---
title: "കൃഷിപാഠങ്ങൾ രചിച്ച്  നിടുവാലൂർ എ.യു. പി. സ്കൂളിലെ വിദ്യാർഥികൾ"
english_title: "Krishipadangal"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/245320/krishipadangal"
published_at: "2024-10-26T15:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/671cb94c65e46_1000034556.jpg"
keywords: []
---

# കൃഷിപാഠങ്ങൾ രചിച്ച്  നിടുവാലൂർ എ.യു. പി. സ്കൂളിലെ വിദ്യാർഥികൾ

> **Lead Summary:** **നിടുവാലൂർ : **15 ആം വർഷവും നെൽകൃഷി ഇറക്കി കൊയ്ത്ത് ഉത്സവമാക്കിമാറ്റി നിടുവാലൂരിൽ എ.യു. പി. സ്കൂൾ.കഴിഞ്ഞ പതിനഞ്ച് വർഷമായി സ്കൂൾ മാനേജ്മെൻ്റ് അനുവദിച്ച സ്ഥലത്ത് കൃഷി പാഠങ്ങൾ രചിക്കുകയാണ് നിടുവാലൂർ എ.യു. പി. സ്കൂളിലെ ഏഴാം ക്ലാസുകാർ.കുട്ടികളിൽ ചെറുപ്പത്തിൽ തന്നെ കൃഷിയോട് ആഭിമുഖ്യം വളർത്താനും , കൃഷിയെയും കർഷകരെയും ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നതിനുമാണ് പതിനഞ്ച് വർഷമായി സ്കൂൾ മാനേജ്മെൻ്റ് അനുവദിച്ച സ്ഥലത്ത് കൃഷി ഇറക്കുന്നത്.ഓരോ വർഷവും ജൂണിൽ തന്നെ വിത്ത് വിത മുതൽ എല്ലാ കാര്യങ്ങളും കുട്ടികൾ തന്നെയാണ് ചെയ്യുന്നത്. നാട്ടിലെ കർഷകരായ കൃഷണേട്ടനും ലീലേച്ചിയും കുട്ടികളെ സഹായിക്കുന്നു.

## Article Content

**നിടുവാലൂർ : **15 ആം വർഷവും നെൽകൃഷി ഇറക്കി കൊയ്ത്ത് ഉത്സവമാക്കിമാറ്റി നിടുവാലൂരിൽ എ.യു. പി. സ്കൂൾ.കഴിഞ്ഞ പതിനഞ്ച് വർഷമായി സ്കൂൾ മാനേജ്മെൻ്റ് അനുവദിച്ച സ്ഥലത്ത് കൃഷി പാഠങ്ങൾ രചിക്കുകയാണ് നിടുവാലൂർ എ.യു. പി. സ്കൂളിലെ ഏഴാം ക്ലാസുകാർ.കുട്ടികളിൽ ചെറുപ്പത്തിൽ തന്നെ കൃഷിയോട് ആഭിമുഖ്യം വളർത്താനും , കൃഷിയെയും കർഷകരെയും ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നതിനുമാണ് പതിനഞ്ച് വർഷമായി സ്കൂൾ മാനേജ്മെൻ്റ് അനുവദിച്ച സ്ഥലത്ത് കൃഷി ഇറക്കുന്നത്.ഓരോ വർഷവും ജൂണിൽ തന്നെ വിത്ത് വിത മുതൽ എല്ലാ കാര്യങ്ങളും കുട്ടികൾ തന്നെയാണ് ചെയ്യുന്നത്. നാട്ടിലെ കർഷകരായ കൃഷണേട്ടനും ലീലേച്ചിയും കുട്ടികളെ സഹായിക്കുന്നു.

കൊയ്ത്തുത്സവം കഴിഞ്ഞാൽ അത് മെതിച്ച് നെല്ലാക്കി ഉണക്കി തരക്കിയെടുത്ത് കുട്ടികൾക്ക് പുത്തരി സദ്യയോ , പായസമോ നൽകുകയാണ് പതിവ്.കൊയ്ത്തുത്സവം ചെങ്ങളായി പഞ്ചായത്ത് പ്രസിഡന്റ് പി.പി മോഹനൻ ഉദ്ഘാടനം ചെയ്തു.പിടിഎ പ്രസിഡന്റ് ശൈലേഷ് ബാബു അധ്യക്ഷത വഹിച്ചു. കുട്ടികളെ കൂടാതെ അധ്യാപകരും പിടിഎ പ്രതിനിധികളും മാനേജ്‍മെന്റ് പ്രതിനിധികളും കൊയ്ത്തുത്സവത്തിന്റെ ഭാഗമായി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/245320/krishipadangal)