
title: "നാനോ ഫിറമോൺ കെണി വിതരണോദ്ഘാടനം നടന്നു"
english_title: "Nanofiramon"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/245307/nanofiramon"
published_at: "2024-10-26T14:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/671cace6d4ec0_1000034514.jpg"
keywords: []
---

# നാനോ ഫിറമോൺ കെണി വിതരണോദ്ഘാടനം നടന്നു

> **Lead Summary:** **കണ്ണൂർ : ** കൃഷി വിജ്ഞാൻകേന്ദ്ര കണ്ണൂർ, മാലൂർ ഗ്രാമപഞ്ചായത്ത്, കൃഷിഭവൻ, നാളികേര ഉദ്പാദക സംഘം തൃക്കടാരിപ്പൊയിൽ എന്നിവയുടെ ആഭിമുഖ്യത്തിൽ ചെമ്പൻചെല്ലിയെ നിയന്ത്രിക്കുന്നതിനുള്ള നാനോ ഫിറമോൺ കെണി വിതരണം ചെയ്തു.ഗ്രാമ പഞ്ചായത്ത് പ്രസി. വി. ഹൈമാവതി ഉദ്ഘാടനം ചെയ്തു.

## Article Content

**കണ്ണൂർ : ** കൃഷി വിജ്ഞാൻകേന്ദ്ര കണ്ണൂർ, മാലൂർ ഗ്രാമപഞ്ചായത്ത്, കൃഷിഭവൻ, നാളികേര ഉദ്പാദക സംഘം തൃക്കടാരിപ്പൊയിൽ എന്നിവയുടെ ആഭിമുഖ്യത്തിൽ ചെമ്പൻചെല്ലിയെ നിയന്ത്രിക്കുന്നതിനുള്ള നാനോ ഫിറമോൺ കെണി വിതരണം ചെയ്തു.ഗ്രാമ പഞ്ചായത്ത് പ്രസി. വി. ഹൈമാവതി ഉദ്ഘാടനം ചെയ്തു.

എൻ. സഹദേവൻ അദ്ധ്യക്ഷനായി. കൃഷി ഓഫീസർ ഷിനു തോമസ് സ്വാഗതം പറഞ്ഞു. വാർഡ് അംഗങ്ങളായ സി. രജനി ശ്രീജ മേപ്പാടൻ, കൃഷി വിജ്ഞാൻ കേന്ദ്ര അസി.പ്രൊഫസർമാരായ മജ്ഞു കെ.പി, റിനിഷ ജെ.എം, എം. നാരായണൻ എന്നിവർ സംസാരിച്ചു.ഒരു ഹെക്ടർ സ്ഥലത്ത് ഒരു നാനോ ഫിറമോൺ കൊണി എന്ന തരത്തിലാണ് തയ്യാറാക്കിയിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/245307/nanofiramon)